ന്യൂഡല്‍ഹി: 2018 ലെ മികച്ച നടനുള്ള ദാദാസാഹെബ് ഫാല്‍ക്കെ എക്സലന്‍സ് പുരസ്‌കാരം ബോളിവുഡ് താരം റണ്‍വീര്‍ സിംഗിന് നല്‍കാന്‍ തീരുമാനം. പത്മാവതിലെ പ്രകടനത്തെ പരിഗണിച്ചാണ് ഈ തീരുമാനം.പത്മാവതിലെ അലാവുദ്ദീന്‍ ഖില്‍ജിയുടെ കഥാപാത്രത്തിനാണ് റണ്‍വീര്‍ സിംഗ് അവിശ്വസനീയമായ പ്രകടനം കാഴ്ച വെച്ചത്. ഈ ചിത്രം ബോക്സോഫീസില്‍ അദ്ദേഹത്തിന്റെ ആദ്യ 300 കോടി ബ്ലാക്ക് ബസ്റ്റര്‍ കൂടിയാണ്. ചിത്രത്തിനെതിരെ വിമര്‍ശനവുമായി വന്നവര്‍ പോലും റണ്‍വീര്‍ സിംഗിന്റെ പ്രകടനത്തെ പ്രശംസിക്കുകയും ബോളിവുഡിലെ ഐതിഹാസിക വില്ലനെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
‘പത്മമാവതിലെ അവിസ്മരണീയ പ്രകടനം പരിഗണിച്ച് 2018ലെ ദാദാസാഹെബ് ഫാല്‍ക്കെ എക്സലന്‍സ് അവാര്‍ഡിന് നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു’, ദാദാ സാഹെബ് ഫാല്‍ക്കെ എക്സലന്‍സ് അവാര്‍ഡ് കമ്മിറ്റി രണ്‍വീറിന് അയച്ച എഴുത്തില്‍ പറയുന്നു.പദ്മവത് എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്‍വീര്‍ നേടുന്ന മികച്ച നടനുള്ള മൂന്നാമത്തെ പുരസ്‌കാരമാണിത്.