Tag: congress

കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചു; മൂന്ന് പഞ്ചായത്തുകളില്‍ സിപിഎമ്മിനു ഭരണം നഷ്ടമായി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് -ബിജെപി യോജിച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം വയനാട് ജില്ലകളിലെ മൂന്ന് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് -ബി.ജെ.പി സഹകരണത്തെ തുടര്‍ന്ന് സി.പി.എമ്മിന് ഭരണം നഷ്ടപ്പെട്ടു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണയോടെ പാസാക്കുകയായിരുന്നു. തിരുവനന്തപുരം...

10 സീറ്റുകളില്‍ കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ 'ജനമഹായാത്ര'യ്ക്കിടയില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കും. യാത്ര 28 നാണ് സമാപിക്കുക. 20 ന് പട്ടിക കൈമാറണമെന്നാണ് എഐസിസി നിര്‍ദേശം. 25 ന് ദേശീയതലത്തില്‍ ആദ്യ പട്ടിക പുറത്തിറക്കാനാണു ഹൈക്കമാന്‍ഡ് ഉദ്ദേശ്യം. സംസ്ഥാന തിരഞ്ഞെടുപ്പു...

രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും കടം എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി

പട്‌ന: കര്‍ഷകര്‍ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടേയും കടം എഴുതിത്തള്ളുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ കാര്യം രാഹുല്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്തെ...

കേരളത്തില്‍ പ്രചാരണത്തിന് പ്രിയങ്ക..?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് പ്രിയങ്കയോടുള്ള പ്രിയം പരമാവധി പ്രയോജനപ്പെടുത്തണമെന്ന നിലപാടുമായി കെപിസിസി. കേരളത്തില്‍ പ്രിയങ്കാ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി കെപിസിസി നേതൃത്വം ചര്‍ച്ച നടത്തി. വിദേശത്തു നിന്നു പ്രിയങ്ക മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യം ദേശീയ നേതൃത്വം പരിഗണിക്കും. തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ലഭിക്കുന്നതിനു...

കോട്ടയത്ത് കളി വേണ്ട..!! കോണ്‍ഗ്രസിനും ജോസഫിനും പണി കൊടുക്കാന്‍ മാണിയുടെ പുതിയ നീക്കം

കൊച്ചി: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ പുതിയ നീക്കവുമായി കേരള കോണ്‍ഗ്രസ്. യു.ഡി.എഫിന്റെ സീറ്റ് വിഭജനച്ചര്‍ച്ചയ്ക്കു കാത്തുനില്‍ക്കാതെ കോട്ടയത്തു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. കോട്ടയത്ത് ഏതു പാര്‍ട്ടിയെന്ന കാര്യത്തില്‍ മുന്നണിയിലൊരു ചര്‍ച്ച...

ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമായി കോട്ടയം, ഇടുക്കി ഡി.സി.സികള്‍; സീറ്റ് വിഭജനം വെല്ലുവിളിയാകും

കോട്ടയം: ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമായി കോട്ടയം, ഇടുക്കി ഡി.സി.സികള്‍. ഉമ്മന്‍ചാണ്ടി മത്സര രംഗത്ത് വന്നാല്‍ മധ്യകേരളത്തിലെ യു.ഡി.എഫിന്റെ സീറ്റ് വിഭജന സമവാക്യങ്ങളില്‍ മാറ്റം വന്നേക്കും. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടി രംഗത്തെത്തിയാല്‍ ഇതിന് മാറ്റം വരാനിടയുണ്ട്. ഉമ്മന്‍ ചാണ്ടിയാണ്...

കോട്ടയം കോണ്‍ഗ്രസിനു വിട്ടുകൊടുക്കില്ല; ഭാര്യയെ സ്ഥാനാര്‍ഥിയാക്കില്ലെന്നും ജോസ് കെ. മാണി

കാസര്‍കോട്: കോട്ടയം ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിനു വിട്ടുകൊടുക്കില്ലെന്നു കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എംപി. കോട്ടയം ഘടകകക്ഷിയുടെ സീറ്റാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. കോട്ടയം സീറ്റ് ഉമ്മന്‍ ചാണ്ടിക്കു വിട്ടുകൊടുക്കുമോ എന്ന ചോദ്യത്തിനാണ് ജോസ് കെ....

പ്രിയങ്കയുടെ വരവ് ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെന്ന് രാഹുല്‍; രാഹുല്‍ പരാജയമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചെന്ന് ബിജെപി

ന്യൂഡല്‍ഹി: പ്രിയങ്കയുടെ നിയമനം തനിക്കും സന്തോഷമുള്ള കാര്യമാണെന്ന് രാഹുല്‍ഗാന്ധി. പ്രിയങ്ക വളരെ കഴിവുള്ള വ്യക്തിയാണ്. പ്രിയങ്കയുടെ പ്രവര്‍ത്തനം ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കും. തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, പ്രിയങ്കയുടെ നിയമനത്തോടെ രാഹുല്‍ ഗാന്ധി പരാജയമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചെന്ന് ബിജെപി പറഞ്ഞു....
Advertismentspot_img

Most Popular

G-8R01BE49R7