Tag: business

തപാല്‍ ബാങ്ക് ഇടപാടുകാര്‍ക്കും എട്ടിന്റെ പണി കൊടുത്ത് കേന്ദ്രസര്‍ക്കാര്‍; നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും

എല്ലാ ഇടപാടുകളും സൗജന്യമെന്ന് വാഗ്ദാനം ചെയ്ത് ആരംഭിച്ച തപാല്‍ ബാങ്ക് (പോസ്റ്റല്‍ ബാങ്ക് ) ഇടപാടുകളിലും ഉപയോക്താക്കളില്‍ നിന്ന് പിടിച്ചുപറി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. തപാൽ ബാങ്കിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും തുക ഈടാക്കും. ഇന്ത്യാ പോസ്റ്റ് ബാങ്കാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ഓരോ...

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധയില്‍ ഉള്‍പ്പടുത്തേണ്ടത് ജിഎസ്ടി കൗണ്‍സില്‍ ആണെന്ന് മന്ത്രി

ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധയില്‍ ഉള്‍പ്പടുത്താന്‍ ജിഎസ്ടി കൗണ്‍സിലിനോട് കേന്ദ്രസര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എന്നാല്‍ ആവശ്യം പരിഗണിക്കണോ എന്നുള്ളത് കൗണ്‍സിലിന്റെ തീരുമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചതാണ് പൊതുവിപണിയില്‍...

സ്വർണവില വീണ്ടും കുതിക്കുന്നു; അഞ്ച് ദിവസത്തിനിടെ കൂടിയത് 800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. 35,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. അഞ്ചു ദിവസത്തിനിടെ 800 രൂപയാണ് വർധിച്ചത്. ബജറ്റിനു ശേഷം തുടർച്ചയായി ഇടിഞ്ഞ സ്വർണവില കഴിഞ്ഞ ശനിയാഴ്ച 240 രൂപ കൂടിയിരുന്നു....

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വര്‍ണ വില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂണ്‍ 10നാണ് 34,720 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്. അടുത്തദിവസം 35,120 രൂപയായി ഉയരുകയുംചെയ്തിരുന്നു. ഇതോടെ ഓഗസ്റ്റില്‍...

പെട്രോൾ 44 രൂപയ്ക്ക് നൽകാം; ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ 34 രൂപ മാത്രം; ഇത് ​ഗ്രേറ്റ് ഇന്ത്യൻ കൊള്ള; മോദി സർക്കാരിനെ ആഞ്ഞടിച്ച് തരൂർ

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ധനവില വര്‍ധനവിലൂടെ നടക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ കൊള്ളയുടെ വിശദാംശങ്ങള്‍ അടങ്ങിയ രസകരമായ പട്ടിക ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശി തരൂരിന്റെ പ്രതികരണം. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തെ (2014) നികുതി ഈടാക്കിയാല്‍...

സ്വർണ വില വീണ്ടും ഇടി‍ഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 36,400 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്. രണ്ടാമത്തെ ദിവസവും ദേശീയ വിപണിയില്‍ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍...

കേന്ദ്ര ബജറ്റ്: അവതരണം; പ്രധാന പ്രഖ്യാപനങ്ങൾ…

കേന്ദ്ര ബജറ്റ്: കേന്ദ്രമന്ത്രി സഭായോഗം ആരംഭിച്ചു കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടുള്ള കേന്ദ്രമന്ത്രി സഭാ യോഗം തുടങ്ങി. യോഗത്തില്‍ പങ്കെടുക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും പാര്‍ലമെന്റിലെത്തി. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് അവതരണാനുമതി തേടിയതിന് ശേഷമാണ് ഇവര്‍ പാര്‍ലമെന്റിലെത്തിയത്. ധനകാര്യ മന്ത്രി...

നോട്ട് പിൻവലിക്കൽ; വിശദീകരണവുമായി ആർബിഐ

മുംബൈ: പഴയ 100,10, 5 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി റിസര്‍വ് ബാങ്ക്. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് ആര്‍ബിഐ ഔദ്യോഗിക ട്വിറ്ററിലുടെ അറിയിച്ചിരിക്കുന്നത്. 2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. 1000, 500 രൂപ നോട്ടുകള്‍...
Advertismentspot_img

Most Popular

G-8R01BE49R7