Tag: aravind kejriwal

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാം അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാറാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഈശ്വരസ്മരണയിലാണ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാംലീല മൈതാനത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിലേക്കു ഡല്‍ഹിയിലെ...

വെടിയുണ്ടയുമായി അരവിന്ദ് കെജിരിവാളിനെ കാണാനെത്തിയ ആള്‍ പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: വെടിയുണ്ടയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിനെ കാണാനെത്തിയ ആള്‍ പോലീസ് പിടിയില്‍. പേഴ്സില്‍ വെടിയുണ്ടയുമായി അരവിന്ദ് കെജിരിവാളിനെ കാണാനെത്തിയ സന്ദര്‍ശകനാണ് പോലീസ് പിടിയിലായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇമ്രാന്‍ എന്നയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. വഖഫ് ബോര്‍ഡിലെ ശമ്പള വര്‍ദ്ധന...

‘ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം’ കേരളത്തെ സഹായിക്കാന്‍ പത്രപരസ്യം നല്‍കി ആം ആദ്മി സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. കേരളത്തിന് സാമ്പത്തിക സഹായവും ദുരിതാശ്വാസ സാമഗ്രികളും നല്‍കണമെന്നാവശ്യപ്പെട്ട് പത്രത്തില്‍ സര്‍ക്കാര്‍ തന്നെ പരസ്യം നല്‍കിയിട്ടുണ്ട്. ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. കേരളം പ്രളയത്തിനെതിരെ പോരാടുകയാണ്....

കെജ്‌രിവാള്‍ നക്‌സലൈറ്റ്!!! എന്തിനാണ് മറ്റു മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ്ണ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നക്സലൈറ്റാണെന്നും എന്തിനാണ് മറ്റ് മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. 'ദല്‍ഹി മുഖ്യമന്ത്രി ഒരു നക്സലൈറ്റാണ്. എന്തിനാണ് അവര്‍ ( പിണറായി വിജയന്‍, മമതാ ബാനര്‍ജി,...

കെജ്‌രിവാള്‍ മാന്യനായ രാഷ്ട്രീയക്കാരന്‍; കെജ്‌രിവാളിനെ പിന്തുണച്ച് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ആറുദിവസമായി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ്ണ നടത്തുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണയുമായി ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ. കെജ്രിവാളിനെ മാന്യനായ രാഷ്ട്രീയക്കാരന്‍ എന്നും സിന്‍ഹ വിശേഷിപ്പിച്ചു. 'എന്തുകൊണ്ടാണ് കെജ്രിവാളിന്റെ ആവശ്യത്തെ എതിര്‍ക്കുന്നത്. ഡല്‍ഹിയ്ക്ക് സംസ്ഥാനപദവി നല്‍കണമെന്നും സ്വതന്ത്രമായി ഭരണ നിര്‍വഹണം സാധ്യമാക്കണമെന്നും...

താമസിച്ച് ഓഫീസിലെത്തുന്നവര്‍ക്ക് ശമ്പളമില്ല!!! കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. സമയത്ത് ജോലിക്കെത്താത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള ഓഫീസുകളില്‍ നഗരവികസന മന്ത്രി സത്യേന്ദ്ര ജെയ്ന്‍ മിന്നല്‍ പരിശോധന നടത്തിയതിനു ശേഷമാണ് സര്‍ക്കാര്‍...

മലിനീകരണം തടയാന്‍ നടപടി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‌രിവാളിന് 50,000 രൂപ സുപ്രീം കോടതി പിഴയിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി 50,000 രൂപ പിഴയിട്ടു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവും വഴിയോര കയ്യേറ്റങ്ങളും തടയാന്‍ സമഗ്രപദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാതിരുന്നതാണ് കെജ്‌രിവാളിന് വിനയായത്. ഡല്‍ഹിയില്‍ വായുമലിനീകരണം പൊതുജനത്തിന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലും നടപടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും...

രാജ്യസഭ തെരഞ്ഞെടുപ്പ്: ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കുമാര്‍ ബിശ്വാസ് ഇത്തവണയും പുറത്ത്

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യോഗത്തില്‍ പാര്‍ട്ടിയുടെ 56 എം.എല്‍.എമാരും...
Advertismentspot_img

Most Popular