Tag: heavy rain

കലിതുള്ളി കാലവര്‍ഷം, ചെറുതോണി പാലം മുങ്ങി; ഗതാഗതം നിരോധിച്ചു, മുഖ്യമന്ത്രി നാളെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ശനിയാഴ്ച രാവിലെ 7.30 നാണ് മുഖ്യമന്ത്രി ദുരിത ബാധിത സ്ഥലങ്ങളിലെത്തുക. ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരും...

കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് പ്രാധാനമന്ത്രി

തിരുവനന്തപുരം: ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ കേരളം ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് കേരളത്തിലെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ...

കനത്ത മഴയില്‍ 22 മരണം, മീന്‍ പിടിക്കുന്നതിനിടയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത്

കൊച്ചി:കനത്ത മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് 22 പേര്‍ മരിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ 10 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം. അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ കുടുംബത്തിലെ അഞ്ച്...

കലിതുളളി വെള്ളമെത്തി,മലപ്പുറത്ത് റോഡ് ഒലിച്ചുപോയി(വീഡിയോ)

മലപ്പുറം: കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പാച്ചിലില്‍ പാടത്തിനരികിലൂടെയുള്ള റോഡ് കുത്തിയൊലിച്ചു പോയി. വണ്ടൂര്‍ വെളളാമ്പുറം- നടുവത്ത് റൂട്ടിലാണ് റോഡ് ഒലിച്ചുപോയത്. നായാട്ടുകല്ലില്‍ പാടത്ത് വെളളം കയറിയതിനെത്തുടര്‍ന്നുണ്ടായ സമ്മര്‍ദത്തില്‍ റോഡ് മധ്യത്തില്‍ വച്ച് ഒലിച്ചുപോവുകയായിരുന്നു. അതേസമയം കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മഴക്കെടുതിയില്‍...

കനത്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച നടത്താനിരുന്ന നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവെച്ചു

ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവെച്ചു. സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലും ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. വടക്കന്‍ കേളത്തിലാണ് മഴ ശക്തമായി തുടരുന്നത്. കണ്ണൂര്‍,...

നിലമ്പൂരില്‍ ഉരുള്‍പൊട്ടല്‍; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു, കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 15 ആയി

മലപ്പുറം: സംസ്ഥാനത്ത് നാശനഷ്ടം വിതച്ച് കലിതുള്ളി കാലവര്‍ഷം. മലപ്പുറം നിലമ്പൂരിനടുത്ത് ചെട്ടിയാന്‍ പാറയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഇന്ന് രാവിലെയായിരിന്നു ഉരുള്‍പൊട്ടല്‍. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരണം പതിനഞ്ചായി. പത്തോളം പേരേ കാണാതായതായി റിപ്പോര്‍ട്ടുകള്‍. മഴക്കെടുതി വലയ്ക്കുന്ന വയനാട്ടിലും കോഴിക്കോട്ടും സൈന്യത്തിന്റെ സേവനം...

കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, രണ്ട് മരണം

കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്നില്‍ ഉരുള്‍പൊട്ടി രണ്ട് മരണം. കിഴങ്ങാനം ഇമ്മട്ടിക്കല്‍ തോമസ്, മരുമകള്‍ ഷൈനി എന്നിവരാണ് മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്.നേരത്തെ കണ്ണൂര്‍ ജില്ലയിലെ അഞ്ചിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയിരുന്നു ആറളം, പയ്യാവൂര്‍ ഷിമോഗ കോളനി, പേരട്ട ഉപദേശിക്കുന്ന് എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. അതേസമയം വടക്കന്‍...

ശക്തമായ മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കല്‍പറ്റ: ശക്തമായ മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളെജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും. മഴ തുടരുന്നതിനാല്‍ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്....
Advertismentspot_img

Most Popular

G-8R01BE49R7