അയാളോട് അങ്ങനെ പറഞ്ഞതില്‍ ഒരു തെറ്റുമില്ല,ഇനിയും ഇങ്ങനെ പ്രതികരിക്കും:മറുപടിയുമായി നന്ദന

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റിട്ടയാള്‍ക്ക് ബാലതാരം നന്ദന വര്‍മ നല്‍കിയ മറുപടി വലിയ ചര്‍ച്ചയായിരുന്നു. അശ്ലീല കമന്റിട്ട ആളോട് പോയി ചേട്ടന്റെ അമ്മയെ വിളിക്കാനാണ് നന്ദന പറഞ്ഞത്. ഇതോടെ നന്ദന പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ നല്‍കിയ മറുപടി തെറ്റായിട്ട് തോന്നുന്നില്ലെന്നാണ് നന്ദന പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

തന്റെ മറുപടി കണ്ട് കുറേപ്പേര്‍ തന്നെ വിമര്‍ശിച്ചെന്നും എന്നാല്‍ അതൊരിക്കലും തെറ്റായിട്ട് തോന്നുന്നില്ലെന്നും നന്ദന പറഞ്ഞു. എന്നാല്‍ ആ അമ്മയോട് താന്‍ സോറി പറയുന്നതായും താരം പറഞ്ഞു. ‘കുറേപേര്‍ എന്നെ വിമര്‍ശിച്ച് എത്തി. അങ്ങനെ പറഞ്ഞത് തെറ്റാണ്, അത് പറയാന്‍ പാടില്ലായിരുന്നു എന്നൊക്കെ. എനിക്ക് ഇവരോടൊരു കാര്യം ചോദിക്കാനുണ്ട്. ഈ ചേട്ടന്മാര്‍ക്കും ഉണ്ടാകില്ലേ ചേച്ചിയും അനിയത്തിമാരും അവരെയാണ് ഇങ്ങനെ വിളിച്ചിരുന്നതെങ്കില്‍ നിങ്ങള്‍ ചിരിച്ചുകൊണ്ട് കയ്യും കെട്ടി ഇരിക്കുമായിരുന്നോ? നിങ്ങള്‍ പ്രതികരിക്കുന്നതുപോലെയേ ഞാനും ചെയ്തൊള്ളൂ. അത് തെറ്റാണെന്നും തോന്നുന്നില്ല.’ നന്ദന വ്യക്തമാക്കി.

ഇത്തരക്കാര്‍ക്ക് ഇങ്ങനെ മറുപടി കൊടുത്താലെ അസുഖം മാറുകയൊള്ളെന്നും ഇനിയും മോശം കമന്റിട്ടാല്‍ ഇതേ രീതിയിലായിരിക്കും മറുപടി ലഭിക്കുകയെന്ന് അവന് മനസിലായിക്കാണുമെന്നും താരം പറഞ്ഞു. ആ സമയത്ത് കമന്റ് കണ്ട് ഒരുപാട് വിഷമം തോന്നി, അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ഇനിയും ഇതുപോലുള്ള കമന്റുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി നല്‍കുമെന്നാണ് നന്ദന പറയുന്നത്. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറയാനും താരം മറന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7