നിങ്ങള്‍ അവളുമായി സെക്‌സിലേര്‍പ്പെട്ടിട്ടുണ്ട്… എന്തിനാണ് എന്റെ അടുത്ത് നാടകം കളിക്കുന്നത്; ഷമിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് ഭാര്യ

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് ഭാര്യ ഹസിന്‍ ജഹാന്‍. ഹസിന് ഭ്രാന്താണെന്നും, തനിക്കെതിരായ ആരോപണങ്ങള്‍ അവര്‍ തെളിയിക്കേണ്ടി വരുമെന്നും ഷമി പ്രതികരിച്ചതിന് പിന്നാലെയാണ് വാര്‍ത്ത സമ്മേളനത്തില്‍ ഹസിന്‍ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്.

ഹസിന്‍ പുറത്ത് വിട്ട ഫോണ്‍ സംഭാഷണം

ഷമി നിങ്ങള്‍ കള്ളം പറയരുത്. എന്നെക്കുറിച്ചോ, മകളെ കുറിച്ചോ ഷമിക്ക് ഒരു വിചാരവുമില്ല. ആ പാകിസ്താനി പെണ്‍കുട്ടിയുടെ കാര്യത്തിലാണ് ഇപ്പോള്‍ ഷമിയുടെ ശ്രദ്ധ. അവരെപ്പറ്റിയുള്ള സത്യം എന്നോട് പറയണം. ആ ചാറ്റെല്ലാം ഷമിയുടേത് തന്നെയല്ലേ?
അല്ല (പുരുഷ ശബ്ദം)

ദുബായ് വിസ ഇല്ലെന്നും ഹോട്ടല്‍ റൂം വിട്ടുപോകാനാകില്ലെന്നും പറഞ്ഞിട്ട് പിന്നീട് എവിടെ നിന്ന് വിസ കിട്ടി? എന്നോട് എന്തിനാണ് കള്ളം പറഞ്ഞത്?

എന്റെ കൈയ്യില്‍ വിസയുണ്ടായിരുന്നു (പുരുഷ ശബ്ദം)

നിങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ അഡ്രസ് അലിഷ്ബയ്ക്ക് (പാകിസ്താനി പെണ്‍കുട്ടി) മെസ്സേജ് അയിച്ചില്ലേ?, എയര്‍പോര്‍ട്ടില്‍ അലിഷ്ബ കാത്തിരിക്കുമ്പോള്‍ നീ വരുന്ന സമയവും പോകുന്ന സമയവും അവള്‍ക്ക് അറിയമായിരുന്നു.ഇതെല്ലാം ചെയ്തത് മുഹമ്മദ് ഭായിയാണോ?

അലിഷ്ബ വഴിയാണ് മുഹമ്മദ് ഭായ് എനിക്കുള്ള പണം കൊടുത്തയച്ചത്. അവളുടെ അടുത്ത് നിന്ന് ആ പണം വാങ്ങണമായിരുന്നു (പുരുഷ ശബ്ദം)

പക്ഷേ അവളുമായി വൃത്തികെട്ട രീതിയിലുള്ള ചാറ്റിങ്ങാണ് ഷമി നടത്തിയത്. അതില്‍ പണത്തെ കുറിച്ചൊന്നും പറയുന്നില്ലല്ലോ. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ അലിഷ്ബയെക്കുറിച്ച് നിന്നോട് ചോദിച്ചു. അപ്പോള്‍ നീ ഒന്നുമറിയാത്ത പോലെ നിന്നു. അലിഷ്ബയോടൊത്തുള്ള നാടകം മുഴുവന്‍ കഴിഞ്ഞിട്ട് എന്തിനാണ് ഒന്നുമറിയാത്ത പോലെ നിന്നത്. നീ അലിഷ്ബയുമായി സെക്സ് ചെയ്തിട്ടുണ്ട്.

നോക്കൂ, സെക്സിനെക്കുറിച്ച് ഒരക്ഷരം പറയരുത് (പുരുഷ ശബ്ദം)

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7