Tag: jayasurya

‘കമ്പ്യൂട്ടറിന് മുന്നിലിരുന്ന് പൊങ്കാലയിടാന്‍ മാത്രമല്ല’, നല്ലോണം ചത്ത് പണിയെടുക്കുന്ന പിള്ളേര് തന്നെയാ കേരളത്തിലേതെന്ന് ജയസൂര്യ (വീഡിയോ)

കൊച്ചി:പ്രളയക്കെടുതിയില്‍ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റക്കെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്. രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങള്‍ മുതല്‍ സാധാരണ മനുഷ്യര്‍ വരെ. കേരളത്തിലെ യുവത്വം ആണ് ഇതിനു മുന്നിട്ട് ഇറങ്ങിയത്. ക്യാമ്പുകളില്‍ വോളന്റീയര്‍മാരായും സാധനങ്ങള്‍ എത്തിച്ചു കൊടുക്കാനും ഒറ്റക്കെട്ടായി അവര്‍ നിന്നു. കേരളത്തിലെ യുവാക്കളെ...

‘പ്രേതം 2’….. ജയസൂര്യ- രഞ്ജിത് ശങ്കറും വീണ്ടും ഒന്നിക്കുന്നു

കൊച്ചി: ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ പ്രേതത്തിന്റെ രണ്ടാം ഭാഗം വരുന്നു. ഹൊറര്‍കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ആദ്യഭാഗത്തില്‍ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായിട്ടായിരുന്നു ജയസൂര്യ എത്തിയത്. എന്നാല്‍ ആദ്യഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല രണ്ടാം ഭാഗമെന്നാണ് സംവിധായകന്‍ പറയുന്നത്. ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തിനെ മുന്‍നിര്‍ത്തിയായിരിക്കും രണ്ടാംഭാഗമുണ്ടാകുക.മൊട്ടയടിച്ച ഗെറ്റപ്പിലായിരുന്നു...

‘പ്രിയപ്പെട്ട ജയസൂര്യ,ഞാന്‍ മേരിക്കുട്ടിയുമായി പ്രണയത്തിലായി’, അനുമോദനവുമായി ഒടിയന്റെ സംവിധായകന്‍

കൊച്ചി:രഞ്ജിത് ശങ്കറിന്റെ 'ഞാന്‍ മേരിക്കുട്ടിക്ക്' ലഭിക്കുന്ന കൈയടികള്‍ നിലയ്ക്കുന്നില്ല. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് ഏറ്റവുമൊടുവില്‍ ചിത്രത്തിനും ജയസൂര്യയ്ക്കും അഭിനന്ദനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.ജയസൂര്യയെയും രഞ്ജിത്തിനെയും അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിട്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ശ്രീകുമാര്‍ മേനോന്‍ താന്‍ മേരിക്കുട്ടിയില്‍ നിന്നും ഇതുവരെ മോചിതനായിട്ടില്ലെന്നു സൂചിപ്പിക്കുന്നത്. ജയസൂര്യയെ സിനിമയിലെങ്ങും...

ട്രാന്‍സ്സെക്ഷ്വലായ ശരീരങ്ങള്‍ ഒരശ്ലീലക്കാഴ്ച്ചയല്ല എന്ന് ജയസൂര്യ എത്ര മനോഹരമായാണ് കാണിച്ചു തന്നത്

കൊച്ചി:ഞാന്‍ മേരിക്കുട്ടിയിലെ നടന്‍ ജയസൂര്യയുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് ശാരദക്കുട്ടി രംഗത്ത്. ട്രാന്‍സ്സെക്ഷ്വലായ ശരീരങ്ങള്‍ ഒരശ്ലീലക്കാഴ്ച്ച അല്ലെന്ന് ജയസൂര്യഎത്ര മനോഹരമായാണ് കാണിച്ചു തന്നതെന്ന് എഴുത്തുകാരി ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം പതിവു കച്ചവട സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് ട്രാന്‍സ് ജെന്‍ഡര്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതെന്നും...

കൊച്ചി മെട്രോയിലെ ‘മേരിക്കുട്ടി’മാരെ കാണാന്‍ ജയസൂര്യ എത്തി,(വീഡിയോ)

കൊച്ചി:ഞാന്‍ മേരിക്കുട്ടി തീയേറ്ററുകളില്‍ നിറഞ്ഞോടുന്നതിനിടെയിലാണ് 'മേരിക്കുട്ടി'മാരുമായി ജയസൂര്യ മെട്രോ യാത്രയ്ക്കെത്തിയത്. ഈദ് റിലീസായി തീയറ്ററുകളിലെത്തി മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നടത്തിയ യാത്രയില്‍ യഥാര്‍ത്ഥ ജീവിതത്തിലെ തങ്ങളുടെ കഥകള്‍ പങ്കുവച്ച് മെട്രോ ജീവനക്കാരായ ട്രാന്‍സ്ജെന്‍ഡേഴ്സ് ഒപ്പം ചേര്‍ന്നു. ചിത്രത്തിന്റെ സംവിധായകന്‍...

നിങ്ങള്‍ക്ക് കീഴിലല്ല,നിങ്ങള്‍ക്കൊപ്പമാണ് ഞാന്‍ ‘ഞാന്‍ മേരിക്കുട്ടി’യുടെ രണ്ടാം ട്രെയിലര്‍

കൊച്ചി:ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടിയുടെ രണ്ടാമത്തെ ട്രെയിലറും ശ്രദ്ധേയമാകുന്നു.തന്റെ ഫേസ്ബുക്ക് പേജിലൂടെ ജയസൂര്യതന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ചിത്രം ജൂണ്‍ 15ന് പെരുന്നാള്‍ റിലീസായാണ് തീയേറ്ററുകളിലെത്തുന്നത്. ട്രാന്‍സ് വുമണിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി ജയസൂര്യ നടത്തിയ മേക്കോവര്‍...

‘മേരിക്കുട്ടി’ ചലഞ്ചുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും

കൊച്ചി:സ്ത്രീവേഷത്തില്‍ ഒരു ചിത്രമെടുത്ത് ഫേസ്ബുക്കിലിടാന്‍ പുരുഷന്‍മാര്‍ക്ക് ധൈര്യമുണ്ടോ. അത്തരത്തില്‍ ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ ക്ഷണിക്കുകയാണ് നടന്‍ ജയസൂര്യ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ജീവിതകഥയാണ് ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ജയസൂര്യയും രഞ്ജിത് ശങ്കറും പറയുന്നത്. ഈ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥമാണ് മേരിക്കുട്ടി ചലഞ്ചിനായി ജയസൂര്യ ഫേസ്ബുക്കിലൂടെ ക്ഷണിച്ചിരിക്കുന്നത്....

ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കണ്ണാടിയിലെന്ന പോലെ കാണാന്‍ കഴിഞ്ഞു, ഞാന്‍ മേരിക്കുട്ടിയിലെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ അഞ്ജലി അമീര്‍

കൊച്ചി:ജയസൂര്യയെ മുഖ്യകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തെ പ്രശംസിച്ചും ആശംസകള്‍ നേര്‍ന്നും ട്രാന്‍സ്വുമണും നടിയുമായ അഞ്ജലി അമീര്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അഞ്ജലി ചിത്രത്തെ പ്രശംസിച്ചത്. ചിത്രത്തിന്റെ ട്രെയിലറും മറ്റു വീഡിയോകളും കണ്ടപ്പോള്‍ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരു...
Advertismentspot_img

Most Popular