Tag: kummanam

കുമ്മനം മടങ്ങി വരുന്നു…

തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളരാഷ്ട്രീയത്തിലേക്കു മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മടങ്ങിയെത്തുമെന്ന് സൂചന. കുമ്മനത്തെ കേരളത്തിലേക്കു തിരിച്ചയയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആര്‍.എസ്.എസ്. നേതൃത്വം ബി.ജെ.പി. കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. സംഘടനാചുമതലയുള്ള ബി.ജെ.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാംലാലും ആര്‍.എസ്.എസ്. നേതൃത്വവുമായി ബുധനാഴ്ച കൊല്ലത്തു നടത്തിയ ചര്‍ച്ചയിലാണ്, ഔദ്യോഗികമായിത്തന്നെ...

ഒടുവില്‍ അതു സംഭവിച്ചു; മാണിയെ ക്ഷണിച്ച് കുമ്മനം

തിരുവനന്തപുരം: കെ.എം.മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം രാജശേഖരന്‍. എന്‍ഡിഎ നയപരിപാടികളും വീക്ഷണവും അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാം. എല്ലാവരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടക കക്ഷികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു. ബിഡിജെഎസുമായുള്ള തര്‍ക്കം ചെങ്ങന്നൂര്‍...

മധു കൊല്ലപ്പെട്ടതില്‍ പിണറായി ഒന്നാം പ്രതിയാണെന്ന് കുമ്മനം

തിരുവനന്തപുരം: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്നു കുമ്മനം രാജശേഖരന്‍ ആരോപിച്ചു. മധുവിന്റെ വീട്ടില്‍ പോകാനോ മോര്‍ച്ചറിയില്‍ പോയി മൃതദേഹം കാണാനോ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ആദിവാസി ക്ഷേമത്തിനു നല്‍കുന്ന പണം മുഴുവന്‍ കൊള്ളയടിക്കുന്നു. ആ പണം തട്ടിയെടുക്കുന്ന തമ്പ്രാക്കന്‍മാരുടെ...

‘ഐ സപ്പോര്‍ട്ട് കേരള ആദിവസാസീസ്’ ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി കുമ്മനം, പ്രതിഷേധം ഇരുകൈകളും കെട്ടിയിട്ട്

തിരുവനന്തപുരം: തന്റെ ഇരു കൈകളും കെട്ടിയിട്ട് നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. 'ഐ സപ്പോര്‍ട്ട് കേരള ആദിവസാസീസ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം...

ആര്‍എസ്എസ് ഇന്ത്യന്‍ സൈന്യത്തിനൊപ്പം മാര്‍ച്ച് ചെയ്തിട്ടുണ്ടെന്ന കാര്യം പിണറായി വിജയന് അറിയുമോ? രാജ്യത്തിന് ചെയ്ത സേവനങ്ങള്‍ അറിയണമെങ്കില്‍ ചരിത്രം പഠിക്കണമെന്ന് കുമ്മനം

തിരുവനന്തപുരം: എല്ലാ പ്രതിസന്ധികളിലും രാജ്യത്തിനു കൈത്താങ്ങായി നിന്ന സംഘടനയാണ് ആര്‍എസ്എസ് എന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാജ്യം അഭിമുഖീകരിച്ച നാലു യുദ്ധങ്ങളിലും ആര്‍എസ്എസ് ചെയ്ത സേവനം എന്താണെന്ന് അറിയണമെങ്കില്‍ ചരിത്രം പഠിക്കണം. ഇന്ത്യ- ചൈന യുദ്ധ സമയത്ത് ഡല്‍ഹിയിലെ ട്രാഫിക് നിയന്ത്രിക്കാനും...

കോടിയേരിയും കുമ്മനവും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട…; സിപിഎം, ബിജെപി മുന്നണിക്കെതിരെ വാളോങ്ങി വിഷ്ണുനാഥ്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ബി. അജിത് കുമാര്‍ സംവിധാനം ചെയ്ത ഈട എന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സി.പി.ഐ.എമ്മിനെയും സംഘ്പരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന...
Advertismentspot_img

Most Popular