Tag: corona kerala

ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന; വൈദികനും വിശ്വസികളും അറസ്റ്റില്‍

കൊച്ചി: ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും പങ്കെടുത്ത വിശ്വാസികളും അറസ്റ്റില്‍. വില്ലിങ്ടണ്‍ ഐലന്‍ഡിലെ സ്‌റ്റെല്ലാ മേരി പള്ളിയില്‍ ഫാ അഗസ്റ്റിന്‍ പാലായെയാണ് ഹാര്‍ബര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നു രാവിലെയാണ് സംഭവം. പ്രാര്‍ഥനയില്‍ പങ്കെടുത്ത ആരുപേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പകര്‍ച്ച വ്യാധി...

അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞു; ചികിത്സ കിട്ടാതെ മലായളി മരിച്ചു

കാസര്‍കോട്: തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞതോടെ ചികിത്സ കിട്ടാതെ എഴുപതുകാരി പാത്തുഞ്ഞി മരിച്ചു. മംഗളൂരു സ്വദേശിയായ പാത്തുഞ്ഞി കാസര്‍കോട്ടെ മകന്റെ വീട്ടിലായിരുന്നു. അസുഖം കൂടിയതിനാലാണ് മംഗളൂരുവിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. തടഞ്ഞതിനെ തുടര്‍ന്നു തിരിച്ചു മകന്റെ വീട്ടിലെത്തിച്ചയുടനെയാണു മരണം സംഭവിച്ചത്. അതിനിടെ കോവിഡ്...

വീണ്ടും കയ്യടി നേടി കേരള പോലീസ്

നിരോധനകാലത്ത് നിരാലംബര്‍ക്ക് ഭക്ഷണം നല്‍കാന്‍ കേരള പോലീസ് കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അടച്ചുപൂട്ടലില്‍ ആയതിനെത്തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന അശരണര്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് കേരള പോലീസ് തുടക്കം കുറിച്ചു. ഏപ്രില്‍ 14 വരെ ദിവസം മൂന്നു നേരം തിരുവനന്തപുരം നഗരത്തിലെ അശരണര്‍ക്ക്...

ഓരോ ദിവസവും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍; ഇന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍…

തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍നിന്ന്. സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസമാണ് ഇന്ന്. നമ്മുടെ നാട്ടില്‍ ആദ്യമായാണ് ഇങ്ങനെയൊന്നു സംഭവിക്കുന്നത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള ഇടപെടലാണു വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അനാവശ്യമായ യാത്രയും പുറത്തിറങ്ങലുമൊക്കെ ഇന്ന് ദൃശ്യമായിട്ടുണ്ട്. ലോക്ഡൗണുമായി...

മലയാളികള്‍ എന്താ ഇങ്ങനെ…? ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍…; മിക്ക സ്ഥലങ്ങളിലും വീടുവിട്ട് പുറത്തിറങ്ങി

തിരുവനന്തപുരം: കൊറോണ വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാന ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ജനങ്ങള്‍ നിരത്തുകളിലിറങ്ങി. സ്വകാര്യ വാഹനങ്ങള്‍ മിക്കയിടങ്ങളിലും വിലക്ക് ലംഘിച്ച് ഓടുന്നു. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കി. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിയന്ത്രണം ലഘിച്ച്...

കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ കൂടി; ഇന്ന് 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; കൂടുതല്‍ കാസര്‍കോട്….

തിരുവനന്തപുരം: സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട...

കേരളത്തിലെ ഒന്‍പത്‌ ജില്ലകൾ അടച്ചിടും

കേരളത്തിലെ ഒന്‍പത്‌ ജില്ലകൾ ലോക്ക്ഡൗൺ ചെയ്യാൻ കേന്ദ്ര നിർദ്ദേശം. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർഗോഡ്. മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകൾ ലോക്ക് ഡൗൺ ചെയ്യാനാണ് ്ആദ്യം നിര്‍ദേശം നല്‍കിയത്. പിന്നീട് രണ്ട് ജില്ലകള്‍ കൂടി അടച്ചിടാന്‍ തീരുമാനം എടുക്കകുയായിരുന്നു. ഏഴ് ജില്ലകൾ സമ്പൂര്‍ണ്ണമായി നിശ്ചലമാകും. അവശ്യ...

കൊറോണ ഭീതി : കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടത്തി വിടില്ലെന്ന് തമിഴ്‌നാട്

കൊല്ലം : കൊറോണ ഭീതിയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടത്തി വിടില്ലെന്ന് തമിഴ്‌നാട്. ആരോഗ്യപ്രവര്‍കരുടെ പരിശേധനകള്‍ക്ക് ശേഷം ആളുകള്‍ക്ക് ശേഷം തമിഴ്‌നാട് വാഹനങ്ങളില്‍ യാത്ര തുടരാം. വൈകുന്നേരത്തോടെ നിയന്ത്രണം കര്‍ശനമാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ തമിഴ്‌നാട് അതിര്‍ത്തിയില്‍...
Advertismentspot_img

Most Popular