വെള്ളാപ്പള്ളി നടേശനുമേല്‍ കുരുക്ക് മുറുകുന്നു, മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ള നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേരളം മുഴുവന്‍ അന്വേഷണ പരിധിയില്‍ വരണം. എസ്.പി റാങ്കില്‍ കുറയാത്ത പൊലിസ് ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7