Site icon Pathram Online

സെയ്ഫിനെ ആക്രമിച്ച പ്രതിയുടെ ഉന്നം ഇളയ മകനോ? സാധ്യത കൂട്ടി ഏലമ്മ ഫിലിപ്പിന്റെ മൊഴി, അക്രമി ഒരു കോടി ആവശ്യപ്പെട്ടു ചെറുത്തപ്പോൾ ബ്ലേഡ് വച്ച് ആക്രമിച്ചു, പ്രതി ബം​ഗ്ലാദേശി ​ഗുസ്തി ചാമ്പ്യനാണെന്നും റിപ്പോർട്ട്

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയുടെ ലക്ഷ്യം താരത്തിന്റെ ഇളയമകനായിരുന്നെന്നു സൂചന. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള നീക്കത്തിലാണ് പോലീസ്. ഇതിനായി കഴിഞ്ഞദിവസം കേസിൽ അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷെഹ്‌സാദിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു എന്നാണ് പോലീസ് സംഘം വിശദമായി അന്വേഷിക്കുന്നത്. നടന്റെ ഇളയമകനെ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടാണോ പ്രതി വീട്ടിൽ അതിക്രമിച്ചുകയറിയത് എന്നകാര്യമാണ് ഇതിൽ പ്രധാനമായും അന്വേഷിക്കുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രതിയുടെ ലക്ഷ്യം താരത്തിന്റെ ഇളയമകനെ ബന്ദിയാക്കി, വൻതുക മോചനദ്രവ്യമായി കൈക്കലാക്കിയശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാനായിരുന്നോ പദ്ധതിയെന്നാണ് പോലീസ് സംശയിക്കുന്നത്. നടന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി ഹോംനഴ്‌സായ ഏലിയാമ്മ ഫിലിപ്പിനെയാണ് ആദ്യം കണ്ടത്. അക്രമി ഒരുകോടി രൂപ ചോദിച്ചതായും ഇയാളെ ചെറുത്തപ്പോൾ ബ്ലേഡ് കൊണ്ട് ആക്രമിച്ചതായുമാണ് ഏലിയാമ്മ പോലീസിന് നേരത്തെ നൽകിയ മൊഴിയിൽ പറയുന്നത്.
മദ്യപാന തർക്കം. കോളേജ് വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, യൂട്യൂബർ മണവാളൻ പോലീസ് കസ്റ്റഡിയിൽ

ഇതിനിടെ, കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷെഹ്‌സാദ് ബംഗ്ലാദേശിലെ ഗുസ്തി ചാമ്പ്യനായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബംഗ്ലാദേശിൽ ദേശീയതലത്തിലടക്കം പങ്കെടുത്ത ഗുസ്തിതാരമായിരുന്നു ഇയാളെന്നാണ് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഇയാൾ വിജയ് ദാസ് എന്ന പേരിലാണ് കഴിഞ്ഞിരുന്നത്. ഇയാളുടെ ഗുസ്തി പശ്ചാത്തലമാണ് സെയ്ഫ് അലി ഖാൻ അടക്കമുള്ളവരെ ശാരീരികമായി കീഴ്‌പ്പെടുത്താൻ സഹായിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.

മോഷണം എന്നു പറഞ്ഞാ ഇതാണ്, കണ്ട ബൈക്കോ, കാറോ ഒന്നുമല്ല കടത്തിക്കൊണ്ടു പോയത്, ഒന്നാന്തരം ക്രെയിൻ തന്നെ…, തളിപ്പറമ്പ് നിന്ന് കാണാതായ ക്രെയിൻ കണ്ടെത്തിയത് രാമപുരത്തുനിന്ന്, ഒരാൾ പിടിയിൽ, മോഷണത്തിനു പിന്നിൽ വ്യക്തി വൈരാ​ഗ്യം

മാസങ്ങൾക്ക് മുമ്പ് വർളിയിൽ ജോലിചെയ്തിരുന്ന സമയത്തും മുഹമ്മദ് ഷെഹ്‌സാദ് കവർച്ച നടത്തിയിരുന്നതായാണ് പോലീസിന്റെ വെളിപ്പെടുത്തൽ. വജ്രമോതിരം മോഷ്ടിച്ചതിന് പിന്നാലെ ഇയാളെ ജോലിസ്ഥലത്തുനിന്ന് പറഞ്ഞുവിട്ടു. ഇതിനുശേഷം കഴിഞ്ഞ ഡിസംബർ വരെ താനെയിലെ ഒരു റസ്റ്ററന്റിലായിരുന്നു ഇയാൾ ജോലിചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.

ഇവരൊക്കെ എന്റെ ശത്രുക്കൾ, ഞാൻ അധികാരത്തിലെത്തിയാൽ നടപടി, തന്റെ ശത്രുക്കളുടെ ലിസ്റ്റ് പുറത്തുവിട്ട് ട്രംപ്, ട്രംപിന്റെ ശത്രുക്കൾക്ക് പ്രസഡന്റിന്റെ അധികാരമുപയോ​ഗിച്ച് മുൻകൂർ മാപ്പ് നൽകി ബൈഡന്റെ അവസാന നിമിഷ മുന്നേറ്റം

Exit mobile version