20.4 C
Kerala
April 22, 2018

X'MAS SPECIAL

ക്രിസ്മസിന് പാലപ്പവും മട്ടന്‍ പെപ്പര്‍ ഫ്രൈയും

ക്രിസ്മസ് , ഓണം, വിഷു, പെരുന്നാള്‍ ആഘോഷം എതായാലും നാവിന് രൂചിയൂറുന്ന വിഭവം വേണം. എല്ലാ ആഘോഷങ്ങളുടെയും പ്രത്യേകത അതുതന്നെ. ദേ ക്രിസ്മസ് എത്തികഴിഞ്ഞു. ക്രിസ്മസിന് അപ്പം ഒഴിച്ചുകൂടാവാനത്ത ഒരു വിഭവമാണ്. പാലപ്പം മത്രമല്ല ഒപ്പം കൂടെ കഴിക്കാന്‍ ഇത്തവണ മട്ടന്‍ പെപ്പര്‍ ഫ്രൈ ആയാലോ? നല്ല പാലപ്പവും മട്ടന്‍ പെപ്പര്‍ ഫ്രൈയും എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

പാലപ്പം – ചേരുവകള്‍

അരിപ്പൊടി – 1 കിലോ
മുട്ട – ഒന്ന്
തേങ്ങാപ്പാല്‍ – ഒരു തേങ്ങയുടേത്
യീസ്റ്റ് – 1/2 ടീസ്പൂണ്‍
പാല്‍ – അര ലിറ്റര്‍
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

അരി എട്ടു മണിക്കൂര്‍ കുതിര്‍ത്ത് പൊടിച്ച് അരിച്ചെടുക്കുക. ബാക്കിവരുന്ന തരി കപ്പി കാച്ചിയെടുക്കുക. ഒരു പാത്രത്തില്‍ കപ്പി കാച്ചിയതും അരിപ്പൊടിയും തേങ്ങാപ്പാലും ചേര്‍ത്ത് സാവധാനം നല്ല മയത്തില്‍ കുഴച്ചെടുക്കുക. യീസ്റ്റ് കാല്‍ കപ്പ് ചെറുചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ പഞ്ചസാരയോടൊപ്പം കലക്കി പത്തുമിനിറ്റ് പൊങ്ങാന്‍ വെക്കുക. പൊങ്ങിക്കഴിയുമ്പോള്‍ ഇതുകൂടി മാവിലേക്കൊഴിച്ച് കുഴയ്ക്കുക. ആറു മണിക്കൂര്‍ മാവ് പൊങ്ങാന്‍ വെക്കുക. അപ്പം ചുടുന്നതിനു മുമ്പ് ഒരു മുട്ട അരലിറ്റചര്‍ പാലില്‍ നന്നായി അടിച്ച് പതപ്പിച്ചെടുത്ത് മാവിലേക്ക് ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം പാകത്തിന് ഉപ്പും മധുരവും വേണ്ടവര്‍ക്ക് ആവശ്യത്തിന് മധുരവും ചേര്‍ത്ത് പാലപ്പം ചുടാം.

മട്ടണ്‍ പെപ്പര്‍ െ്രെഫ ചേരുവകള്‍

1. ഇറച്ചി – 250ഗ്രാം
2. കുരുമുളക് – 1 ടീസ്പൂണ്‍
3. പച്ചമുളക് – 6
4. ഇഞ്ചി – 2 ഇഞ്ച് കഷ്ണം
5. വെളുത്തുള്ളി – 8 അല്ലി
6. വലിയ ഉള്ളി – 2
7. മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
8. മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
9. ഗ്രാമ്പു – 4
10 പട്ട – 4 ഇഞ്ച് കഷ്ണം
11. തക്കാളി – 2
12. ചെറുനാരങ്ങ – പകുതി
13. എണ്ണ – 4 ടേബിള്‍ സ്പൂണ്‍
14 മല്ലിയില – 1/2 കെട്ട്
15 ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ഇറച്ചി ചെറിയ കഷ്ണങ്ങളാക്കുക. കുരുമുളക്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില ഇവ ഒരുമിച്ച് അരച്ചെടുക്കുക. ഈ മസാല ഇറച്ചിയില്‍ തേച്ച് ചെറുനാരങ്ങാനീരും ഉപ്പും കൂടെ ചേര്‍ത്ത് യോജിപ്പിച്ച് 12 മണിക്കൂര്‍ വയ്ക്കണം. ഉള്ളിയും തക്കാളിയും കഷ്ണങ്ങളായി മുറിക്കുക. എണ്ണ ചൂടാകുമ്പോള്‍ ഉളളി ഇട്ട് ഇളക്കുക. ഇള്ളി ബ്രൗണ്‍ നിറമാകുമ്പോള്‍ ഇറച്ചി, പട്ട, ഗ്രാമ്പു, ഇവയിട്ട് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതില്‍ തക്കാളി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് അല്പനേരം കൂടെ വഴറ്റി ഒരു കപ്പ് വെള്ളം ഒഴിച്ച് പ്രഷര്‍കുക്കറില്‍ ഇരുപത് മിനിറ്റ് ചെറുതീയില്‍ വേവിക്കുക. ഇറച്ചി വെന്തശേഷം കുക്കര്‍ തുറന്ന് അടുപ്പത്തുവെച്ച് എണ്ണ തെളിയുന്നതുവരെ വേവിക്കുക. ഇറക്കി ചൂടോടെ ഉപയോഗിക്കുക.

