കേന്ദ്ര മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ടില്ല, ഹാര്‍ഡ്‌വെയര്‍ തകരാറെന്ന് ഔദ്യോഗിക വിശദീകരണം

ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളുടെ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം നടന്നിട്ടില്ലെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെബ്സൈറ്റ് പൂർണമായും പ്രവർത്തനരഹിതമായത് ഹാർഡ്‌വെയർ‌, സ്റ്റോറേജ് സംബന്ധമായ പ്രശ്നം കാരണമാണ്. സൈറ്റ് ഉടൻ തന്നെ പ്രവർത്തനസ‌ജ്ജമാകുമെന്ന് സൈബർ സെക്യൂരിറ്രി കോർഡിനേറ്റർ ഗുൽഷൺ രാജ് അറിയിച്ചു.

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നേരെ ചൈനീസ് ഹാക്കർമാർ ആക്രമണം നടത്തിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. വെബ്സൈറ്റിൽ ചൈനീസ് അക്ഷരങ്ങൾ പ്രത്യക്ഷപ്പെട്ടതിനാൽ ആക്രമണത്തിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നാണ് കരുതിയത്.

പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിലൂടെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് തിരിച്ചുപിടിക്കാൻ ശ്രമം തുടങ്ങിയതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന നാഷനൽ ഇൻഫോമാറ്റിക്സ് സെന്റർ ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7