സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല പ്രമുഖ നടിമാരും ഈയിടെ അതിനെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിന്നു.
കാസ്റ്റിംഗ് കൗച്ചിനെതിരെ തെലുഗ് സിനിമാ താരം ശ്രീറെഡ്ഡി നടത്തിയ വേറിട്ട പ്രതിഷേധം വാര്‍ത്തകളില്‍ ഇടംനേടിയിരിന്നു. നിലവില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞാണ് ശ്രീ റെഡ്ഡി രംഗത്തെത്തിയത്. ഇതിനെതിരെ വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോല്‍ സിനിമാമേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ അനുകൂലിച്ചെത്തിയിരിക്കയാണ് ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറായ സരോജ് ഖാന്‍. ബോളിവുഡില്‍ പണ്ടു മുതല്‍ നിലനിന്നിരുന്ന സമ്പ്രദായമാണ് കാസ്റ്റിംഗ് കൗച്ചെന്നാണ് സരോജ് ഖാന്റെ നിലപാട്.
ഇത് ബോളിവുഡില്‍ ഒരു പുതിയ കാര്യമൊന്നുമല്ല. സിനിമയുണ്ടായ കാലം മുതല്‍ കാസ്റ്റിംഗ് കൗച്ചും നിലനില്‍ക്കുന്നുണ്ട്. സിനിമയിലെ നടിമാരെ അവരുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിനായി ഉപയോഗിക്കുന്നത്. അതിനെ പിന്നെങ്ങനെ ലൈംഗിക ചൂഷണമെന്ന് പറയാന്‍ കഴിയും- എന്നാണ് സരോജ് ഖാന്‍ പറഞ്ഞത്.
കാസ്റ്റിംഗ് കൗച്ചിലൂടെ ചൂഷണമല്ല മറിച്ച് സ്ത്രീകള്‍ക്ക് വരുമാനമാണ് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതിന്റെ പേരില്‍ സിനിമാ മേഖലയെ ഒന്നാകെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സരോജ് ഖാന്‍ പറയുന്നു.
ബോളിവുഡില്‍ സ്ത്രീകള്‍ക്കു നേരേയുള്ള കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ നടക്കുന്ന ലൈംഗിക ചൂഷങ്ങള്‍ക്കെതിരെ പ്രമുഖ നടിമാര്‍ ഈയിടെ രംഗത്തുവന്നിരുന്നു. എന്നാല്‍ ബോളിവുഡ് ഉണ്ടായ കാലം മുതല്‍ കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നു അതില്‍ പുതുമയില്ലെന്നും സരോജ് ഖാന്‍ പറഞ്ഞു.
ബോളിവുഡിലടക്കം നിരവധി നടിമാര്‍ കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് സരോജ് ഖാന്റെ ഈ വിവാദ പ്രസ്താവന. തുടര്‍ന്ന് പ്രതികരണം വിവാദമായതോടെ കാസ്റ്റിംഗ് കൗച്ചിലെ തന്റെ പ്രതികരണത്തിന് അവര്‍ ക്ഷമ ചോദിക്കുകയും ചെയ്തു.