Tag: kerala

കൊല്ലത്തുനിന്ന് കാണാതായ ബ്യൂട്ടീഷ്യന്‍ പാലക്കാട്ട് കൊല്ലപ്പെട്ട നിലയില്‍; യുവാവ് പിടിയില്‍

കൊല്ലത്ത് നിന്ന് കാണാതായ ബ്യൂട്ടീഷ്യന്‍ പാലക്കാട്ട് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊട്ടിയം മുഖത്തല തൃക്കോവില്‍വട്ടം നടുവിലക്കരയില്‍ നിന്നു കാണാതായ സുചിത്ര(42) എന്ന യുവതിയെ ആണ് പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരിക്കുന്നത്.. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്ത് പരിശോധന...

ശമ്പളം പിടിക്കാന്‍ പുതിയ വഴിയൊരുക്കി പിണറായി സര്‍ക്കാര്‍; ഓര്‍ഡിനന്‍സ് ഇറക്കിയശേഷം മാത്രം ഈമാസത്തെ ശമ്പളം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ദുരന്ത നിവാരണ നിയമപ്രകാരണമാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് അവ്യക്തം, സാമ്പത്തീക പ്രതിസന്ധി മതിയായ കാരണമല്ല തുടങ്ങിയ കാരണങ്ങള്‍ നിരത്തി...

ഇതര സംസ്ഥാനങ്ങളിലെ മലയാളികൾക്ക് മടങ്ങി വരാൻ അവസരം; രജിസ്‌ട്രേഷന് ഇന്ന് ആരംഭിക്കും

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ...

സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്കു കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോട്ടയത്തും കൊല്ലത്തും മൂന്നുപേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗബാധയുണ്ടായ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. ഇന്ന് ഏഴുപേർ...

നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

പ്രശസ്ത സിനിമനാടക നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത നാടകകൃത്ത് ടി.എന്‍.ഗോപിനാഥന്‍ നായര്‍ സൗദാമിനി ദമ്ബതികളുടെ മകനായി മലപ്പുറം ജില്ലയില്‍ ജനിച്ചു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തരവനാണ് രവി വള്ളത്തോള്‍. ശിശുവിഹാര്‍ മോഡല്‍ ഹൈസ്‌കൂളിലായിരുന്നു...

ശമ്പളം തിരിച്ചുനല്‍കുന്ന കാര്യം ആറ് മാസത്തിന് ശേഷം ആലോചിക്കാമെന്ന് തോമസ് ഐസക്‌

ശമ്പളം നീക്കിവയ്ക്കൽ ഉത്തരവിലൂടെ പിടിച്ച ശമ്പളം തിരിച്ചു കൊടുക്കുന്ന കാര്യം 6 മാസത്തിനു ശേഷം ആലോചിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ശമ്പളം തിരിച്ചുകൊടുക്കുന്നത് പല രീതിയിൽ ആലോചിക്കാം. മാറ്റി വെച്ച ശമ്പളം പിന്നീട് നൽകാം, പിഎഫിൽ ലയിപ്പിക്കാം, ഇങ്ങനെ നിരവധി മാർഗങ്ങളുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു....

തൃശൂര്‍ സ്വദേശി കൊറോണ ബാധിച്ച് മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് ദുബായില്‍ മലായാളി മരിച്ചു. തൃശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനാണ്(65) മരിച്ചത്. ദുബായ് പൊലീസില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായിരുന്നു

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്; മലബാറില്‍ കുറഞ്ഞു; കൂടുതല്‍ പേര്‍ ഇടുക്കിയില്‍…; കേരളത്തില്‍ ഗ്രീന്‍ സോണ്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ന് എട്ടുപേര്‍ രോഗമുക്തരായി. ഇടുക്കിയില്‍ നാലുപേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് രോഗം...
Advertismentspot_img

Most Popular