Tag: #corona_virus

കൊവാക്‌സിനേക്കാള്‍ ആന്റിബോഡി കൂടുതല്‍ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍: പഠനം

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിനേക്കാള്‍ കോവിഡിനെതിരായ ആന്റിബോഡി കൂടുതലുള്ളത് കോവിഷീല്‍ഡ് സ്വീകരിച്ചവരിലെന്ന് പഠനം. കൊറോണ വൈറസ് വാക്‌സിന്‍-ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്.വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരും മുന്‍പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍...

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേഷൻ ജില്ലയാകാനൊരുങ്ങി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ

ലക്നൗ: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ. ആരോ​ഗ്യ ഭരണനിർവ്വഹണ രം​ഗത്തെ ഉദ്യോ​ഗസ്ഥരുമായും പൊലീസ് കമ്മീഷണർ അലോക് സിം​ഗുമായും നടത്തിയ വിർച്വൽ മീറ്റിം​ഗിലാണ് ജില്ലാ മജിസ്ട്രേറ്റ് ഈ സുഹാസ് എൽ വൈ ഈ ലക്ഷ്യത്തിന് വേണ്ടി ആഹ്വാനം ചെയ്തത്....

കേരളത്തിന്റെ ഓക്സിജന്‍ വിഹിതം 358 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു; 450 ടണ്‍ ആക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: കേരളത്തിനുള്ള ഓക്‌സിജന്‍ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 223 മെട്രിക് ടണ്ണില്‍ നിന്നും 358 മെട്രിക് ടണ്ണായാണ് വര്‍ധിപ്പിച്ചത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഓക്‌സിജന്‍ വിഹിതം ഉയര്‍ത്തിയത്. അതേസമയം കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നും...

രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും

ലോക്ക്ഡൗണിനോടു ജനം സഹകരിക്കുന്നുണ്ടെന്നും സംസ്ഥാനത്തു പടരുന്നത് അതീതീവ്രസ്വഭാവമുള്ള വൈറസായതിനാല്‍ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദിവസങ്ങളായി 30,000നു മുകളില്‍ തുടരുന്ന പ്രതിദിന കോവിഡ് കേസുകള്‍ ലോക്ക്ഡൗണിലൂടെ കുറയ്ക്കാമെന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍. 16 വരെ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും. ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ പോലീസ്...

കോവിഡ് ഭേദമായവരിൽ മ്യൂക്കോർമൈക്കോസിസ് പടരുന്നു; എട്ട് മരണം,

അഹമ്മദാബാദ്: കോവിഡ് ഭേദമായവരിൽ അപൂർവ ഫംഗസ് അണുബാധയായ മ്യൂക്കോർമൈക്കോസിസ് വർധിക്കുന്നു. മഹാരാഷ്ട്രയിൽ ഇതുമൂലം എട്ടുപേർ മരിച്ചു. 200 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്‌. ഗുജറാത്തിലും ഡല്‍ഹിയിലും ഈ ഫംഗസ് ബാധ പടരുന്നുണ്ട്. കോവിഡ് ഒന്നാംതരംഗത്തിലുണ്ടായിരുന്നതിനെക്കാൾ വ്യാപകമാണ് ഇത്തവണ മ്യൂക്കോർമൈക്കോസിസെന്ന് ഡോക്ടർമാർ പറഞ്ഞു. മ്യൂക്കോർ എന്ന...

കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത് 331 പേരെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യമേഖല പ്രതിസന്ധിയെ അഭിമുഖീകരിച്ചു തുടങ്ങിയെന്ന് ആശങ്ക. കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഓരോ ദിവസവും വെന്റിലേറ്റര്‍, ഐ.സി.യു. സൗകര്യമുള്ള കിടക്കകളുടെ ആവശ്യകത കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 274 പേരെയാണ് ഐ.സി.യുവില്‍...

വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍; രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍ ആയതിനാല്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പുതിയ കോവിഡ് തരംഗങ്ങള്‍ നേരിടാന്‍ നാം സജ്ജരാവണമെന്നും...

ഇന്ത്യയില്‍ രണ്ടാം കോവിഡ് തരംഗം പിടിച്ചു നിര്‍ത്താന്‍ ലോക്ഡൗണ്‍ വേണമെന്ന് ഡോ. ആന്റണി ഫൗചി

വാഷിങ്ടന്‍: ഇന്ത്യയില്‍ രണ്ടാം കോവിഡ് തരംഗം പിടിച്ചു നിര്‍ത്താന്‍ ഉടന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നു സാംക്രമികരോഗ വിദഗ്ധനും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗചി. ഇന്ത്യയില്‍ കോവിഡ് വ്യാപനം തടയുന്നതിനു രാജ്യം അടിയന്തരമായി അടച്ചിടുകയാണ് ഉടനടി ചെയ്യേണ്ടതെന്നും ഫൗചി പറഞ്ഞു. കോവിഡ്...
Advertismentspot_img

Most Popular