32.2 C
Kerala
January 18, 2018

X'MAS SPECIAL

ലോകത്തെ ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡ് വികസിപ്പിച്ചെടുത്ത് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍, വലുപ്പം 15 & 20 മൈക്രോ മീറ്റര്‍

ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡ് വികസിപ്പിച്ചെടുത്തതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ആണ് കാര്‍ഡ് വികസിപ്പിച്ചെടുത്തത് .15*20 മൈക്രോ മീറ്റര്‍ ആണ് കാര്‍ഡിന്റെ വലിപ്പം. പ്ലാറ്റിനം- സിലിക്കണ്‍ നൈട്രൈഡ് കോട്ടിങിലാണ് കാര്‍ഡിന്റെ നിര്‍മ്മാണം. അയോണ്‍ ബീം ഉപയോഗിച്ചാണ് കാര്‍ഡിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. കാര്‍ഡിന്റെ കവറില്‍ ഒരു മഞ്ഞുമനുഷ്യന്റെ രേഖാചിത്രം ആലേഖനം ചെയ്തിട്ടുണ്ട്

എന്‍പിഎല്ലിലെ ഉദ്യോഗസ്ഥന്മാരായ ഡോ ഡേവിഡ് കോക്സ്, ഡോ. കിങ് മിന്‍ഗഡ് എന്നിവരാണ് കാര്‍ഡിന്റെ നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ചവര്‍. മിമ്പും എന്‍പിഎല്‍ ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡ് വികസിപ്പിച്ചിരുന്നു. 200 ഃ 209 മൈക്രോ മീറ്ററായിരുന്നു അതിന്റെ വലിപ്പം.

ക്രിസ്മസിന് പാലപ്പവും മട്ടന്‍ പെപ്പര്‍ ഫ്രൈയും

ക്രിസ്മസ് , ഓണം, വിഷു, പെരുന്നാള്‍ ആഘോഷം എതായാലും നാവിന് രൂചിയൂറുന്ന വിഭവം വേണം. എല്ലാ ആഘോഷങ്ങളുടെയും പ്രത്യേകത അതുതന്നെ. ദേ ക്രിസ്മസ് എത്തികഴിഞ്ഞു. ക്രിസ്മസിന് അപ്പം ഒഴിച്ചുകൂടാവാനത്ത ഒരു വിഭവമാണ്. പാലപ്പം മത്രമല്ല ഒപ്പം കൂടെ കഴിക്കാന്‍ ഇത്തവണ മട്ടന്‍ പെപ്പര്‍ ഫ്രൈ ആയാലോ? നല്ല പാലപ്പവും മട്ടന്‍ പെപ്പര്‍ ഫ്രൈയും എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

പാലപ്പം – ചേരുവകള്‍

അരിപ്പൊടി – 1 കിലോ
മുട്ട – ഒന്ന്
തേങ്ങാപ്പാല്‍ – ഒരു തേങ്ങയുടേത്
യീസ്റ്റ് – 1/2 ടീസ്പൂണ്‍
പാല്‍ – അര ലിറ്റര്‍
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

അരി എട്ടു മണിക്കൂര്‍ കുതിര്‍ത്ത് പൊടിച്ച് അരിച്ചെടുക്കുക. ബാക്കിവരുന്ന തരി കപ്പി കാച്ചിയെടുക്കുക. ഒരു പാത്രത്തില്‍ കപ്പി കാച്ചിയതും അരിപ്പൊടിയും തേങ്ങാപ്പാലും ചേര്‍ത്ത് സാവധാനം നല്ല മയത്തില്‍ കുഴച്ചെടുക്കുക. യീസ്റ്റ് കാല്‍ കപ്പ് ചെറുചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ പഞ്ചസാരയോടൊപ്പം കലക്കി പത്തുമിനിറ്റ് പൊങ്ങാന്‍ വെക്കുക. പൊങ്ങിക്കഴിയുമ്പോള്‍ ഇതുകൂടി മാവിലേക്കൊഴിച്ച് കുഴയ്ക്കുക. ആറു മണിക്കൂര്‍ മാവ് പൊങ്ങാന്‍ വെക്കുക. അപ്പം ചുടുന്നതിനു മുമ്പ് ഒരു മുട്ട അരലിറ്റചര്‍ പാലില്‍ നന്നായി അടിച്ച് പതപ്പിച്ചെടുത്ത് മാവിലേക്ക് ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം പാകത്തിന് ഉപ്പും മധുരവും വേണ്ടവര്‍ക്ക് ആവശ്യത്തിന് മധുരവും ചേര്‍ത്ത് പാലപ്പം ചുടാം.

