ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

ദുബൈ: മരണമടഞ്ഞ ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് മരണത്തെക്കുറിച്ച് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിക്കും. പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയില്ലാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല.

അതേസമയം ശ്രീദേവിയുടെ ബന്ധുക്കളേയും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരേയും മൃതദേഹം കാണിച്ചിരുന്നു. വിട്ടുകിട്ടിയാല്‍ ഉടന്‍ മുംബൈയിലെത്തിക്കാനായി പ്രത്യേകവിമാനം ദുബായിലെത്തിയിട്ടുണ്ട്. മൃതദേഹം വിട്ടുകിട്ടാത്തിനാല്‍ സംസ്‌കാരം സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.ബോധരഹിതയായി കുളിമുറിയിലെ ബാത്ത് ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൊറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി.ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് മുങ്ങിക്കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ അവിടെ കാണാനായത്. തട്ടിവിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് ബോണി തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു വരുത്തി. പിന്നീട് ഒമ്പത് മണിയോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും മെഡിക്കല്‍ സംഘവും എത്തിയെങ്കിലും അതിനു മുന്നേ മരണം സംഭവിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7