Tag: Citizenship Amendment Act

ജനസംഖ്യാ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കലും തമ്മിൽ ബന്ധമില്ല: ചീഫ് സെക്രട്ടറി

ജനസംഖ്യ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ. പി. ആർ) പുതുക്കലും തമ്മിൽ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്ത പ്രക്രിയകളാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ജനസംഖ്യ കണക്കെടുപ്പ് രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഇത്തവണ ആദ്യ ഘട്ട ജനസംഖ്യ കണക്കെടുപ്പിനൊപ്പം എൻ.പി. ആർ പുതുക്കുന്നതിന് ആവശ്യമായ...

പൗരത്വ നിയമ ഭേദഗതി: നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണം; സ്റ്റേ ഇല്ല, കോടതി മുറിയില്‍ വന്‍ തിരക്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയാറായില്ല. നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയം സുപ്രീം കോടതി നല്‍കി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതികള്‍ വാദം കേള്‍ക്കേണ്ടതില്ലെന്നും ചീഫ്...

പൗരത്വനിയമ ഭേദഗതി: എന്താകുമെന്ന് ഇന്നറിയാം; കേരളത്തിന്റെ ഹര്‍ജി പരിഗണിക്കില്ല

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതി ചോദ്യംചെയ്ത് വിവിധ പ്രതിപക്ഷപ്പാര്‍ട്ടികളും നേതാക്കളുമുള്‍പ്പെടെ ഫയല്‍ ചെയ്ത 130-ലധികം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഇവ പരിഗണിക്കുക. പൗരത്വ നിയമത്തിനെതിരേ...

കുലുങ്ങാതെ അമിത്ഷാ; പ്രതിഷേധം തുടരാം, പൗരത്വ നിയമത്തില്‍നിന്ന് പിന്മാറില്ല

രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്നിട്ടും കുലുങ്ങാതെ ആഭ്യന്തര മന്ത്രി അമിത്ഷാ. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്ന വിഷയം ഉദിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും അദ്ദേഹം പറഞ്ഞു. ലക്നൗവില്‍ ഈ വിഷയത്തില്‍ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...

ഇപ്പോള്‍ അതിന് സാധിക്കുമോ…? സിപിഎമ്മിനെ പരിഹസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ചതില്‍ സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണ്. ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ല. സര്‍ക്കാരും നിയമസഭയും തന്നെ തയാറാക്കിയ ചട്ടങ്ങള്‍ അവര്‍ ലംഘിക്കരുതെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിന്റെ...

അദ്നന്‍ സാമി, തസ്ലീമ നസ്റീന്‍.., ആറുവര്‍ഷത്തിനിടയില്‍ പൗരത്വം നല്‍കിയതിന്റെ കണക്ക് വെളിപ്പെടുത്തി നിര്‍മലാ സീതാരാമന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജവ്യാപകമായി പ്രതിഷേധം അരങ്ങേറുമ്പോള്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പൗരത്വം നല്‍കിയതിന്റെ കണക്ക് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പാകിസ്താനില്‍ നിന്നുള്ള രണ്ടായിത്തിലധികം ആളുകള്‍ക്ക് പൗരത്വം നല്‍കിയെന്നും അഭയാര്‍ഥികള്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി...

പാപങ്ങള്‍ കഴുകിയ മോദിയെ കോണ്‍ഗ്രസ് അഭിനന്ദിക്കണമെന്ന് കേന്ദ്രമന്ത്രി

സ്വാതന്ത്ര്യത്തിനു മുന്‍പ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. തങ്ങളുടെ പാപങ്ങളെ കഴുകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവര്‍ അഭിനന്ദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തേയും അഖണ്ഡതയേയും വന്ദേമാതരത്തേയും അംഗീകരിക്കാത്തവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍...

നിയമം പൂര്‍ണമായും വായിച്ചുനോക്കണം; മുസ്ലീങ്ങള്‍ക്ക് എതിരെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയല്‍ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്നതാണ് നിയമമെന്നും അമിത് ഷാ പറഞ്ഞു. നിയമത്തിനെതിരെ സമരം ചെയ്യുന്നതിനിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടയിലെ...
Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...