Tag: business

പ്രതിമാസം 19 രൂപയുടെ പ്ലാൻ; ബിഎസ്എൻഎൽ റീചാർജ് വാർത്തയുടെ സത്യാവസ്ഥ…

ബിഎസ്എൻഎൽ പ്രതിമാസം 19 രൂപ വരുന്ന റിചാർജ് പ്ലാൻ അവതരിപ്പിച്ചുവെന്ന് വ്യാജ പ്രചാരണം. ദേശീയ മാധ്യമങ്ങളുൾപ്പെടെ നിരവധി പേരാണ് വോയ്‌സ് റേറ്റ് കട്ടർ എന്ന പ്ലാൻ 19 രൂപയ്ക്ക് ബിഎസ്എൻഎൽ അവതരിപ്പിച്ചുവെന്ന വാർത്ത നൽകിയത്. എന്നാൽ ഇത്തരമൊരു പ്ലാൻ തങ്ങൾ അവതരിപ്പിച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ...

എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും ‘കോളടിച്ചു’

വോഡഫോണ്‍ ഐഡിയയ്ക്കും (വി), ഭാരതി എയര്‍ടെലിനും ബാങ്ക് ഗാരന്റി തിരികെ നല്‍കിയെന്ന് സ്ഥിരീകരിച്ച് ടെലികോം വകുപ്പ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഏകദേശം 15,000 കോടി രൂപ വോഡഫോണ്‍ ഐഡിയയ്ക്കും 7000-8000 കോടി രൂപ എയര്‍ടെലിനും തിരികെ നല്‍കിയിട്ടുണ്ട്. മുമ്പ് നടന്ന സ്‌പെക്ട്രം ലേലങ്ങളിലെ കുടിശികയില്‍...

2030 ആകുമ്പോഴേക്കും സ്മാർട്‌ഫോണുകളുടെ പ്രാധാന്യം നഷ്ടപ്പെടും… ഇനി വരുന്നത്…

2030 ഓടെ, സ്മാർട്ഫോണുകൾ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്ന് നോക്കിയ സിഇഒ പെക്ക് ലണ്ട്മാർക്ക്. ദാവോസിൽ നടന്ന വേൾഡ് എക്കോണമിക് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030-ഓടുകൂടി 6ജി നെറ്റ് വർക്ക് നിലവിൽ വരുമെന്നും അപ്പോഴേക്കും സ്മാർട്ഫോൺ ഇന്നുള്ളത് പോലെ സർവ്വ സാധാരണ...

രാജ്യത്ത് 6ജി വരുന്നു; പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന 6 ജി ടെലികോം നെറ്റ് വര്‍ക്ക് ഈ ദശകത്തിന്റെ അവസാനത്തോടെ യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലികോം റെഗുലേറ്ററി അതോറിറ്റി (ടി.ആര്‍.എ.ഐ.) യുടെ രജതജൂബിലി ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 6 ജി...

വാട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു

വാട്സാപ് പുതിയ ഫീച്ചർ വരുന്നതോടെ ഗ്രൂപ്പിൽ നിന്ന് ആരുമറിയാതെ ഇറങ്ങിപോകാൻ സാധിച്ചേക്കും. മെറ്റാ ഉടമസ്ഥതയിലുള്ള വാട്സാപ് ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ഇത്തരമൊരു ഫീച്ചർ വാട്സാപ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീൻഷോട്ടുകൾ വന്നിട്ടുണ്ട്. ആരെങ്കിലും വാട്സാപ്...

നിരക്കുകൾ ഇനിയും വർദ്ധിപ്പിക്കുമോ ? നിരക്കുകൾ കുത്തനെ കൂട്ടിയിട്ടും വോഡഫോൺ ഐഡിയക്ക് നഷ്ടം തന്നെ

കഴിഞ്ഞ വർഷം മൊബൈൽ നിരക്കുകൾ കുത്തനെ വർധിപ്പിച്ചിട്ടും വോഡഫോണ്‍ ഐഡിയക്ക് നഷ്ടം തന്നെ. എന്നാൽ, താരിഫ് വർധന വോഡഫോൺ ഐഡിയയുടെ നാലാം പാദ വരുമാനത്തിൽ നേരിയ വഴിത്തിരിവുണ്ടാക്കിയിട്ടുണ്ട്. കമ്പനിയുടെ അറ്റനഷ്ടം 6,545 കോടി രൂപയായി കുറഞ്ഞു. ജനുവരി - മാർച്ച് പാദത്തിലെ നഷ്ടവും വിദഗ്ധരുടെ...

അടുത്ത പൂരത്തിന് സിൽവർ ലൈനിൽ പോകാം… കാന്താ… വേഗം പോകാം… തൃശൂർ പൂരം കാണാൻ… പുതിയ പരസ്യവുമായി കെ റെയിൽ

നാളെയാണ് തൃശൂർ പൂരം. പൂരത്തിന് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഒഴുകിയെത്തും. സംസ്ഥാനത്തിൻ്റെ പല ജില്ലകളിൽ നിന്നും പൂരത്തിന് പങ്കെടുക്കാൻ വേഗം എത്താൻ ഇനി പുതിയ മാർഗം ഉണ്ട്. തൃശൂര്‍ പൂരം കാണാന്‍ ഇനി അതിവേഗം എത്താമെന്ന പരസ്യവുമായി കെ റെയില്‍ എത്തിയിരിക്കുന്നു....

തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടനം ഡിസംബർ 16ന്; പൊതുജനങ്ങൾക്ക് പ്രവേശനം 17 മുതൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ലുലു മാൾ അടുത്ത മാസം പ്രവർത്തനമാരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പിൻ്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ ഡിസംബർ 16 വ്യാഴാഴ്ച രാവിലെ 11.30 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അറിയിച്ചു. പ്രതിപക്ഷ നേതാവ്...
Advertismentspot_img

Most Popular

G-8R01BE49R7