ഒറ്റ ദിവസം മൂന്നു റിക്കാര്‍ഡുകള്‍ ഏറ്റുവാങ്ങി ഗിന്നസ് പക്രു

കൊച്ചി: ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്നു റിക്കാര്‍ഡുകള്‍ ഒറ്റദിവസം ഏറ്റുവാങ്ങി അജയകുമാര്‍ എന്ന ഗിന്നസ് പക്രു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് എന്നിവ ഗിന്നസ് പക്രു ഏ റ്റുവാങ്ങി. ജീവിതത്തില്‍ ഇനിയും മുന്നേറാനുള്ള പ്രചോദനമായി ഈ റിക്കാര്‍ഡുകള്‍ മാറുമെന്നു ഗിന്നസ് പക്രു പറഞ്ഞു.

2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും എന്ന സിനിമ സംവിധാനം ചെയ്തതാണു മൂന്നു റിക്കാര്‍ഡുകള്‍ക്കു പക്രുവിനെ അര്‍ഹനാക്കിയത്. ചടങ്ങില്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് കലാമണ്ഡലം ഹേമലതയും യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഡോ. സുനില്‍ ജോസഫും ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് ടോളിയും സമ്മാനിച്ചു. ഇതില്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ് ആറു മാസം മുമ്പേ പ്രഖ്യാപിച്ചിരുന്നു. മറ്റു രണ്ടു റിക്കാര്‍ഡുകളുടെ പ്രഖ്യാപനം അടുത്ത ദിവസമാണു നടന്നത്. വിനയന്റെ അദ്ഭുതദ്വീപിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ് പക്രു നേരത്തെ സ്വന്തമാക്കിയിരുന്നു.

അമ്പിളിയമ്മാവന്‍ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാര്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് കടന്നു വരുന്നത്. പിന്നീട് കേരളാ സംസ്ഥാന അവാര്‍ഡ്, തമിഴ്നാട് സംസ്ഥാന അവാര്‍ഡ്, ഗിന്നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ അജയകുമാറിനെ തേടിവരുന്നുണ്ട്. പക്രു അവിടെ നിന്ന് ഗിന്നസ് പക്രുവായി. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഇളയരാജയിലൂടെ വീണ്ടും നായകനാകാനുള്ള തയാറെടുപ്പിലാണു ഗിന്നസ് പക്രു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7