Tag: POLITCS

അഴിമതിക്കേസ്: ഹൈക്കോടതി ജഡ്ജിക്കെതിരേ കേസെടുക്കാന്‍ സിബിഐക്ക് അനുമതി

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴക്കേസിലെ ആരോപണവിധേയനും അലഹാബാദ് ഹൈക്കോടതി ജസ്റ്റിസുമായ എസ് എന്‍ ശുക്ലയ്ക്കെതിരെ അഴിമതിക്കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സി ബി ഐക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്‍കി. ഇതാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്കെതിരെ കേസ്...

ഭൂമിക്കടിയില്‍ ഒളിച്ചാല്‍ പോലും തീവ്രവാദികളെ തുടച്ചു നീക്കും, അത് എന്റെ പ്രകൃതമാണ്..!!! നാളുകളോളം കാത്തിരിക്കുന്നത് ഇഷ്ടമല്ലെന്ന് മോദി..!!

അഹമ്മദാബാദ്: ഭൂമിക്കടിയില്‍ ഒളിച്ചാലും തീവ്രവാദികളെ വെറുതെവിടില്ലെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി. അഹമ്മദാബാദിലെ പൊതുയോഗത്തില്‍ പുല്‍വാമ ആക്രമണത്തെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയുടെ തിരിച്ചടിയെ കുറിച്ചുമെല്ലാം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 'കൃത്യമായ മറുപടി കൊടുക്കുക എന്നത് എന്റെ ഒരു പ്രകൃതമാണ്. ഭീകരവാദികളുടെ വീട്ടില്‍ കയറി അവരെ ഞങ്ങള്‍ തുടച്ചു നീക്കും....

സര്‍ക്കാരിനു മുകളില്‍ ഒരു ഓഫീസറും പറക്കേണ്ട..!!! പ്രതിയെ പിടികൂടേണ്ട അടിയന്തര സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ പരിശോധന നടത്തിയത് മനസ്സിലാക്കാമായിരുന്നു: കോടിയേരി

തിരുവനന്തപുരം: സിപിഎം ജില്ലാ ഓഫീസ് അര്‍ദ്ധരാത്രിയില്‍ റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡിസിപി ചൈത്ര തെരേസ ജോണ്‍ വില കുറഞ്ഞ പബ്ലിസിറ്റിക്കാണ് ശ്രമിച്ചത്. സര്‍ക്കാരിനു മുകളില്‍ ഒരു ഓഫീസറും പറക്കേണ്ടെന്നും കോടിയേരി പറഞ്ഞു. നിയമവാഴ്ച നടപ്പാക്കാനാണ്...

മഞ്ജുവാര്യര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും..? നടിയുടെ പ്രതികരണം ഇങ്ങനെ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ എങ്ങും കേള്‍ക്കാനുള്ളത്. പല പ്രമുഖ നടന്‍മാരും മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ നടി മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാപക പ്രചാരണം വരുന്നു.. ചില വാര്‍ത്താ ചാനലുകളും വെബ്‌സൈറ്റുകളുമാണ് ഇത്തരത്തില്‍...

നവകേരളം നിര്‍മ്മാണം, കെ.പി.എം.ജിയുമായി തന്നെ മുന്നോട്ടു പോകുമെന്ന് ജയരാജന്‍

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലന്‍ഡ് ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി കെ.പി.എം.ജിയുമായി സഹകരിക്കുമെന്ന് ഇ.പി.ജയരാജന്‍ . കണ്‍സള്‍ട്ടന്‍സി വിവിധ രാജ്യങ്ങളില്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്നുളള നാശനഷ്ട കണക്കെടുപ്പില്‍ പരാതിയുള്ളവര്‍ ജില്ലാ കളക്ടറെ അറിയിക്കണമെന്നും...

നവാസ് ഷെരീഫിനെയും മകളെയും വിമാനത്താവളത്തില്‍വച്ച് തന്നെ അറസ്റ്റ് ചെയ്‌തേക്കും

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. അഴിമതിക്കേസില്‍ ഇരുവര്‍ക്കും പാകിസ്താന്‍ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ലണ്ടനില്‍നിന്ന് വെള്ളിയാഴ്ച വൈകുന്നേരം തിരികെയെത്തുന്ന ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. വെള്ളിയാഴ്ച...

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് തര്‍ക്കം; പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ, ആത്മാഭിമാനം പണയം വച്ച് മുഖ്യമന്ത്രിയായി തുടരില്ലെന്ന് കുമാരസ്വാമി

ബെംഗലുരു: കർണ്ണാടകത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് – ജെഡിഎസ് സർക്കാരിൽ ചില തർക്കങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. എന്നാൽ ഈ തർക്കം സഖ്യകക്ഷി ഭരണത്തിന് യാതൊരു കേടുപാടും വരുത്തില്ലെന്നും വേഗത്തിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരു വിഷയവും അഭിമാന പ്രശ്നമായി കാണുന്നില്ല. എല്ലാ...

കര്‍ണാടക തെരഞ്ഞെടുപ്പ്: ബിജെപിക്ക് വീണ്ടും തിരിച്ചടി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് തിരിച്ചടി. കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേട് ബിജെപി അധികാരത്തിലെത്തുമെന്ന് ബിബിസി നടത്തിയ സര്‍വേ ഫലം എന്നതായിരുന്നു ബിബിസിയുടെ പേരില്‍ വ്യാജ വാര്‍ത്തയുണ്ടാക്കി ബിജെപി പ്രചരിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ യാതൊരു സര്‍വേയും നടത്തിയിട്ടില്ലെന്നും ചാനലിന്റെ...
Advertismentspot_img

Most Popular