ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സിബിഐ അറസ്റ്റ് ചെയ്തു. സെന്‍ഗാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഇന്ന് വൈകുന്നേരത്തോടെ സെന്‍ഗാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ വെള്ളിയാഴ്ച പുലര്‍ച്ചെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. കോണ്‍ ഗ്രസിന്റെ അര്‍ധരാത്രി പ്രതിഷേധത്തിന് പിന്നാലെയായിരുന്നു നടപടി. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പ് (പോസ്‌കോ) ഉ ള്‍പ്പെടെ ചുമത്തിയാണ് എംഎല്‍എക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സെന്‍ഗാറിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താന്‍ ഉത്തരവിട്ട അലഹബാദ് ഹൈക്കോടതി പീഡന കേസില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുമെന്നു പറഞ്ഞ കോടതി കുറ്റാരോപിതര്‍ക്കു ജാമ്യം അനുവദിക്കരു തെന്നും ഉത്തരവിട്ടു.
കഴിഞ്ഞവര്‍ഷം ജൂണിലാണ് സെന്‍ഗാര്‍ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് പെണ്‍കുട്ടി പരാതി നല്‍കുന്നത്. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. സംഭവ ത്തില്‍ പരാതി നല്‍കിയതിന്റെ പേരില്‍ എംഎല്‍എയുടെ കുടുംബം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.