ക്രിസ്മസിന്‌ തീയറ്റര്‍ പൂരപ്പറമ്പാക്കാന്‍ വിനീതിന്റെ ആന അലറലോടലറല്‍, ട്രെയിലര്‍ എത്തി

വിനീത് ശ്രീനിവാസന്റെ ക്രിസ്മസ് ചിത്രം ആന ആലറലോടലറല്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍പെട്ടതാണ്. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിന്റെ പ്രത്യേകത. അനു സിതാരയാണ് നായിക. ചിത്രത്തിലെ ഇതാ വരുന്നേ എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു.

Aana Alaralodalaral- Trailer

No more waiting.. Here's the trailer of Aana Alaralodalaral!!!! Coming to you this christmas..PLS USE HEADPHONES.. 🙂

Posted by Vineeth Sreenivasan on Thursday, December 14, 2017

ക്രിസ്മസിന് ട്രെന്‍ഡായി ജിമിക്കി സ്റ്റാറും, ചള്‍ക്കാ പുള്‍ക്കിയും

ചള്‍ക്കാ പുള്‍ക്കി, പേര് കേട്ടാല്‍ തന്നെ ചിരിപൊട്ടും. എന്നാല്‍ ഇക്കുറി ക്രിസ്മസ് ആഘോഷിക്കാന്‍ കേരളത്തിലെത്തിയ ഒരാളിത്. ഒരു ഇത്തിരികുഞ്ഞന്‍ നക്ഷത്രം. എങ്ങനെ നിലത്തിട്ടാലും നക്ഷത്രമായി കിടക്കും. ഫ്‌ലൂറസെന്റ് പേപ്പറില്‍ തീര്‍ത്ത ഇത്തരം നക്ഷത്രങ്ങള്‍ രാത്രി തിളങ്ങും. എറണാകുളം ബ്രോഡ് വേ മേത്തര്‍ ബസാറിലും മറ്റും ഇത്തരം നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. കൂടൊന്നിന് 40 രൂപയാണ് വില. കളറില്ലാത്ത വെള്ള നക്ഷത്രങ്ങള്‍ക്ക് 20 രൂപയും. കൂടാതെ പേപ്പിറില്‍ തീര്‍ത്ത ജിമിക്കി കമ്മല്‍ സ്റ്റാറും വിപണിയിലെ ട്രെന്‍ഡാണ്. 165 രൂപയാണ് ഇവയുടെ വില.

ക്രിസ്മസിന്‌ ഈസി പ്ലം കേക്ക്

കേക്കില്ലാതെ എന്ത് ക്രിസ്മസ് ..ക്രിസ്മസിന് നല്ല പ്ലം കേക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. ആവശ്യമാായ സാധനങ്ങള്‍

ഈസി പ്ലം കേക്ക്

ചേരുവകള്‍

മൈദ 150 ഗ്രാം

പഞ്ചസാര 150 ഗ്രാം

കോഴി മുട്ട 3 എണ്ണം

സാജീരകം 1 സ്പൂണ്‍ (കാരവെസീഡ്)

അണ്ടി പരിപ്പ്, കിസ് മിസ് രണ്ടും കൂടി 25 ഗ്രാം
(കൂടുതല്‍ ചേര്‍ക്കാം)

ഓറഞ്ച് തൊലി ചുരണ്ടിയത് 1 സ്പൂണ്‍

ബട്ടര്‍ അല്ലെങ്കില്‍ ഓയില്‍ 150 ഗ്രാം

അപ്പക്കാരം കാല്‍ സ്പൂണ്‍

ചെറി 20 ഗ്രാം

വാനില എസ്സന്‍സ്- 1 സ്പൂണ്‍

ഉപ്പ് ഒരു നുള്ള്

ആദ്യം മൈദയും, അപ്പക്കാരവും, ഉപ്പും കൂടി ഒരുമിച്ച് ആക്കി നന്നായി യോജിപ്പിച്ച് വയ്ക്കാം. അണ്ടിപ്പരിപ്പും, കിസ്മിസും, ചെറിയും ചെറുതായി അരിഞ്ഞു വയ്ക്കുക. ഇനി പഞ്ചസാരയും, കോഴിമുട്ടയും, വാനിലയും ഒരു ബൗളില്‍ ഒരുമിച്ചാക്കി നന്നായി ബീറ്റ് ചെയ്യുക.

