പുലിമുരുകനെ കടത്തിവെട്ടും നീരാളി…! ചിത്രം മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ഗ്രാഫിക്‌സുമായി

സ്വന്തം ലേഖകന്‍
കൊച്ചി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം നീരാളിയുടെ എഡിറ്റിങ് പൂര്‍ത്തിയായി വരുന്നു. സംവിധായകന്‍ അജോയ് വര്‍മയുടെ നേതൃത്വത്തില്‍ മുംബൈയിലാണ് ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്നത്. അതേസമയം മോഹന്‍ലാലിന്റെ പുലിമുരുകന്‍ സിനിമയെ കടത്തിവെട്ടുമെന്നാണ് ലഭിക്കുന്ന വിവരം. കംപ്യൂട്ടര്‍ ഗ്രാഫിക്‌സിലാണ് പുലിമുരുകന്‍ നീരാളിയെ കടത്തിവെട്ടുക. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ചിത്രമായിരിക്കും നീരാളിയില്‍ ഉണ്ടാവുക. ഹോളിവുഡ് ചിത്രങ്ങളോടു സാമ്യമുള്ള ഗ്രാഫിക്‌സ് സാങ്കേതിക വിദ്യയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നതെന്ന് തിരക്കഥാകൃത്ത് സാജു തോമസ് പത്രം ഓണ്‍ലൈനോട് പറഞ്ഞു. നീരാളിയുടെ ഗ്രാഫിക്‌സിനു വേണ്ടി മാത്രം ചെലവാക്കുന്ന തുക ഒരു ശരാശരി മലയാള സിനിമ നിര്‍മിക്കുന്ന തുകയോളം വരുമെന്നാണ് വിവരം.
നിലവില്‍ പുലി മുരുകനാണ് മലയാളത്തില്‍ ഏറ്റവും അധികം പണമിറക്കി ഗ്രാഫിക്‌സ് ചെയ്തു റിലീസ് ചെയ്ത മലയാള ചിത്രം്. എന്നാല്‍ നീരാളി ഇക്കാര്യത്തില്‍ പുലിമുരുകനെ കടത്തി വെട്ടുമെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.
ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്‌സ് കമ്പനികളിലൊന്നായ ആഫ്റ്റര്‍ ആണ് നീരാളിയുടെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു ട്രാവല്‍ സ്‌റ്റോറിയായ നീരാളി ഒരു അഡ്വഞ്ചര്‍ ത്രില്ലറാണെന്ന് സംവിധായകന്‍ അജോയ് വര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങളില്‍ കുടുങ്ങി പോകുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്നുള്ള കാര്യങ്ങള്‍ നേരരത്തെ പുറത്തുവന്നിരുന്നു. ചിത്രീകരണം പൂര്‍ത്തിയായി എഡിറ്റിങ്ങും അവസാനഘട്ടത്തിലെത്തിയെങ്കിലും നിശ്ചല ചിത്രങ്ങളോ ദൃശ്യങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. കാമറ ഉള്‍പ്പടെയുള്ള സാങ്കേതിക പ്രവര്‍ത്തികള്‍ ബോളിവുഡില്‍ നിന്നുള്ളവരെയാണ് ഏല്‍പിച്ചത്. വിഎഫ്എക്‌സിന്റെ അതിപ്രാധാന്യം പരിഗണിച്ചാണിത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ മുംബൈ ആയിരുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മിക്കുന്ന നീരാളിയുടെ റിലീസ് ജൂലൈ ആകുമെന്നാണ് കരുതുന്നത്…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7