വികസനത്തിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടണം, ഇത്തരക്കാര്‍ക്ക് ശമ്പളം കൊടുക്കാതിരിക്കാനും നിയമം വേണമെന്ന്

കായംകുളം: വികസന പ്രവര്‍ത്തനങ്ങളില്‍ തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ നിയമം വേണമെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഇത്തരം ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാതിരിക്കാനും നിയമം ആവശ്യമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റം വന്നാല്‍ മാത്രമേ വികസനങ്ങള്‍ സാധ്യമാകുകയുള്ളുവെന്ന് കായംകുളത്ത് പൊതുചടങ്ങില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.

ജനപ്രതിനിധികളുടെ പ്രവര്‍ത്തനം വിലയിരുത്തുവാന്‍ തെരഞ്ഞെടുപ്പ് പോലുള്ള സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തെ വിലയിരുത്തുവാന്‍ സംവിധാനം ഇല്ലാത്തതാണ് അവരുടെ മനോഭാവത്തില്‍ മാറ്റം വരാതിരിക്കാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7