Tag: goa
പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങ് നടന്നത് രാത്രി രണ്ടുമണിക്ക്
പനാജി: ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. അര്‍ദ്ധരാത്രി വരെ നീണ്ട നാടകീയതകള്‍ക്കൊടുവിലാണ് സാവന്തിന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ ഗോവയിലെ നിമയസഭാ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ നിര്യാണത്തെത്തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.
ഏറ്റവും...
ഇതുപോലെയുള്ള നേതാക്കളാണ് വേണ്ടത്..!! രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബിജെപി
പനാജി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബിജെപി നേതാവും ഗോവ നിയസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കല്‍ ലോബോ രംഗത്ത്. രോഗബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ കാണാന്‍ രാഹുല്‍ എത്തിയതിനെ മുന്‍നിര്‍ത്തിയായിരുന്നു ലോബോയുടെ പുകഴ്ത്തല്‍.
അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും ഗോവക്കാര്‍ മാത്രമല്ല എല്ലാ...
ഗോവയില്‍ ബീച്ചുകളിലെ മദ്യപാനം നിര്‍ത്തലാക്കുന്നു…
പനാജി: ഗോവയിലെ ബീച്ചുകളില്‍ പരസ്യമായുള്ള മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കി.
രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍...
ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് മുഖ്യമന്ത്രി .മന്ത്രിസഭാ യോഗത്തിനായി മന്ത്രിമാരോട് താന്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്താനാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിര്‍ദേശം നല്‍കിയത്.
മുഖ്യമന്ത്രി ചികിത്സയിലായതിനാല്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് പരീക്കര്‍ ആശുപത്രി മുറിയില്‍...
ഗോവയില്‍ അധികാരം പിടിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്; എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു
പനജി: ഗോവയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നു ഗവര്‍ണറോടു കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. 14 എംഎല്‍എമാരുടെ കത്ത് ഗവര്‍ണര്‍ക്കു കൈമാറിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍,...
മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും; പകരം ആളെ കണ്ടെത്താനുള്ള തിരക്കില്‍ ബിജെപി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനം ഒഴിഞ്ഞ് അമേരിക്കയിലേക്ക് തുടര്‍ ചികിത്സയ്ക്ക് പോകാനാണ് പരീക്കര്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി പാന്‍ക്രിയാസ് ക്യാന്‍സറിന് ചികിത്സയിലാണ് പരീക്കര്‍. ചികിത്സയ്ക്ക് ശേഷം സെപ്റ്റംബര്‍ ആറിന് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ...
‘ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍’ പെണ്‍കുട്ടികളുടെ ബിയര്‍ ഉപയോഗത്തെ കുറിച്ച് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം
പെണ്‍കുട്ടികള്‍ പോലും ബിയര്‍ കഴിക്കാന്‍ തുടങ്ങിയത് കണ്ട് തനിക്ക് ഭയം തോന്നുന്നുവെന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം.
പെണ്‍കുട്ടികള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചല്ല മന്ത്രിക്ക് ഭയം, പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നതോര്‍ത്താണ്. ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍...
‘പെണ്‍കുട്ടികളും ബിയര്‍ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു, എനിക്ക് ഭയം തോന്നുകയാണ്’ പെണ്‍കുട്ടികളുടെ മദ്യപാനാസക്തിയില്‍ ആകുലത പ്രകടിപ്പിച്ച് ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍
പനാജി: പെണ്‍കുട്ടികളും മദ്യപിക്കാന്‍ തുടങ്ങി എന്ന യാഥാര്‍ത്ഥ്യം തന്നെ ഭയപ്പെടുത്തുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. നിയമസഭ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
'പെണ്‍കുട്ടികളും ബിയര്‍ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു, എനിക്ക് ഭയം തോന്നുകയാണ്. ക്ഷമയുടെ അതിരുകളൊക്കെ അവര്‍ ലംഘിച്ചു കഴിഞ്ഞു....