Tag: strike

പണിയെടുത്തില്ലെങ്കിലും പണം കിട്ടും; പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: പൊതു പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍. പൊതു പണിമുടക്ക് ദിനമായ ഈ മാസം എട്ടിന് ഹാജരാകാതിരുന്നതിന്റെ പേരില്‍ ശമ്പളം നിഷേധിക്കരുതെന്നാണ് ഉത്തരവ്. കേന്ദ്രനയങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തിയ പൊതു പണിമുടക്കില്‍ കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു. സെക്രട്ടേറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍...

ഡല്‍ഹിയില്‍ പൊലീസുകാരുടെ പണിമുടക്ക്

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പണിമുടക്കുന്നു. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് പോലീസുകാര്‍ ഒന്നടങ്കം തെരുവിലിറങ്ങി. ഡല്‍ഹി പോലീസ് ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെയാണ് പോലീസുകാര്‍ ആദ്യം പ്രതിഷേധവുമായി സംഘടിച്ചത്....

ഡോക്റ്റര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്ഷണം ഇന്നലെ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു....

തിങ്കളാഴ്ച രാജ്യവ്യാപകമായി ഡോക്റ്റര്‍മാരുടെ സമരം; 3.5 ലക്ഷം പേര്‍ പങ്കെടുക്കും; പ്രതിഷേധം ബംഗാളിലെ മമത സര്‍ക്കാരിനെതിരേ

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്ന് ഐഎംഎ. 3.5 ലക്ഷം ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും ഐഎംഎ അറിയിച്ചു. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച മുതല്‍ ബംഗാളില്‍ ഡോക്ടര്‍മാര്‍...

ചൊവ്വാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റിവച്ചു

കോഴിക്കോട്: ജൂണ്‍ 18 ലെ വാഹന പണിമുടക്ക് മാറ്റിവച്ചു. ജൂണ്‍ 26 വിഷയം ചര്‍ച്ചയ്ക്ക് എടുക്കാമെന്ന ഗതാഗതി മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്. മോട്ടോര്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചാണ് കേരള മോട്ടോര്‍ സംരക്ഷണ സമിതി മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തത്....

ചൊവ്വാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്

ജൂണ്‍ 18 നു സംസ്ഥാനത്തു മോട്ടോര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വാഹനസംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബസ്, ഓട്ടോ, ലോറി, ടാക്സി വാഹനങ്ങളാണ് പണിമുടക്കുക. ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓട്ടോറിക്ഷ ഒഴികയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജി.പി.എസ്...

ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിലച്ചേക്കും; പൈലറ്റുമാര്‍ സമരത്തിലേക്ക്…

മുംബൈ: മാര്‍ച്ച് അവസാനത്തോടെ ശമ്പള കുടിശിക തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പണിമുടക്കുമെന്ന് ജെറ്റ് എയര്‍വെയ്സിലെ പൈലറ്റുമാര്‍. കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പള കുടിശിക തീര്‍ക്കണമെന്നാണ് ആവശ്യം. ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിനെത്തുടര്‍ന്ന് ബന്ധപ്പെട്ടവരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കാന്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു മന്ത്രാലയ...

ഒന്നരമാസമായി തുടരുന്ന എംപാനല്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെ കെഎസ്ആര്‍ടിസിയില്‍ ലീവ് വേക്കന്‍സിയില്‍ നിയമിക്കും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ജീവനക്കാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ഒന്നരമാസത്തിലധികമായി നീണ്ടുനിന്ന സമരമാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നത്....
Advertismentspot_img

Most Popular