Tag: court

നിര്‍ഭയ പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ നാളെ നടപ്പാക്കില്ല. മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഡല്‍ഹി കോടതി അംഗീകരിച്ചു. ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് മരണവാറന്റ് സ്റ്റേ ചെയ്ത് ഉത്തരവിറക്കിയത്. തിഹാര്‍ ജയില്‍ അധികൃതരുടെയും പ്രതികളുടെ അഭിഭാഷകന്റെയും വാദം കേട്ട ശേഷം...

ജാമ്യ വ്യവസ്ഥയിൽ ഇളവ്; ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ വരാമെന്ന് കോടതി

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ്. നാലാഴ്ച ഡൽഹിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ആസാദിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ചില നിയന്ത്രണങ്ങളോടെ ആസാദിന് നഗരത്തിൽ പ്രവേശിക്കാമെന്നു തീസ് ഹസാരി കോടതി ഉത്തരവ് പുതുക്കുകയായിരുന്നു. ഡൽഹി ജുമാ മസ്ജിദിൽ...

വാദിച്ച മുഴുവന്‍ കൊലക്കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യം ശിക്ഷ വാങ്ങി നല്‍കി അഡ്വ. ഗീത

ആലപ്പുഴ: വാദിച്ച മുഴുവന്‍ കൊലക്കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യം വാങ്ങി നല്‍കി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഗീത. 2017 ജനുവരിയിലാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പി പി ഗീത നിയമിതയാകുന്നത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ശേഷം വാദിച്ച 9 കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യമാണ്...

പോള്‍ മുത്തൂറ്റ് വധക്കേസ്: എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. ഒമ്പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം സിബിഐ കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതി ഒരാള്‍ ഒഴികെ എല്ലാവരേയും വെറുതെ വിട്ടത്. ഒന്ന്...

ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മജിസ്ട്രേറ്റ് അനുവദിച്ച ജാമ്യം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ശ്രീറാം മദ്യപിച്ചതായി കണ്ടെത്തിയില്ലെങ്കിലും നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. പ്രതിയുടെ...

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇങ്ങനെയൊരു കൃത്യം ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍...

മാധ്യമങ്ങള്‍ മുഴുവന്‍ തനിക്കെതിരെയാണെന്ന് ദിലീപ്; സെലിബ്രിറ്റിയാകുമ്പോള്‍ മാധ്യമ ശ്രദ്ധ സ്വാഭാവികമല്ലേയെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ജൂലൈ 3ന് ശേഷം വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി. കേസ് സിബിഐക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതാണ് ഡിവിഷന്‍ ബഞ്ച് മാറ്റി...

കെവിന്റെ മരണകാരണം അച്ഛനും സഹോദരനും; കോടതിയില്‍ പൊട്ടിക്കരഞ്ഞ് നീനു

കോട്ടയം: കെവിന്‍ കൊലക്കേസില്‍ വിസ്താരത്തിനിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞ് മുഖ്യസാക്ഷിയായ ഭാര്യ നീനു. കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്ന മൊഴി നീനു കോടതിയില്‍ ആവര്‍ത്തിച്ചു. അച്ഛന്‍ ചാക്കോ, പ്രതി നിയാസ്, എസ് ഐ എം.എസ്. ഷിബു എന്നിവര്‍ക്കെതിരെയാണ് നീനുവിന്റെ മൊഴി. കെവിന്‍ താഴ്ന്ന ജാതിക്കാരനാണ് ഒപ്പം...
Advertismentspot_img

Most Popular