നീരവ് മോദിയുടെ വീട്ടില റെയ്ഡ്, കോടികളുടെ മൂല്യമുള്ള ആഭരണങ്ങളുടേയും വാച്ചുകളുടേയും പെയ്ന്റിങുകളുടേയും വന്‍ ശേഖരം പിടിച്ചെടുത്തു

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് 13,000 കോടിയിലധികം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി വ്യവസായി നീരവ് മോദിയുടെ വസതിയില്‍ എന്‍ഫോസ്മെന്റ് ഡയക്ടറേറ്റും (ഇഡി) സിബിഐയും നടത്തിയ റെയ്ഡില്‍ കോടിക്കണക്കിനു രൂപയുടെ ആഭരണങ്ങള്‍ കണ്ടെത്തി.
മുംബൈയിലെ നീരവ് മോദിയുടെ ആഡംബര വസതിയായ സമുദ്രമഹലിലാണ് കഴിഞ്ഞ 22 നു റെയ്ഡ് നടത്തിയത്. ആഭരണങ്ങളുടേയും വാച്ചുകളുടേയും പെയ്ന്റിങുകളുടേയും വന്‍ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്.

26 കോടിരൂപ മൂല്യമുള്ള വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു.10 കോടി രൂപ മൂല്യമുള്ള ഒരു മോതിരമുള്‍പ്പെടെ 15 കോടി രൂപയുടെ പുരാത ആഭരണങ്ങള്‍, 1.4 കോടി രൂപയുടെ ആഡംബര വാച്ച്, 10 കോടിയിലധികം മൂല്യമുള്ള പെയ്ന്റിങുകള്‍ എന്നിവയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.

നീരവ് മോദി ഗുജറാത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് 890 കോടിയുടെ ആഭരണങ്ങള്‍ നികുതിയടക്കാതെ കടത്തിയെന്ന് കഴിഞ്ഞ ദിവസം ഡിപ്പാര്‍ട്ടുമെന്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.2014ലും നികുതിയടക്കാതെ ഇയാള്‍ ആഭരണങ്ങള്‍ എത്തിച്ചതായി കണ്ടെത്തിയിരുന്നു. അന്ന് 48 കോടി രൂപ പിഴയടച്ചാണ് നീരവ് രക്ഷപ്പെട്ടത്.പി.എന്‍.ബിയുടെ ജാമ്യപത്രം ഉപയോഗിച്ച് നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും ഇന്ത്യയിലേക്ക് പണം എത്തിച്ചത് ഹവാല വഴിയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7