ശിവകാര്‍ത്തികേയന്‍ ഇനി ഈ പണി ചെയ്യില്ല…..!

ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ബര്‍ഗര്‍, പിസ്സ തുടങ്ങിയ ജങ്ക് ഫുഡും കുപ്പിയില്‍ വരുന്ന ശീതളപാനിയങ്ങളും ഉപയോഗിക്കുന്നതിലെ വിവരമില്ലായ്മയാണ് ചിത്രത്തില്‍ വ്യക്തമാക്കിയത്. ഗൗരവമേറിയ ഈ വിഷയമാണ് താന്‍ ഈ സിനിമ തിരഞ്ഞെടുക്കാന്‍ കാരണമായതെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു.

സോഫ്റ്റ് ഡ്രിങ്ക്‌സും മറ്റു പായ്ക്കറ്റ് പാനീയങ്ങളും കുടിക്കാതായിട്ട് 8-9 വര്‍ഷമായി. അതെന്റെ വ്യക്തിപരാമായ തീരുമാനമായിരുന്നു. ഇത്തരം ഭക്ഷണങ്ങള്‍ എന്റെ ശരീരത്തിന് നല്ലതല്ലെന്ന് തോന്നിയാണ് ഞാന്‍ അവ കഴിക്കുന്നത് നിര്‍ത്തിയത്. വേലയ്ക്കാരനില്‍ ഇത്തരം മായം കലര്‍ന്ന പാക്കറ്റില്‍ വരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കെതിരേയും സംസാരിക്കാനുണ്ടെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വളരെ ആവേശമായി.

മറ്റൊരു തീരുമാനം കൂടി ഈ ചിത്രത്തോടെ ഞാന്‍ എടുത്തിട്ടുണ്ട്. ഒരു പരസ്യത്തിലും ഞാന്‍ അഭിനയിക്കില്ല. എന്റെ മകള്‍ക്ക് നാലര വയസ്സായി. അവളിന്നേ വരെ ഒരു ചെറിയ കഷ്ണം പിസ്സയോ ബര്‍ഗറോ അങ്ങനെയുള്ള മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളോ കഴിച്ചിട്ടില്ല. അവള്‍ ഇന്നേ വരെ സോഫ്റ്റ് ഡ്രിങ്ക്സ് കുടിച്ചിട്ടില്ല. ഞാന്‍ അത് അവള്‍ക്ക് നല്‍കിയിട്ടില്ല. അത് കൊണ്ടാണ് ഞാന്‍ പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്. ആളുകള്‍ പണം കൊടുത്ത് വാങ്ങാനുണ്ടെന്ന് കരുതി എന്റെ മകള്‍ക്ക് വാങ്ങി നല്‍കാത്ത ഒരു സാധനം വാങ്ങാന്‍ ഞാന്‍ എങ്ങനെയാണ് മറ്റുള്ളവരെ പ്രേരിപ്പിക്കുക? ശിവകാര്‍ത്തികേയന്‍ ചോദിക്കുകയാണ്…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7