Tag: shami
ഭാര്യയുടെ പീഡന പരാതിയില്‍ മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ അലിപോര്‍ സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണമെന്നാണ് വാറണ്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ്...
നാലാമനായി വിജയശങ്കര്‍ തന്നെ; പന്ത് പുറത്തുതന്നെ..!!! ഷമിയുടെ കാര്യത്തിലാണ് തലവേദന..!! കോഹ്ലിയുടെ തീരുമാനങ്ങള്‍ ഇങ്ങനെ…
ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും വിജയ് ശങ്കര്‍ ടീമിലുണ്ടാകുമെന്ന സൂചന നല്‍കി ക്യാപ്റ്റന്‍ വിരാട് കോലി. വിജയ് ശങ്കറിന്റെ പ്രകടനത്തില്‍ വിശ്വാസമുണ്ട്. മുഹമ്മദ് ഷമിയുടെ മിന്നും ഫോം ബോളിംഗ് കോമ്പിനേഷന്‍ തീരുമാനിക്കുന്നത് തലവേദനയാക്കിയെന്നും കോലി പറഞ്ഞു.
വിന്‍ഡീസിനെതിരായ മത്സരത്തില്‍ വേഗം പുറത്തായ വിജയ് ശങ്കറിനെ നാലാം നമ്പറില്‍ ഇനി...
നാളെ ആരിറങ്ങണം; ഭുവിയോ, ഷമിയോ..? സച്ചിന്റെ മറുപടി ഇങ്ങനെ…
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ നാളെ വിന്‍ഡീസിനെതിരെ പോരാടും. ഇതിനിടെ ആദ്യ മത്സരങ്ങളില്‍ ബൂമ്രക്കൊപ്പം മികവ് കാട്ടിയ ഭുവനേശ്വര്‍ കുമാറിനെയോ അഫ്ഗാനെതിരെ ഹാട്രിക്കുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുഹമ്മദ് ഷമിയെയോ ആരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പേശിവലിവിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പിന്‍മാറിയ ഭുവി...
മുഹമ്മദ് ഷമിയെ വാനോളം പുകഴ്ത്തി സച്ചിന്‍.!!!
ലോകകപ്പ് ഇന്ത്യന്‍ ടീമിനുവേണ്ടി ആദ്യമായി പന്തെറിയാന്‍ പോകുന്ന മുഹമ്മദ് ഷമിയെ വാനോളം പുകഴ്ത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ടെസ്റ്റ് ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് മുഹമ്മദ് ഷമിക്ക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടികൊടുത്തത്. എന്നാല്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും ഷമിക്ക് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭുവനേശ്വര്‍...
ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; ധവാന് പിന്നാലെ ഭുവിയും പുറത്തേക്ക്…
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ ആശങ്കയിലാഴ്ത്തി പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാറിന്റെ പരുക്ക്. പാക്കിസ്ഥാനെതിരെ ബോള്‍ ചെയ്യുന്നതിനിടെ പേശികള്‍ക്കു പരുക്കേറ്റ ഭുവിക്ക് അടുത്ത രണ്ടോ മൂന്നു മല്‍സരങ്ങള്‍ നഷ്ടമാകുമെന്നാണ് വിവരം. ഓപ്പണര്‍ ശിഖര്‍ ധവാനു പിന്നാലെ പേസ് യൂണിറ്റിന്റെ കുന്തമുനയായ ഭുവനേശ്വറിനും പരുക്കേറ്റത് ഇന്ത്യയ്ക്ക് നിരാശയായി.
മല്‍സരത്തില്‍...
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ഉത്തര്‍പ്രദേശിലെ അംറോഹയില്‍ അറസ്റ്റില്‍. മുഹമ്മദ് ഷമിയുടെ വീടാക്രമിച്ചുവെന്ന പരാതിയിലാണ് ഹസിന്‍ അറസ്റ്റിലായത്. ഇന്നലെ രാത്രിയില്‍ കുഞ്ഞുമായി ഷമിയുടെ വീട്ടിലെത്തിയ ഹസിന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് കേസ്. ഈ സമയത്ത് ഷമിയുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു വീട്ടില്‍...
മുഹമ്മദ് ഷമിക്കെതിരേ ലൈംഗിക പീഡന കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടി
കൊല്‍ക്കത്ത: ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ സ്ത്രീധന, ലൈംഗിക പീഡന കേസുകളില്‍ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്കെതിരേ കൊല്‍ക്കത്ത പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഷമിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ആലിപോര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന നീക്കമാണിത്....
ഇന്ത്യയ്ക്ക് 244 റണ്‍സ് വിജയലക്ഷ്യം; ഷമിക്ക് മൂന്ന് വിക്കറ്റ്
മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് ഒരു ഓവര്‍ ബാക്കിനില്‍ക്കെ 243 റണ്‍സിന് ഓള്‍ഔട്ട്. മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, രണ്ടു വിക്കറ്റ് വീതം പിഴുത ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരുടെ മികവിലാണ് ഇന്ത്യ ആതിഥേയരെ...