Tag: heavy rain

ഇടുക്കി വീണ്ടും തുറക്കും; മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; കനത്ത ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ഇടുക്കിയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. ഇടുക്കി ജലസംഭരണിയില്‍ വെള്ളം കൂടുന്നതിനാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. പരമാവധി സംഭരണശേഷിവരെ കാത്തുനില്‍ക്കാതെ വെള്ളം നേരത്തെ ഒഴുക്കിവിടാനാണ് അധികൃതരുടെ തീരുമാനം. ഇടുക്കി ജില്ലാ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; കൂടുതല്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ആവശ്യമെങ്കില്‍ ഡാമുകള്‍ തുറന്നു വിടാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തില്‍ അതിതീവ്ര മഴയുടെ സാധ്യതയും ചില ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ഇബിയുടെ അധീനതയിലുള്ള ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും...

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മൂന്നാറിലേക്കുളള യാത്ര ഒഴിവാക്കണം; ചുഴലിക്കാറ്റിന് സാധ്യത; കനത്തജാഗ്രതാ നിര്‍ദേശം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത. കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട...

വെള്ളപ്പൊക്കത്തിനും ഉരുള്‍ പൊട്ടലിനും സാധ്യത, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഉരുള്‍ പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍...

വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്തമഴയുണ്ടാകും; അതീവ ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നാളെ മുതല്‍ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മഴ ശക്തമായി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പ്...

ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തില്‍ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ 25ന് ചില സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കര്‍ണാടക മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദം രൂപം കൊളളാന്‍ സാധ്യതയുള്ളതിനാല്‍ ശ്രീലങ്കയില്‍ നിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപം കൊളളും. ഇതിന്റെ ഫലമായാണ് മഴ. 25ന് ഇടുക്കി, പാലക്കാട്, മലപ്പുറം,...

വീണ്ടും ശക്തമായ കാറ്റിന് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറ് ദിശകളില്‍ ശക്തമായ കാറ്റിന് സാധ്യത.കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് എന്നീ തീരങ്ങളില്‍ ആണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത ഉറപ്പ് വരുത്തേണ്ടതാണ് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 25 മുതല്‍ 35 കി.മീ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത...

വീണ്ടും മഴ വരുന്നു; തിങ്കളും ചൊവ്വയും കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ഓഗസ്റ്റ് 27, 28 തീയ്യതികളില്‍ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...
Advertismentspot_img

Most Popular

G-8R01BE49R7