Tag: #crime

ഇതെന്തൊരു നാടാണ്…? സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞതിന് ഭൂവുടമയെ ഗുണ്ടാസംഘം ജെസിബി കൊണ്ട് അടിച്ച് കൊന്നു

തിരുവനന്തപുരം: കാട്ടാക്കട കാഞ്ഞിരവിളയില്‍ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ക്രൂരമായി കൊലപ്പെടുത്തി. അമ്പലത്തിന്‍കാല സ്വദേശി സംഗീതിനെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. മണ്ണെടുക്കാനെത്തിച്ച ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അക്രമി സംഘം സംഗീതിനെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജെസിബിയുമായി സംഗീതിന്റെ...

‘പുലിമുരുകന്‍’ ആനക്കൊമ്പില്‍ നിന്ന് രക്ഷപ്പെടുമോ..? വനപാലകരുമായി കൊമ്പുകോര്‍ത്ത് മോഹന്‍ലാല്‍

കൊച്ചി: ആനക്കൊമ്പ് കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരേ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസമാണ് പെരുമ്പാവൂര്‍...

ബിനോയ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; കൂടുതല്‍ തെളിവുകള്‍ പുറത്ത്..

മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി ഇന്ന് വിധി പറയും. കഴിഞ്ഞദിവസം പരിഗണിച്ച ജാമ്യഹര്‍ജി വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. അതിനിടെ പരാതി നല്കിയ യുവതി ബിനോയ് കോടിയേരിയുമായുണ്ടായിരുന്ന ബന്ധം...

ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണ്ടെന്ന് ഹൈക്കോടതി. ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ലൈസന്‍സുള്ളയാള്‍ക്ക് ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ഈ വിഭാഗത്തില്‍ ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാചരക്കു വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി ആവശ്യമില്ലെന്ന 2017ലെ സുപ്രീംകോടതിവിധി മുന്‍നിര്‍ത്തിയാണ്...

നടിയെ ആക്രമിച്ച കേസില്‍ കോടതിയെ സമീപിച്ച ദിലീപിന് അനുകൂല വിധി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ അനുമതി നല്‍കി കോടതി വിധിച്ചു. വര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന പ്രതിഭാഗത്തെ വാദം അംഗീകരിച്ചു കൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്.സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ജര്‍മനിയിലെ...

12കാരി കാമുകനൊപ്പം ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി; കരള്‍ പാകംചെയ്ത് കഴിച്ചു

12 കാരി തന്റെ കാമുകനൊപ്പം ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയും കരള്‍ പാകം ചെയ്ത് കഴിക്കുകയും ചെയ്തു. പിടിയിലായ കുട്ടി തന്നെയാണ് വിവരം പോലീസിനോട് വെളിപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. എന്നാല്‍ കുട്ടി 22കാരനായ പങ്കാളി...

പ്രസവത്തിനിടെ യുവതിക്ക് ഡോക്ടറുടെ ക്രൂര മര്‍ദനം; കാരണം മൂന്നാമതും ഗര്‍ഭിണിയായത്…

ന്യൂഡല്‍ഹി: പ്രസവത്തിനിടെ യുവതിക്ക് ഡോക്ടറുടെ ക്രൂര മര്‍ദനം. മൂന്നാമതും ഗര്‍ഭിണിയായതിന്റെ പേരിലാണ് പ്രസവത്തിനിടെ യുവതിയെ ഡോക്ടര്‍ മര്‍ദിച്ചത്. മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കുടുംബാസൂത്രണമില്ലെന്നാരോപിച്ച് ഡോക്ടര്‍ മര്‍ദിച്ചത്. 22കാരിയായ ബുള്‍ബുള്‍ അറോറയ്ക്കാണ് മര്‍ദനമേറ്റത്. ഡോക്ടര്‍ ഹെഗ്ഡേവാര്‍ ആരോഗ്യ സന്‍സ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ബുള്‍ബുളിന്റെ...

മക്കാ മസ്ജിദ് സ്ഫോടനക്കേസ്: ആര്‍എസ്എസ് നേതാവുള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു

ഹൈദരാബാദ്: 2007 ലെ മക്കാ മസ്ജിദ് ബോംബ് സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് എന്‍ഐഎ കോടതിയുടെ വിധി. കേസില്‍ സ്വാമി അസീമാനന്ദ അടക്കമുള്ളവരെയാണ് കോടതി വെറുതെവിട്ടിരിക്കുന്നത്. 2007 മെയ് 18 നാണ്...
Advertismentspot_img

Most Popular