ഭാര്യ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നില്ല, രുചികരമായ ഭക്ഷണമുണ്ടാക്കുന്നില്ല….. പകരം യുവാവ് ചെയ്യ്തത്

മുംബൈ: ‘ഭാര്യയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍’ തന്റെ ഭാര്യ നിര്‍വഹിക്കുന്നില്ലെന്നുകാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. ഭാര്യ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നില്ല, രുചികരമായ ഭക്ഷണമുണ്ടാക്കുന്നില്ല, ജോലി വിട്ട് വന്നാലുടന്‍ കിടന്നുറങ്ങുന്നു, ജോലി കഴിഞ്ഞെത്തിയാല്‍ തനിക്ക് ഒരു ഗ്ലാസ് വെള്ളം പോലും എടുത്തുതരാറില്ല തുടങ്ങി ‘ഒരു ഭാര്യയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങ’ളൊന്നും നിര്‍വഹിക്കുന്നില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുംബൈ സ്വദേശിയായ യുവാവ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ ബാലിശമാണെന്നും അവ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തക്കകാരണമല്ലെന്നും കോടതി വിലയിരുത്തി. ഹര്‍ജി കുടുംബക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് യുവാവ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

യുവാവ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ഭാര്യയും നിഷേധിച്ചു. ഭര്‍ത്താവും മാതാപിതാക്കളും തന്നോട് മോശമായാണ് പെരുമാറുന്നതെന്നും യുവതി കോടതിയെ അറിയിച്ചു. വാദം കേട്ട കോടതി ഉദ്യോഗസ്ഥ കൂടിയായ ഭാര്യ, ജോലി കഴിഞ്ഞുവരുന്‌പോള്‍ സാധനങ്ങള്‍ വാങ്ങിയാണ് വീട്ടിലെത്താറുള്ളതെന്നും, പരാതിക്കാരനും മാതാപിതാക്കള്‍ക്കും വേണ്ടി ഭക്ഷണമുണ്ടാക്കാറുണ്ടെന്നും വീട്ടിലെ മറ്റ് ജോലികള്‍ ചെയ്യാറുണ്ടെന്നും നിരീക്ഷിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7