Tag: kevin murder

രാത്രിയില്‍ മദ്യപിച്ച് കെവിന്റെ വീട്ടിലെത്തിയ യുവാക്കള്‍ പിടിയില്‍

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ വീട്ടില്‍ രാത്രിയില്‍ മദ്യപിച്ചെത്തിയ യുവാക്കളെ പോലീസ് പിടികൂടി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കെവിന്റെ വീട്ടുകാരെ സഹായിക്കാനാണ് തങ്ങള്‍ എത്തിയതെന്നായിരുന്നു യുവാക്കളുടെ വാദം. റാന്നിയില്‍ ടിപ്പര്‍ ലോറി സര്‍വീസുള്ള യുവാവും സുഹൃത്തുമാണ്...

ഉള്ളില്‍ സങ്കടക്കടലുമായി നീനു വീണ്ടും കലാലയ മുറ്റത്തേക്ക്!!!

കോട്ടയം: കൈവിട്ടപോയ ജീവിതത്തെ തിരികെ പിടിക്കുക എന്ന ദൃഢനിശ്ചയവുമായി നീനു വീണ്ടും കോളേജിലേക്ക്. ദുരഭിമാന കൊലയ്ക്ക് ഇരയായ പ്രിയതമന്‍ കെവിന്റെ വേര്‍പാടിന്റെ വേദന മാറും മുമ്പാണ് നീനു ഇന്നലെ വീണ്ടും കോളജില്‍ എത്തിയത്. അമലഗിരി ബി.കെ. കോളജിലെ ബി.എസ്.സി. ജിയോളജി വിദ്യാര്‍ഥിനിയാണ് നീനു. പ്രാക്ടിക്കല്‍...

കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം; നീനുവിന്റെ പഠനം ഏറ്റെടുക്കാനും തീരുമാനം

തിരുവനന്തപുരം: കൊല്ലപ്പെട്ട കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഭാര്യ നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. നേരത്തെ യുവജന കമ്മീഷനും നീനുവിന് പത്ത് ലക്ഷം രൂപ സഹായമായി പ്രഖ്യാപിച്ചിരുന്നു. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം വീട്ടിലെത്തിയാണ്...

കെവിന്‍ കൊലക്കേസ് പ്രതിയ്ക്ക് പോലീസിന്റെ വഴിവിട്ട സഹായം; കോടതി വളപ്പില്‍ വീട്ടുകാരുമായി വീഡിയോ കോള്‍ ചെയ്യാന്‍ അവസരമൊരുക്കി

കോട്ടയം: കെവിന്‍ കൊലക്കേസിലെ പ്രതി കോടതി വളപ്പില്‍ പോലീസ് കാവലില്‍ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പില്‍ പോലീസിന്റെ മുന്നില്‍ വാഹനത്തിലിരുന്ന് പ്രതിയായ ഷെഫിനാണ് ബന്ധുവിന്റെ മൊബൈല്‍ ഫോണിലൂടെ വീട്ടുകാരെ കണ്ടു സംസാരിച്ചത്. ഇന്നലെ വൈകിട്ടു...

സ്വന്തം വീട്ടില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദ്ദനവും മാനസിക പീഡനങ്ങളും!!! കുറ്റകൃത്യം അമ്മയറിയാതെ നടക്കില്ലെന്ന് കരുതുന്നു; അച്ഛന്റെ ആരോപണം കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാനെന്ന് നീനു…

കോട്ടയം: മാനസികപ്രശ്നമുണ്ടെന്ന അച്ഛന്‍ ചാക്കോയുടെ ആരോപണങ്ങള്‍ പാടെ തള്ളി കെവിന്റെ ഭാര്യ നീനു. കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാനാണ് അച്ഛന്റെ ശ്രമം. കെവിന്റെ മാതാപിതാക്കള്‍ വേണ്ടെന്ന് പറയുന്നത് വരെ കെവിന്റെ വീട്ടില്‍ തന്നെ തുടരും. കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ലെന്നും നീനു വ്യക്തമാക്കി. പണ്ട് തന്നെ...

കെവിന്‍ വധക്കേസില്‍ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്

കോട്ടയം: കെവിന്‍ വധക്കേസില്‍ അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്. പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നാളെ ഹര്‍ജി നല്‍കും. എഎസ്ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കാണ് ഏറ്റുമാനൂര്‍ കോടതി ജാമ്യം നല്‍കിയത്.

കെവിന്റേത് കൊലപാതകം തന്നെ, യാതൊരു സംശയവുമില്ലെന്ന് ഐജി വിജയ് സാക്കറെ; പ്രതികള്‍ ഉപയോഗിച്ച വാളുകള്‍ കണ്ടെടുത്തു; കണ്ടെത്തിയത് പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്ന്

കോട്ടയം: കെവിന്‍ കൊലപാതക കേസിലെ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. പ്രതികള്‍ ഉപയോഗിച്ച നാല് വാളുകളാണ് കണ്ടെടുത്തത്. പ്രതി വിഷ്ണുവിന്റെ വീട്ടിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പ്രതികളായ റിയാസ്, നിയാസ്, വിഷ്ണു, ഫസല്‍ എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഐജി വിജയ് സാക്കറെയുടെ...

കെവിന്റെ ജാതിയും സാമ്പത്തിക സ്ഥിതിയും വില്ലനായി!!! കെവിന്റേത് ദുരഭിമാനക്കൊലയെന്ന് സാധൂകരിക്കുന്ന നീനുവിന്റെ മൊഴി പുറത്ത്

കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയെന്ന് സാധൂകരിക്കുന്ന തരത്തിലുള്ള ഭാര്യ നീനുവിന്റെ മൊഴി പുറത്ത്. കെവിന്റെ സാമ്പത്തിക സ്ഥിതി എതിര്‍പ്പിനു കാരണമായി. ജാതിയെച്ചൊല്ലിയും വീട്ടുകാര്‍ കല്യാണത്തെ എതിര്‍ത്തു. എന്നിട്ടും ബന്ധത്തില്‍നിന്നു പിന്മാറാതിരുന്നതാകാം കൊലയ്ക്കു കാരണമെന്ന് നീനുവിന്റെ മൊഴിയില്‍ പറയുന്നു. അതേസമയം, കെവിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്നു. ആന്തരികാവയവങ്ങളുടെ...
Advertismentspot_img

Most Popular