Tag: malappuram

12കാരിയും 18കാരനും വിവാഹം കഴിച്ചു; സംഭവം മലപ്പുറത്ത്

മലപ്പുറം: കോട്ടയ്ക്കലില്‍ ശൈശവ വിവാഹം നടന്ന സംഭവം വിവാദമാകുന്നു. കോട്ടക്കലിനടുത്ത് പന്ത്രണ്ട് വയസുകാരിയും പതിനെട്ട് വയസുകാരനും തമ്മിലാണ് വിവാഹം ചെയ്തത്. സംഭവത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കേസെടുത്തു. മലപ്പുറം ജില്ലയില്‍ സ്ഥിരതാമസമാക്കിയിരുന്ന പശ്ചിമബംഗാള്‍ കുടുംബത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നിക്കാഹിനായി കുട്ടിയുടെ...

മലപ്പുറത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പതിനഞ്ചുകാരിയെ യുവാവ് വീട്ടില്‍ക്കയറി കുത്തിക്കൊന്നു

മലപ്പുറം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പതിനഞ്ചുകാരിയെ ബംഗാളി യുവാവ് വീട്ടില്‍ക്കയറി കത്തികൊണ്ട് കുത്തിക്കൊന്നു. പശ്ചിമബംഗാള്‍ സ്വദേശിനി ഫാത്തീബിയുടെ മകള്‍ സമീന കാത്തൂമാണ് മരിച്ചത്. വയറിനും നെഞ്ചിനും കാലിനും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സമീനയെ തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു....

മലപ്പുറത്ത് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പാണമ്പ്ര: മലപ്പുറം-പാണമ്പ്ര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്നു. സംഭവസ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ...

മലപ്പുറത്ത് ചേലാകര്‍മത്തിനിടെ പിഞ്ചുകുഞ്ഞിന്റെ ജനനേന്ദ്രിയം മുറിഞ്ഞു!!! ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്

മലപ്പുറം: ചേലാകര്‍മം നടത്തുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് മുറിവുപറ്റിയ സംഭവത്തില്‍ പെരുമ്പടപ്പ് പാറയിലെ കെവിഎം ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്. വെള്ളിയാഴ്ച മെഡിക്കല്‍സംഘം ആശുപത്രിയില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ഉത്തരവ്. ആശുപത്രിയുടെ പ്രവര്‍ത്തനം അപകടകരവും പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും ആരോഗ്യത്തിന് ഹാനികരമാവുന്ന വിധത്തിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് 24 മണിക്കൂറിനകം...

ലജ്ജിക്കുക കേരളമേ… മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച യുവാവ് തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: കേരള സമൂഹത്തിന് ഒന്നടങ്കം നാണക്കേടുണ്ടാക്കി വീണ്ടും സദാചാര കൊലപാതകം. സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അപമാനിച്ച യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം കുറ്റപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. യുവാവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് ആക്രമിച്ചിരുന്നു. കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചു....

പ്രളയത്തിനിടെ ഞെട്ടിക്കുന്ന സംഭവം; 9 വയസുകാരനെ പിതൃസഹോദരന്‍ പുഴയില്‍ എറിഞ്ഞുകൊന്നു

മേലാറ്റൂര്‍: മലപ്പുറം മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കാണാതായ ഒമ്പതുവയസുകാരനെ പ്രളയത്തിനിടെ പുഴയില്‍ തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. കുട്ടിയെ ആനക്കയം പാലത്തില്‍ നിന്ന് ജീവനോടെ കടലുണ്ടി പുഴയിലേക്ക് എറിഞ്ഞതായി പിതൃസഹോദരന്‍ വെളിപ്പെടുത്തി. പിതൃ സഹോദരന്‍ മുഹമ്മദിനൊപ്പം കുട്ടി ബൈക്കില്‍ പോകുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. കുട്ടിയെ കാണാതായെന്ന...

ബിഗ് സല്യൂട്ട് നല്‍കി നാട്ടുകാര്‍; ഒലിച്ചു പോയ റോഡിന് പകരം താല്‍ക്കാലിക പാലം നിര്‍മിച്ച് സൈന്യം; ചിത്രങ്ങള്‍ കാണാം…

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് വണ്ടൂര്‍ വള്ളാമ്പുറം റോഡ് തകരുന്നതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കരസേനയുടെ നേതൃത്വത്തില്‍ ഈ റോഡില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചതോടെ കാല്‍നടയാത്രക്ക് സൗകര്യമൊരുങ്ങി. മലയോര മേഖലയില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലുമുണ്ടായ വ്യാഴാഴ്ചയാണ് വള്ളുവമ്പ്രം റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയത്. വണ്ടൂരില്‍...

നിലമ്പൂരില്‍ ഉരുള്‍പൊട്ടല്‍; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു, കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 15 ആയി

മലപ്പുറം: സംസ്ഥാനത്ത് നാശനഷ്ടം വിതച്ച് കലിതുള്ളി കാലവര്‍ഷം. മലപ്പുറം നിലമ്പൂരിനടുത്ത് ചെട്ടിയാന്‍ പാറയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഇന്ന് രാവിലെയായിരിന്നു ഉരുള്‍പൊട്ടല്‍. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരണം പതിനഞ്ചായി. പത്തോളം പേരേ കാണാതായതായി റിപ്പോര്‍ട്ടുകള്‍. മഴക്കെടുതി വലയ്ക്കുന്ന വയനാട്ടിലും കോഴിക്കോട്ടും സൈന്യത്തിന്റെ സേവനം...
Advertismentspot_img

Most Popular

G-8R01BE49R7