മട്ടണ്‍ പെപ്പര്‍ െ്രെഫ ചേരുവകള്‍

1. ഇറച്ചി – 250ഗ്രാം
2. കുരുമുളക് – 1 ടീസ്പൂണ്‍
3. പച്ചമുളക് – 6
4. ഇഞ്ചി – 2 ഇഞ്ച് കഷ്ണം
5. വെളുത്തുള്ളി – 8 അല്ലി
6. വലിയ ഉള്ളി – 2
7. മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
8. മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
9. ഗ്രാമ്പു – 4
10 പട്ട – 4 ഇഞ്ച് കഷ്ണം
11. തക്കാളി – 2
12. ചെറുനാരങ്ങ – പകുതി
13. എണ്ണ – 4 ടേബിള്‍ സ്പൂണ്‍
14 മല്ലിയില – 1/2 കെട്ട്
15 ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ഇറച്ചി ചെറിയ കഷ്ണങ്ങളാക്കുക. കുരുമുളക്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില ഇവ ഒരുമിച്ച് അരച്ചെടുക്കുക. ഈ മസാല ഇറച്ചിയില്‍ തേച്ച് ചെറുനാരങ്ങാനീരും ഉപ്പും കൂടെ ചേര്‍ത്ത് യോജിപ്പിച്ച് 12 മണിക്കൂര്‍ വയ്ക്കണം. ഉള്ളിയും തക്കാളിയും കഷ്ണങ്ങളായി മുറിക്കുക. എണ്ണ ചൂടാകുമ്പോള്‍ ഉളളി ഇട്ട് ഇളക്കുക. ഇള്ളി ബ്രൗണ്‍ നിറമാകുമ്പോള്‍ ഇറച്ചി, പട്ട, ഗ്രാമ്പു, ഇവയിട്ട് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതില്‍ തക്കാളി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് അല്പനേരം കൂടെ വഴറ്റി ഒരു കപ്പ് വെള്ളം ഒഴിച്ച് പ്രഷര്‍കുക്കറില്‍ ഇരുപത് മിനിറ്റ് ചെറുതീയില്‍ വേവിക്കുക. ഇറച്ചി വെന്തശേഷം കുക്കര്‍ തുറന്ന് അടുപ്പത്തുവെച്ച് എണ്ണ തെളിയുന്നതുവരെ വേവിക്കുക. ഇറക്കി ചൂടോടെ ഉപയോഗിക്കുക.

ഈ ക്രിസ്തുമസ്സിന് രുചികരമായ കേക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം..

ക്രിസ്മസ് ആയി കേക്കില്ലാത്ത എന്ത് ക്രിസ്മസ് അല്ലേ? ഇത്തവണത്തെ ക്രിസ്മസിന് കേക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ഒന്നു ശ്രമിച്ചാലോ? പലരും വീട്ടില്‍ നല്ല രുചികരമായ കേക്ക് ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇതുരെ അങ്ങനെ ഒരു പരീക്ഷണം നടത്താത്തവര്‍ക്ക് ഇത്തവണത്തെ ക്രിസ്മസിന് കേക്ക് വീട്ടില്‍ തന്നെ ഒന്ന് പരീക്ഷിച്ചു നോക്കാം. എല്ലാവരും കരുതുന്നപോലെ അത്രവലിയ ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല കേക്ക് ഉണ്ടാക്കല്‍. രുചികരമായ കേക്ക് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

