27.7 C
Kerala
January 21, 2018
കേരളത്തില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിസ്മസ് ആഘോഷിക്കരുതെന്നും മറ്റും ചിലര്‍ പ്രചരണം നടത്തുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.'ക്രിസ്മസ് ആഘോഷിക്കുന്നതിന് വിലക്കില്ല. എല്ലാ ആഘോഷങ്ങളും പോലെ ക്രിസ്മസും ആഘോഷിക്കപ്പെടും. ജാതി മതഭേദമന്യേ എല്ലാവര്‍ക്കും ആഘോഷിക്കാം. ചിലര്‍ ആഘോഷിക്കരുതെന്ന് പറയുന്നുണ്ട്. അത് നമ്മുടെ നാടിന് ചേര്‍ന്നതല്ല' പിണറായി വിജയന്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍...
ക്രിസ്മസ് , ഓണം, വിഷു, പെരുന്നാള്‍ ആഘോഷം എതായാലും നാവിന് രൂചിയൂറുന്ന വിഭവം വേണം. എല്ലാ ആഘോഷങ്ങളുടെയും പ്രത്യേകത അതുതന്നെ. ദേ ക്രിസ്മസ് എത്തികഴിഞ്ഞു. ക്രിസ്മസിന് അപ്പം ഒഴിച്ചുകൂടാവാനത്ത ഒരു വിഭവമാണ്. പാലപ്പം മത്രമല്ല ഒപ്പം കൂടെ കഴിക്കാന്‍ ഇത്തവണ മട്ടന്‍ പെപ്പര്‍ ഫ്രൈ ആയാലോ? നല്ല പാലപ്പവും മട്ടന്‍ പെപ്പര്‍ ഫ്രൈയും...
ലക്‌നൗ: ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഹൈന്ദവ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ മുന്നറിയിപ്പ്. ഹിന്ദു വിദ്യാര്‍ഥികളെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും, ഈ ആഘോഷങ്ങള്‍ക്കായി കുട്ടികളില്‍ നിന്ന് പണം പിരിക്കരുതെന്നും ചൂണ്ടിക്കാട്ടി ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌ക്കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്‌കൂളുകളിലെത്തിയാണ് എച്ച്.ജെ.എം പ്രവര്‍ത്തകര്‍ ഇത്തരം അറിയിപ്പുകള്‍ നല്‍കുന്നത്....
ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡ് വികസിപ്പിച്ചെടുത്തതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ആണ് കാര്‍ഡ് വികസിപ്പിച്ചെടുത്തത് .15*20 മൈക്രോ മീറ്റര്‍ ആണ് കാര്‍ഡിന്റെ വലിപ്പം. പ്ലാറ്റിനം- സിലിക്കണ്‍ നൈട്രൈഡ് കോട്ടിങിലാണ് കാര്‍ഡിന്റെ നിര്‍മ്മാണം. അയോണ്‍ ബീം ഉപയോഗിച്ചാണ് കാര്‍ഡിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. കാര്‍ഡിന്റെ കവറില്‍ ഒരു മഞ്ഞുമനുഷ്യന്റെ രേഖാചിത്രം ആലേഖനം ചെയ്തിട്ടുണ്ട് എന്‍പിഎല്ലിലെ...
ക്രിസ്മസ് ദിവസം കേരളത്തിലുള്ള എല്ലാ തിയേറ്ററുകളിലും വിമാനം സിനിമ സൗജന്യമായി കാണാമെന്ന് പൃഥ്വിരാജ്. വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുമ്പോഴാണ് പൃഥ്വിയുടെ പ്രഖ്യാപനം. ക്രിസ്മസ് ദിവസത്തിലെ ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ ഒഴിച്ചുള്ള ഷോകളാണ് സൗജന്യമായി കാണാവുന്നത്. ടിക്കറ്റ് എടുത്ത് കാണേണ്ടുന്ന ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ എന്നിവയില്‍നിന്ന് കിട്ടുന്ന പണം...
ചള്‍ക്കാ പുള്‍ക്കി, പേര് കേട്ടാല്‍ തന്നെ ചിരിപൊട്ടും. എന്നാല്‍ ഇക്കുറി ക്രിസ്മസ് ആഘോഷിക്കാന്‍ കേരളത്തിലെത്തിയ ഒരാളിത്. ഒരു ഇത്തിരികുഞ്ഞന്‍ നക്ഷത്രം. എങ്ങനെ നിലത്തിട്ടാലും നക്ഷത്രമായി കിടക്കും. ഫ്‌ലൂറസെന്റ് പേപ്പറില്‍ തീര്‍ത്ത ഇത്തരം നക്ഷത്രങ്ങള്‍ രാത്രി തിളങ്ങും. എറണാകുളം ബ്രോഡ് വേ മേത്തര്‍ ബസാറിലും മറ്റും ഇത്തരം നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. കൂടൊന്നിന് 40 രൂപയാണ് വില....
ദുബായ്: ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. പുല്‍ക്കൂട് ഒരുക്കിയും വ്യത്യസ്ത ക്രിസ്മസ് സ്റ്റാര്‍ സംഘടിപ്പിച്ചും ഓരോരുത്തരും തിരക്കിലാണ്. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ക്രിസ്മസ് ആഘോഷമൊരുക്കിയിരിക്കുകായാണ് ദുബായില്‍ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി ലോറന്‍സ് മാമ്മന്‍. 25 വര്‍ഷമായി ക്രിസ്തുവിന്റെ ചിത്രങ്ങള്‍ ശേഖരിച്ച് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകാണ് ലോറന്‍സ് മാമ്മന്‍. ക്രിസ്തു ചിത്രങ്ങളുടെ കാര്യത്തില്‍ ഗൂഗിളിനെയും കടത്തി...
ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. ക്രിസ്തുമസ് നാളുകളില്‍ സാര്‍വദേശീയമായി നിറഞ്ഞു നില്‍ക്കുന്ന രൂപമാണ് സാന്റാക്ലോസ്. നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാന്റാക്ലോസായി മാറിയതത്രെ....
കൊച്ചി: ഇത്തവണ ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ തീയറ്ററുകളിലെത്തുന്നത് ഏഴ് സിനിമകള്‍. ഇതില്‍ അഞ്ചു മലയാളസിനിമകളും രണ്ട് അന്യഭാഷചിത്രങ്ങളുമാണ് ഉള്ളത്. മാസ്റ്റര്‍പീസ്, ആട് 2, ആന അലറലോടലറല്‍, വിമാനം, മായാനദി, വേലൈക്കാരന്‍, ടൈഗര്‍ സിന്ദാ ഹേ എന്നീ സിനിമകളാണ് ക്രിസ്മസിന് തിയറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് ആണ് ഏവരും ഉറ്റുനോക്കുന്ന ചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന...
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കാളിദാസ് ജയറാം ആദ്യമായി നായക വേഷത്തിൽ എത്തുന്ന പൂമരം ഉടൻ തിയറ്ററുകളിൽ എത്തുമെന്ന് സൂചന. ക്രിസ്മസ് റിലീസായായിരിക്കും ചിത്രം തിയറ്ററുകളിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.ചിത്രം ഡിസംബറിൽ റിലീസ് ആകും എന്ന് കാളിദാസന്റെ അച്ഛനും നടനുമായ ജയറാം തന്നെ ഒരു ടി വി ഷോയിലൂടെ അറിയിച്ചു. എബ്രിഡ് ൻൈ സംവിധാനം ചെയ്യുന്ന...

Popular Articles