എന്റെ മരണം കൊതിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരാണ് ആരോഗ്യത്തെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നത് എന്റെ മരണം കൊതിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത് സാധാരണ പരിശോധനയാണ് .15 വര്‍ഷമായി ഈ പരിശോധന നടത്തുന്നു. മറ്റ് യാതൊരു പ്രശ്നവും എന്റെ ആരോഗ്യത്തിനില്ല. ഒരിക്കല്‍ താന്‍ തിരുവനന്തപുരത്തെ എകെജി സെന്ററിലേക്ക് പോവുമ്പോള്‍ എകെജി സെന്ററിനു മുന്നില്‍ ഒരാള്‍ ഇരിക്കുന്നു. അയാള്‍ അടുത്ത സുഹൃത്തുക്കളോട് പറയുകയാണ് എത്രയാളുകള്‍ വാഹനമിടിച്ച് മരിക്കുന്നുണ്ട് ഇവന്‍ മരിക്കുന്നില്ലല്ലോ എന്ന്. അങ്ങനെ ചില വികാരക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. അവര്‍ ചമച്ച വാര്‍ത്തയാണിതെന്ന് പിണറായി പ്രതികരിച്ചു.

അങ്ങനെയുള്ള ആളുകളുടെ ആഗ്രങ്ങളാണ് പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കുറഞ്ഞെന്ന വാര്‍ത്ത. അങ്ങനെ ആഗ്രഹിച്ചതു കൊണ്ട് മാത്രം ഒരു മനുഷ്യന് അങ്ങനെ സംഭവിക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് പരിശോധനക്കായി മുഖ്യമന്ത്രിയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറവാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുകയും മുഖ്യ മന്ത്രിയുടെ ഓഫീസ് നിഷേധിക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7