ബിനോയ് കോടിയേരിയുടെ വിഷയത്തില്‍ പാര്‍ട്ടി പാര്‍ട്ടി ഇടപെടില്ല, കോടതിക്ക് അകത്തോ പുറത്തോ പ്രശ്നം പരിഹരിക്കാന്‍ ബിനോയ് തന്നെയാണ് ശ്രമിക്കേണ്ടതെന്ന് എസ്.രാമചന്ദ്രന്‍ പിള്ള

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ യാത്രാവിലക്കില്‍ നിലപാട് വ്യക്തമാക്കി പാര്‍ട്ടി കേന്ദ്ര നേതൃത്വം. ബിനോയ് കോടിയേരിയുടെ സ്വകാര്യവിഷയമാണെന്നും ഇതില്‍ പാര്‍ട്ടി ഇടപെടില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. കേസുണ്ടെങ്കില്‍ ബിനോയ് തന്നെ തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പാര്‍ട്ടിയോ നേതാക്കളോ ഉള്‍പ്പെട്ട പണമിടപാടല്ലെന്നും എസ്ആര്‍പി വ്യക്തമാക്കി.

കോടതിക്ക് അകത്തോ പുറത്തോ പ്രശ്നം പരിഹരിക്കാന്‍ ബിനോയ് കോടിയേരി തന്നെയാണ് ശ്രമിക്കേണ്ടതെന്നും എസ്. രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയിക്ക് യാത്രവിലക്ക് ദുബായ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നു. ദുബായില്‍ സിവില്‍ കേസ് എടുത്തതോടെയാണ് ചെക്ക് കേസില്‍ യാത്ര വിലക്ക് നിലവില്‍ വന്നത്. ദുബായിലെ ജാസ് ടൂറിസത്തിന്റെ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. കേരളത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ച ബിനോയിയെ ദുബായ് വമാനത്താവളത്തില്‍ തടഞ്ഞു.

ബിനോയ് കോടിയേരിയുടെ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ചു യുഎഇ പൗരനും ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്നു നടത്താനിരുന്ന പത്രസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു. ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തുമെന്ന് മര്‍സൂഖി നേരത്തേ അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7