എറണാകുളം- അങ്കമാലി രൂപതയില്‍ ചന്തകളായ ഒരുപാട് വൈദികര്‍ ഉണ്ട്, പി.സി ജോര്‍ജിന്റെ വിവാദ വീഡിയോ

കൊച്ചി:ദളിതരെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. എറണാകുളം അങ്കമാലി അതിരൂപതാ ഭൂമിയിടപാട് വിഷയത്തിലാണ് ജോര്‍ജ് ദളിതരെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ നിലപാടെടുത്ത വൈദികരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എംഎല്‍എ. ഇതില്‍ ഒരാള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്. പുലയ സ്ത്രീയില്‍ ജനിച്ചവനാണ് വൈദികനെന്നും അവരൊക്കെ പറഞ്ഞാല്‍ കത്തോലിക്കക്കാര്‍ കേള്‍ക്കുമോയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പി.സി ജോര്‍ജ് പറയുന്നത്.

‘പുലയ സ്ത്രീയില്‍ ജനിച്ചവനാണ് വൈദികന്‍. അവരൊക്കെ പറഞ്ഞാല്‍ ഇവിടെ കത്തോലിക്കാകാര്‍ കേള്‍ക്കുമോ? ഇവരൊക്കെ കത്തോലിക്കരെന്ന് പറയാനാകുമോ.. എറണാകുളംഅങ്കമാലി രൂപതയില്‍ ഇതേ പോലെ ചന്തകളായ ഒരുപാട് വൈദികര്‍ ഉണ്ട്. അവരുടെ കുര്‍ബാന പോലും സ്വീകരിക്കാന്‍ ക്രിസ്ത്യാനികളെ കിട്ടാതാകും. വലിയ താമസമില്ലാതെ. വലിയ പ്രമുഖമായ കുടുംബത്തിന്റെ പേരാണ് ഈ വൈദികന് ഇട്ടിരിക്കുന്നത്. ഇത്ര വലിയ കുടുംബത്തിലെ മാന്യന്‍ എങ്ങനെയാണ് ചന്തകള്‍ക്കൊപ്പം കൂടിയെന്ന്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്. അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീക്ക് ഉണ്ടായവനാണ്. പോരെ. അവന്‍ വൈദികനായി. എങ്ങനെ സഭ നന്നാകുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.
https://www.facebook.com/visakh.ks.39/videos/1569540233164531/

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7