Tag: ksrtc

കെ.എസ്.ആര്‍.ടി.സി ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസ് ആരംഭിക്കുന്നു

ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 6 വരെയാണ് കർണാടകത്തിലേക്ക് സർവീസ് നടത്തുന്നത്. ഈ സർവീസുകളിൽ 10% അധിക നിരക്ക് അടക്കം എൻഡ് ടു എൻഡ് വ്യവസ്ഥയിലാണ് ടിക്കറ്റുകൾ നൽകുക. കെഎസ്ആർടിസിയുടെ ഓൺലൈൻ വഴി 15...

അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കുന്നു

കൊവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്ന അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കുന്നു. ഓണക്കാലത്തേക്ക് ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക. യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കര്‍ണാടകത്തിലേക്ക് ഓണത്തിന് സ്‌പെഷ്യല്‍...

കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസ് ഉടന്‍ ഉണ്ടാവിവില്ലെന്ന് ഗതാഗത മന്ത്രി

കോഴിക്കോട്: നാളെ മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസ് ഉടന്‍ ഉണ്ടാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സമ്പര്‍ക്ക രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. പല ജില്ലാ ആസ്ഥാനങ്ങളും കണ്ടെയിന്‍മെന്റ് സോണാണ്. സംസ്ഥാനത്ത് നിലവില്‍ 498 ഹോട്ട്സ്പോട്ടുകളുണ്ട്. പല...

നാളെ മുതല്‍ പഴയ നിരക്കില്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും; തമ്പാനൂരില്‍നിന്ന് തല്‍ക്കാലം തുടങ്ങില്ല; അന്യ സംസ്ഥാനത്തേക്കുള്ള സര്‍വീസകളും ഇപ്പോള്‍ തുടങ്ങില്ല: ഗതാഗത മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. 206 ദീര്‍ഘദൂര സര്‍വീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സര്‍വീസ്. എന്നാല്‍ അന്യ സംസ്ഥാനത്തേക്ക് ഇപ്പോള്‍ യാത്ര ഉണ്ടാവില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക. കോവിഡ്...

ഇനി കെ എസ് ആർ ടി സി ബസ്സിൽ നിന്നും സാധനങ്ങൾ വാങ്ങാം

തിരുവനന്തപുരം: ഇനി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇറങ്ങി ബസിൽ നിന്നു ഭക്ഷണവും വാങ്ങി വീട്ടിൽ പോകാം. കോർപറേഷന്റെ പുതിയ പദ്ധതി ‘കെഎസ്ആർടിസി സേഫ് ടു ഈറ്റ്’ വൈകാതെ തുടങ്ങും. 92 ഡിപ്പോകളിലും കാലാവധി കഴിഞ്ഞ ബസുകൾ കടകളാക്കി മാറ്റി സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഉൽപാദിപ്പിക്കുന്ന...

ദിവസം 7,140 രൂപ നഷ്ടം; ഇക്കാര്യം അറിഞ്ഞിട്ടും സര്‍ക്കാര്‍ 3000 ഇലക്ട്രിക് ബസ്സുകള്‍ വാങ്ങാന്‍ പോകുന്നു

തിരുവനന്തപുരം: വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്തുന്ന 10 ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടമാണെന്ന് കെ.എസ്.ആര്‍.ടി.സി. ഒരുദിവസം ശരാശരി 7140 രൂപയാണ് നഷ്ടമെന്നും കെ.എസ്.ആര്‍.ടി.സി. പറയുന്നു. 10 ഇലക്ട്രിക് ബസുകള്‍ 10 വര്‍ഷത്തേക്കാണ് കെ.എസ്.ആര്‍.ടി.സി വാടകയ്‌ക്കെടുത്തത്. ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയുമായാണ് കരാര്‍. ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച്...

കണ്ടക്ടര്‍ക്ക് കോവിഡ്; ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

തൃശൂര്‍: കണ്ടക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടില്‍ ജൂണ്‍ 25ന് യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാവരും നിരീക്ഷണത്തിലേക്ക് മാറണം. ജൂണ്‍ 12, 22 തിയതികളില്‍ പാലക്കാട്ടേക്കും വൈറ്റിലയിലേക്കും കണ്ടക്ടര്‍ സര്‍വീസ് നടത്തിയിരുന്നു. സമൂഹവ്യാപന ആശങ്കയുയര്‍ത്തി,...

വിദേശത്ത് നിന്നെത്തിയവരെ വിമാനത്താളവത്തില്‍ നിന്ന് കൊണ്ടുവന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കോവിഡ്

കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡിപ്പോയിലെ 37 ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ശനിയാഴ്ചയാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇദ്ദേഹം. വിദേശത്ത് നിന്നെത്തിയവരെ വിമാനത്താളവത്തില്‍ നിന്ന് കൊണ്ടുവന്ന കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവര്‍ക്കാണ് കോവിഡ്...
Advertismentspot_img

Most Popular