Tag: accident

വാഹനാപകടത്തില്‍ ഹനാന് പരുക്ക്

കൊടുങ്ങല്ലൂര്‍: കോളജ് യൂണിഫോമില്‍ മീന്‍ വില്‍പന നടത്തി മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഹനാന് വാഹനാപകടത്തില്‍ പരുക്ക്. തിങ്കളാഴ്ച ഹനാന്‍ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഹനാനു നട്ടെല്ലിനു പരുക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരുക്കേറ്റു. സ്റ്റേജ് ഷോ കഴിഞ്ഞു മടങ്ങും വഴിയാണ് കൊടുങ്ങല്ലൂരില്‍ അപകടമുണ്ടായത്....

സേലത്ത് ബസുകള്‍ കൂട്ടിയിടിച്ച് മലയാളികള്‍ അടക്കം എഴ് മരണം; 37 പേര്‍ക്ക് പരിക്ക്

സേലം: സേലത്ത് വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണെന്നാണ് സൂചന. ഒരാളെ തിരിച്ചറിഞ്ഞു. ആലപ്പുഴ എടത്വ സ്വദേശി ജിം ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ്...

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കൊല്ലം: കൊല്ലം കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബസ് കണ്ടക്ടര്‍ താമരശേരി സ്വദേശി ടി.പി.സുഭാഷും ഡ്രൈവറുമാണ് മരിച്ചത്. 10 പേര്‍ക്ക് പരിക്കേറ്റു.ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ന്...

നടന്‍ വിക്രമിന്റെ മകന്‍ മദ്യപിച്ച് ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു; മൂന്നു പേര്‍ക്ക് പരിക്ക്‌

ചെന്നൈ: തമിഴ് താരം വിക്രത്തിന്റെ മകന്‍ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ധ്രുവ് മദ്യപിച്ചിരുന്നായാണ് വിവരം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സിറ്റി പൊലീസ്...

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

പൊന്‍കുന്നം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്ക് 20 പേര്‍ക്ക് പരിക്ക്. പാലാ റോഡില്‍ ഒന്നാം മൈല്‍ വട്ടക്കാട്ട് വേ ബ്രിഡ്ജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കുമളിയില്‍ നിന്ന് എറണാകുളത്തേക്കും പാലായില്‍ നിന്നു തിരുവനന്തപുരത്തേക്കും...

കൊച്ചി മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്, അപകടം ഇന്ന് പുലര്‍ച്ചെ

കൊച്ചി: മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 12 പേര്‍ക്ക് പരിക്ക് പറ്റി. ഒഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചേറ്റുവ അഴിക്ക് പടിഞ്ഞാറ് പുറംകടലില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. കുളച്ചല്‍...

കോടിയേരി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

വടകര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാറിന്റെ പിന്നില്‍ സ്വകാര്യ ബസ്സിടിച്ചു. കാറിന്റെ പിന്‍വശം തകര്‍ന്നു. വടകര ചോറോട് മേല്‍പ്പാലത്തിനടുത്ത് ഉച്ചയ്ക്കാണു സംഭവം. ആര്‍ക്കും പരുക്കില്ല. തൊട്ടില്‍പ്പാലം റൂട്ടിലോടുന്ന ബസ്സാണ് ഇടിച്ചത്. കോടിയേരി പിന്നീടു മറ്റൊരു കാറില്‍ വടകരയ്ക്കു പോയി.

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. മണ്ണന്തല കേരളാദിത്യപുരത്ത് വെളളിയാഴ്ച വൈകീട്ടാണ് സംഭവം. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍...
Advertismentspot_img

Most Popular

G-8R01BE49R7