ഇതിലേക്ക് ഓയില്‍ ചേര്‍ത്തു കൊടുക്കുക. ഇളകിയ ശേഷം അരിഞ്ഞു വെച്ച അണ്ടിപരിപ്പ് , കിസ്മിസ്, ചെറി എന്നിവ കുറച്ച് മൈദയില്‍ ഉരുട്ടി എടുത്ത ശേഷം ബാറ്ററില്‍ ചേര്‍ക്കുക. (ഡ്രൈ ഫ്രൂട്ട്‌സ് കേക്ക് ബാറ്ററിന്റെ അടിയിലേക്ക് താണു പോകാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ മൈദയില്‍ ഇട്ട് ഡസ്റ്റ് ചെയ്യുന്നത്) ഇനി ഇതിലേക്ക് സാ ജീരകവും, ഓറഞ്ച് തൊലി ചുരണ്ടിയതും, ഇടഞ്ഞു വെച്ച മൈദ കൂട്ടും കൂടി ചേര്‍ത്തു പാതയടങ്ങാത്ത രീതിയില്‍ നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക.

കേക്ക് പാത്രത്തില്‍ ബട്ടര്‍ തേച്ച് അല്പം മൈദ വിതറി തട്ടി കൊടുത്ത ശേഷം കേക്ക് ബാറ്റര്‍ അതി ലൊഴിച്ച് 180° യില്‍ 20, 25 മിനിറ്റ് ബേക്ക് ചെയ്യുക. അല്ലെങ്കില്‍ ആവിയില്‍ വച്ച് ഏകദേശം 45 മിനിറ്റ് നേരം വേവിച്ച് എടുക്കാം. അല്ലെങ്കില്‍ നോണ്‍സ്റ്റിക്ക് പോട്ടില്‍ ലോ ഫ്‌ലൈ മില്‍ അടിയിലൊരു തട്ട് വെച്ച് വേവി ച്ചെടുക്കാം. (ഏകദേശം 25 മിനിറ്റ്) തയ്യാറാക്കി രണ്ട് ദിവസം കഴിഞ്ഞാണ് കഴിക്കുന്നതെങ്കില്‍ കേക്കിന് രുചി കൂടും.

ഈ ക്രിസ്തുമസ്സിന് രുചികരമായ കേക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം..

ക്രിസ്മസ് ആയി കേക്കില്ലാത്ത എന്ത് ക്രിസ്മസ് അല്ലേ? ഇത്തവണത്തെ ക്രിസ്മസിന് കേക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ഒന്നു ശ്രമിച്ചാലോ? പലരും വീട്ടില്‍ നല്ല രുചികരമായ കേക്ക് ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇതുരെ അങ്ങനെ ഒരു പരീക്ഷണം നടത്താത്തവര്‍ക്ക് ഇത്തവണത്തെ ക്രിസ്മസിന് കേക്ക് വീട്ടില്‍ തന്നെ ഒന്ന് പരീക്ഷിച്ചു നോക്കാം. എല്ലാവരും കരുതുന്നപോലെ അത്രവലിയ ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല കേക്ക് ഉണ്ടാക്കല്‍. രുചികരമായ കേക്ക് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

ഡേറ്റ്‌സ് ആന്റ് വാള്‍നട്ട് കേക്ക്

ചേരുവകള്‍
മുട്ട – 3 എണ്ണം
മൈദ – 1 കപ്പ്
വെണ്ണ – 1 കപ്പ്
ഈന്തപ്പഴം (അരിഞ്ഞത്) – 1/2 കപ്പ്
വാള്‍നട്ട് (അരിഞ്ഞത് ) – 1/2 കപ്പ്
ഉപ്പ് – ഒരു നുള്ള്
ബേക്കിങ് പൗഡര്‍ 1 ടീസ്പൂണ്‍
പഞ്ചസാര – 1 കപ്പ് ( പൊടിച്ചത് )

പാകം ചെയ്യുന്ന വിധം;

വെണ്ണയും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിക്കുക. ഇതിലേക്കു മുട്ട ഓരോന്നായി ചേര്‍ത്തടിക്കുക. ഈ കൂട്ടിലേക്ക് അരിഞ്ഞ ഈന്തപ്പഴവും വാല്‍നട്ടും ഒരുമിച്ചരിച്ചെടുത്ത ഉപ്പ്, മൈദ, ബേക്കിങ് പൗഡര്‍ ഇവ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

അടിക്കട്ടിയുള്ള നോണ്‍സ്റ്റിക്ക് പാത്രത്തില്‍ വെണ്ണ തടവി ചൂടായാല്‍ കൂട്ടൊഴിച്ച് ഓടിനുമീതെ ചെറുതീയില്‍ അടച്ചുവച്ച് ചുട്ടെടുക്കുക. അല്ലെങ്കില്‍ പ്രീഹീറ്റ് ചെയ്ത അവ്‌നില്‍ 200 ഡിഗ്രിയില്‍ 10-15 മിനിറ്റ് വച്ചു ചുട്ടെടുക്കുക. നല്ല രുചികരമായ കേക്ക് റെഡി. എന്താ ഒന്ന് പരീക്ഷിക്കുകയല്ലേ?

Popular Articles