ഡേറ്റ്‌സ് ആന്റ് വാള്‍നട്ട് കേക്ക്

ചേരുവകള്‍
മുട്ട – 3 എണ്ണം
മൈദ – 1 കപ്പ്
വെണ്ണ – 1 കപ്പ്
ഈന്തപ്പഴം (അരിഞ്ഞത്) – 1/2 കപ്പ്
വാള്‍നട്ട് (അരിഞ്ഞത് ) – 1/2 കപ്പ്
ഉപ്പ് – ഒരു നുള്ള്
ബേക്കിങ് പൗഡര്‍ 1 ടീസ്പൂണ്‍
പഞ്ചസാര – 1 കപ്പ് ( പൊടിച്ചത് )

പാകം ചെയ്യുന്ന വിധം;

വെണ്ണയും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിക്കുക. ഇതിലേക്കു മുട്ട ഓരോന്നായി ചേര്‍ത്തടിക്കുക. ഈ കൂട്ടിലേക്ക് അരിഞ്ഞ ഈന്തപ്പഴവും വാല്‍നട്ടും ഒരുമിച്ചരിച്ചെടുത്ത ഉപ്പ്, മൈദ, ബേക്കിങ് പൗഡര്‍ ഇവ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

അടിക്കട്ടിയുള്ള നോണ്‍സ്റ്റിക്ക് പാത്രത്തില്‍ വെണ്ണ തടവി ചൂടായാല്‍ കൂട്ടൊഴിച്ച് ഓടിനുമീതെ ചെറുതീയില്‍ അടച്ചുവച്ച് ചുട്ടെടുക്കുക. അല്ലെങ്കില്‍ പ്രീഹീറ്റ് ചെയ്ത അവ്‌നില്‍ 200 ഡിഗ്രിയില്‍ 10-15 മിനിറ്റ് വച്ചു ചുട്ടെടുക്കുക. നല്ല രുചികരമായ കേക്ക് റെഡി. എന്താ ഒന്ന് പരീക്ഷിക്കുകയല്ലേ?

ക്രിസ്മസിന്‌ തീയറ്റര്‍ പൂരപ്പറമ്പാക്കാന്‍ വിനീതിന്റെ ആന അലറലോടലറല്‍, ട്രെയിലര്‍ എത്തി

വിനീത് ശ്രീനിവാസന്റെ ക്രിസ്മസ് ചിത്രം ആന ആലറലോടലറല്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍പെട്ടതാണ്. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിന്റെ പ്രത്യേകത. അനു സിതാരയാണ് നായിക. ചിത്രത്തിലെ ഇതാ വരുന്നേ എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു.

Aana Alaralodalaral- Trailer

No more waiting.. Here's the trailer of Aana Alaralodalaral!!!! Coming to you this christmas..PLS USE HEADPHONES.. 🙂

Posted by Vineeth Sreenivasan on Thursday, December 14, 2017

പുമരം ഒടുവില്‍ പൂക്കാന്‍ എത്തുന്നു; ക്രിസ്മസിന്‌ തിയറ്ററുകളിലേക്ക്

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കാളിദാസ് ജയറാം ആദ്യമായി നായക വേഷത്തിൽ എത്തുന്ന പൂമരം ഉടൻ തിയറ്ററുകളിൽ എത്തുമെന്ന് സൂചന. ക്രിസ്മസ് റിലീസായായിരിക്കും ചിത്രം തിയറ്ററുകളിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.ചിത്രം ഡിസംബറിൽ റിലീസ് ആകും എന്ന് കാളിദാസന്റെ അച്ഛനും നടനുമായ ജയറാം തന്നെ ഒരു ടി വി ഷോയിലൂടെ അറിയിച്ചു.

എബ്രിഡ് ൻൈ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കാളിദാസിന് പുറമെ കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ, ഗായത്രി സുരേഷ് എന്നിവരും വേഷമിടുന്നതായാണ് സൂചന. ഡോ പോൾ വർഗീസും എബ്രിഡ് ഷൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രം കഴിഞ്ഞ ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. എന്നാൽ റിലീസ് നീളുകയായിരുന്നു. ചിത്രത്തിന്റെ പേരിൽ നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ചിത്രം ഉപേക്ഷിച്ചെന്നു വാർത്ത പോലും വന്നു.

Popular Articles