ഇര്‍ഫാന്‍ ഖാന് ബ്രെയിന്‍ ക്യാന്‍സറോ…..വികാരനിര്‍ഭയമായ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

അപൂര്‍വ രോഗവുമായി മല്ലിടുന്ന ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ ഭാര്യ സുദാപ സിക്കദറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.അമ്പത്തിയൊന്നു വയസുകാരനായ ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെയാണ് കുറച്ച് നാള്‍ മുന്‍പ് തനിക്ക് അപൂര്‍വ്വ രോഗമാണെന്ന് വെളിപ്പെടുത്തിയത്. അതിന് പിന്നാലെ പല അഭ്യൂഹങ്ങളും ഉയര്‍ന്നു. ഇര്‍ഫാന്‍ ബ്രെയിന്‍ കാന്‍സറാണ് എന്നതായിരുന്നു ഒരു അഭ്യൂഹം.

സുദാപയുടെ ഫേസബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ ഏറ്റവും അടുത്ത സുഹൃത്തും പങ്കാളിയുമായ അദ്ദേഹം ഒരു പോരാളിയാണ്, എല്ലാ തടസ്സങ്ങള്‍ക്കെതിരെയും ഊര്‍ജ്ജവും സൗന്ദര്യവും നിലനിര്‍ത്തി അദ്ദേഹം പോരാടുന്നു. പലരുടെയും കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും പ്രതികരിക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ മാപ്പ് പറയുന്നു. എന്നാല്‍ ലോകത്തിന്റെ എല്ലാഭാഗത്തു നിന്നും ലഭിക്കുന്ന കരുതലും പ്രാര്‍ത്ഥനയും ഞാന്‍ മനസിലാക്കുന്നു.

ഇത് മറ്റൊരു അദ്ധ്യായം മാത്രമാണ്, എന്താണ് ഇതെന്ന് അറിയാനുള്ള ആകാംക്ഷ നിങ്ങള്‍ക്കുണ്ടാകും, എന്നാല്‍ അതിന് വേണ്ടി നിങ്ങളുടെ ഊര്‍ജ്ജം കളയരുത്. നിങ്ങളുടെ ശ്രദ്ധ ജീവിത സംഗീതത്തില്‍ തുടരട്ടെ, ജീവിത നൃത്തം വിജയത്തിലേക്ക് നിങ്ങട്ടെ, ഞാനും കുടുംബവും അതില്‍ അധികം വൈകാതെ പങ്ക് ചേരും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7