Tag: congress

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും; പ്രത്യാഘാതങ്ങള്‍ കോണ്‍ഗ്രസ് കാര്യമാക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോട്ടയം: ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കോണ്‍ഗ്രസ് കാര്യമാക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേസമയം, അക്രമത്തിലേക്കു നയിക്കുന്ന ഒരു സമരത്തിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കില്ല. കോടതിവിധി നടപ്പാക്കാന്‍ തിടുക്കം കാണിക്കുന്ന മുഖ്യമന്ത്രി നിരുത്തരവാദപരമായ സമീപനമാണെടുക്കുന്നത്. റിവ്യു പെറ്റിഷന്‍ നല്‍കാന്‍ സര്‍ക്കാര്‍...

മഹാവിഷ്ണുവിന്റെ 11ാം അവതാരമാണ് നരേന്ദ്രമോദിയെന്ന് ബിജെപി നേതാവ്; ദൈവത്തെ അപമാനിച്ചെന്ന് കോണ്‍ഗ്രസ്

മുംബൈ: മഹാവിഷ്ണുവിന്റെ 11–ാം അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന വാദവുമായി മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രംഗത്ത്. ബിജെപി വക്താവ് അവദൂത് വാഗാണ് ട്വിറ്ററില്‍ നരേന്ദ്രമോദി വിഷ്ണുവിന്റെ അവതാരമാണെന്നു വാദിച്ചത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ...

മോദിയെക്കൊണ്ട് പ്രയോജനം ഉണ്ടായത് 20 ഓളം വ്യവസായികള്‍ക്ക് മാത്രം; ചെറുകിട കച്ചവടക്കാരോട് ചോദിച്ചാല്‍ അറിയാം അവസ്ഥ: രാഹുല്‍ ഗാന്ധി

ജെയ്പുര്‍: രാജസ്ഥാനില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കാര്‍ഷിക കടം ഒരു രൂപപോലും മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയില്ലെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പരാജയപ്പെട്ടുവെന്നും രാഹുല്‍ ആരോപിച്ചു. ഫോണുകളും ടീഷര്‍ട്ടുകളും ചൈനയില്‍നിന്നാണ് എത്തുന്നത്. മോദിയെക്കൊണ്ട് പ്രയോജനമുണ്ടായത് രാജ്യത്തെ 20 ഓളം വ്യവസായികള്‍ക്ക്...

കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണ്. കോണ്‍ഗ്രസ് ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല, തങ്ങള്‍ക്ക് ശ്രീധരന്‍ പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച യുഡിഎഫിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. യുഡിഎഫ്...

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; വിശാല സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് സിപിഎമ്മും

ന്യൂഡല്‍ഹി: ബിഎസ്പിയും എസ്പിയും പിന്‍മാറിയതിന് പിന്നാലെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല സഖ്യത്തിന്റെ ഭാഗമാകേണ്ടതില്ലെന്ന് സിപിഎമ്മും തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. നിലവില്‍ വിശാല സഖ്യത്തിന്റെ ഭാഗമാകാന്‍ മറ്റു പ്രതിപക്ഷ കക്ഷികളൊന്നും താല്‍പര്യം പ്രകടിപ്പിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കേണ്ടെന്നാണ് സിപിഎം തീരുമാനം. ലോക്‌സഭാ...

അഖിലേഷും മഹാസഖ്യം വിട്ടു; കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മഹാസഖ്യം പരീക്ഷിക്കാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. മായാവതിയുടെ ബിഎസ്പിക്കു പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് സഖ്യം വിടാന്‍ തീരുമാനിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസിനെ ഏറെ നാള്‍ കാത്തിരുന്നുവെന്നും ഇനിയും കാക്കാന്‍ കഴിയില്ലെന്നും...

കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കും,അച്ചടക്കരഹിതമായ ഒരു പ്രവര്‍ത്തനവും വച്ചുപൊറുപ്പിക്കില്ലെന്ന് മുല്ലപ്പള്ളി

ഡല്‍ഹി: കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കമില്ലാത്ത ഒരു പ്രസ്താനത്തിനും മുന്നോട്ട് പോകാന്‍ സാധിക്കില്ല. അച്ചടക്കത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം കോണ്‍ഗ്രസിലുണ്ടാകുമെന്നും അച്ചടക്കരഹിതമായ ഒരു പ്രവര്‍ത്തനവും പാര്‍ട്ടില്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. രാജ്യം ആപത്കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്....

ഗോവയില്‍ അധികാരം പിടിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്; എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു

പനജി: ഗോവയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നു ഗവര്‍ണറോടു കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. 14 എംഎല്‍എമാരുടെ കത്ത് ഗവര്‍ണര്‍ക്കു കൈമാറിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍,...
Advertismentspot_img

Most Popular

G-8R01BE49R7