ചെന്നൈ: വധുവിനെ തേടിയുള്ള വിവാദ റിയാലിറ്റി ഷോയ്ക്കിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ആര്യ. തന്റെ വിവാഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞതാണെന്നായിരിന്നു ആര്യയുടെ വെളിപ്പെടുത്തല്‍. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും നടന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഇതിന്റെ കാരണമായി നടന്‍ പറയുന്നത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി എത്തിയെന്നാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടസമായി വന്നതോടെയായിരുന്നു വലിയ സമ്മര്‍ദ്ദത്തിനൊടുവില്‍ താന്‍ ആ വിവാഹം വേണ്ടെന്ന് വെച്ചതെന്നും ആര്യ പറഞ്ഞു. തന്നെ മാനസികമായി തളര്‍ത്തിയ ഏറ്റവും വലിയ കാര്യമായിരുന്നു ഇത്. അക്കാലത്ത് തന്റെ സിനിമകള്‍ വിജയിക്കുന്നുണ്ടോയെന്നോ ബോക്സോഫീസിലെ അവസ്ഥയെ കുറിച്ചോ പോലും താന്‍ അറിഞ്ഞിരുന്നില്ലെന്നും ആര്യ വ്യക്തമാക്കുന്നു.
ആര്യയുടെ എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടിയെപ്പറ്റി നിരവധി പരാതികളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ച് സാമൂഹിക പ്രവര്‍ത്തക ജാനകി അമ്മാള്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഷോ നിര്‍ത്തി വെക്കണമെന്ന ആവശ്യമായിരുന്നു ഇവര്‍ മുന്നോട്ട് വെച്ചത്.