Tag: KAMAL HASSAN

തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങി അജയ് ദേവ്ഗണ്‍; ഉലകനായകനൊപ്പം കൈകോര്‍ക്കുന്നു

കൊച്ചി:അജയ് ദേവ്ഗണ്‍ തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വാര്‍ത്തകള്‍ ശരിയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍. കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2ലൂടെയായിരിക്കും അജയ്‌ദേവ്ഗണിന്റെ തമിഴ് അരങ്ങേറ്റം. ചിത്രത്തില്‍ കമലിന്റെ വില്ലനായിട്ടാണ് അജയ് എത്തുന്നത്....

കമല്‍ഹാസന്റ മലയാളം ഡയലോഗ് കേട്ട് കണ്ണുതള്ളി സല്‍മാന്‍ ഖാന്‍ !! വീഡിയോ

കൊച്ചി: കമല്‍ഹാസന്‍ നായകനായ എത്തുന്ന വിശ്വരൂപം 2 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍ അവതാരകനായുള്ള ഹിന്ദിയിലെ പ്രമുഖ ടിവി ഷോയില്‍ അതിഥിയായി കമല്‍ഹാസന്‍ എത്തിയിരുന്നു. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ കമല്‍ഹാസനോട് സല്‍മാന്‍ ഒരു ഹിന്ദി ഡയലോഗ് പറയുകയുണ്ടായി.ഇതേ ഡയലോഗ് മറ്റുഭാഷകളില്‍ തനിക്ക് പറഞ്ഞുതരുമോ...

രാഷ്ട്രീയ ജീവിതത്തിന് തടസമായാല്‍ സിനിമ ഉപേക്ഷിക്കും; ജനങ്ങളോടുള്ള കടപ്പാടാണ് വലുതെന്ന് കമല്‍ ഹാസന്‍

ചെന്നൈ: രാഷ്ട്രീയ ജീവിതത്തിനു തടസമായാല്‍ സിനിമ അവസാനിപ്പിക്കുമെന്നു നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി ചെയര്‍മാനുമായ കമല്‍ഹാസന്‍. രാഷ്ട്രീയത്തിലെത്തിയതു വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. ജനങ്ങളോടുള്ള കടപ്പാടാണു വലുത്. എല്ലാ തീവ്രവാദങ്ങള്‍ക്കും താന്‍ എതിരാണെന്നും സിനിമയിലൂടെ രാഷ്ട്രീയം പറയുന്നതു തുടരുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം...

അടിമുടി ആക്ഷനുമായി വിശ്വരൂപം 2,രണ്ടാമത്തെ ട്രെയിലര്‍ എത്തി

കൊച്ചി:ഉലകനായകന്‍ കമല്‍ഹാസന്‍ ചിത്രം വിശ്വരൂപം 2ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ തുടര്‍ഭാഗമാണ് ഈ ചിത്രം. അടിമുടി ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്‍...

‘മോഹന്‍ലാല്‍ എന്റെ സുഹൃത്താണ്, പക്ഷേ, അതിനര്‍ത്ഥം ഞാന്‍ അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രം പറഞ്ഞു കൊള്ളണം എന്നല്ലെന്ന്’

കൊച്ചി:മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന അമ്മ എന്ന മലയാള സിനിമാ നടീനടന്മാരുടെ കൂട്ടായ്മ നടന്‍ ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ എടുത്ത നിലപാടിനെ കഴിഞ്ഞ ദിവസമാണ് കമല്‍ഹാസന്‍ വിമര്‍ശിച്ചു സംസാരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ ഉള്‍ക്കൊള്ളിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ശരിയായ നടപടിയല്ല എന്നാണു...

കമല്‍ഹാസന്‍ കടപ യുക്തിവാദി; അമാവാസി ദിവസം നോക്കി പാര്‍ട്ടി പ്രസിഡന്റ് പദവി ഏറ്റെടുത്തത് അതിന്റെ തെളിവാണെന്ന് ബി.ജെ.പി

നടനും മക്കള്‍ നീതി മയ്യം (എംഎന്‍പി) നേതാവുമായ കമല്‍ഹാസന്‍ കപട യുക്തിവാദിയാണെന്ന് ബിജെപി. അമാവാസി ദിനം നോക്കി പാര്‍ട്ടി പ്രസിഡന്റ് പദവിയേറ്റെടുത്തത് അതിന്റെ തെളിവാണെന്ന് ബിജെപി തമിഴ്നാട് പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന്‍ ആരോപിച്ചു. പാര്‍ട്ടി ആസ്ഥാനത്തു പതാകയുയര്‍ത്തിയ കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ വിവിധ തലങ്ങളിലുള്ള...

അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കേണ്ടിയിരുന്നത് ചര്‍ച്ചയ്ക്കുശേഷം, ഡബ്ല്യുസി ഉയര്‍ത്തുന്ന നിലപാടുകളെ പിന്തുണക്കുന്നുവെന്ന് കമല്‍ഹാസന്‍

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത വിഷയത്തില്‍ പ്രതികരണവുമായി കമല്‍ഹാസന്‍. ചര്‍ച്ച ചെയ്തതിനുശേഷം വേണമായിരുന്നു ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന് കമല്‍ പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യുസിസി) ഉയര്‍ത്തുന്ന നിലപാടുകളെ താന്‍ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കമലിന്റെ...

പിണറായി ഒരു അഭിനേതാവല്ല… അതുകൊണ്ടാണ് അദ്ദേഹത്തോട് കൂടുതല്‍ സ്‌നേഹമെന്ന് കമല്‍ ഹാസന്‍; മറ്റു പലതുമുണ്ട് ആ അടുപ്പത്തിനു പിന്നിലെന്നും താരം

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കമല്‍ ഹാസന്‍. പിണറായി ഒരു അഭിനേതാവല്ല അതുകൊണ്ടാണ് അദ്ദേഹത്തോട് കൂടുതല്‍ സ്നേഹമെന്നായിരുന്നു കമല്‍ഹാസന്റെ വാക്കുകള്‍. അതുമാത്രമല്ല, മറ്റു പലതുമുണ്ട് ആ അടുപ്പത്തിനു പിന്നിലെന്നും താരം പറയുന്നു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസുമായി...
Advertismentspot_img

Most Popular