39.5 C
Kerala
April 19, 2018

X'MAS NEWS

കൊച്ചി: ഇത്തവണ ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ തീയറ്ററുകളിലെത്തുന്നത് ഏഴ് സിനിമകള്‍. ഇതില്‍ അഞ്ചു മലയാളസിനിമകളും രണ്ട് അന്യഭാഷചിത്രങ്ങളുമാണ് ഉള്ളത്. മാസ്റ്റര്‍പീസ്, ആട് 2, ആന അലറലോടലറല്‍, വിമാനം, മായാനദി, വേലൈക്കാരന്‍, ടൈഗര്‍ സിന്ദാ ഹേ എന്നീ സിനിമകളാണ് ക്രിസ്മസിന് തിയറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് ആണ് ഏവരും ഉറ്റുനോക്കുന്ന ചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന...
മതസാഹോദര്യം മരിച്ചട്ടില്ല എന്നതിന് ഒരു തെളിവും കൂടി എത്തി.മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലുന്ന ഇക്കാലത്ത് മതേതരത്വത്തിന്റെ സന്ദേശം നല്‍കുകയാണ് ഒരു ക്രിസ്മസ് കരോള്‍ സംഘം. അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നാരംഭിച്ച കരോളിന് ആലപ്പുഴ പുന്നപ്രയിലെ അറവുകാട് ദേവീക്ഷേത്രത്തില്‍ സ്വീകരണം നല്‍കി . കേക്കു മുറിച്ച് ക്ഷേത്രം ഭാരവാഹികളും സാന്താക്ലോസുകളും പരസ്പരം...
ലക്‌നൗ: ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഹൈന്ദവ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ മുന്നറിയിപ്പ്. ഹിന്ദു വിദ്യാര്‍ഥികളെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും, ഈ ആഘോഷങ്ങള്‍ക്കായി കുട്ടികളില്‍ നിന്ന് പണം പിരിക്കരുതെന്നും ചൂണ്ടിക്കാട്ടി ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌ക്കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്‌കൂളുകളിലെത്തിയാണ് എച്ച്.ജെ.എം പ്രവര്‍ത്തകര്‍ ഇത്തരം അറിയിപ്പുകള്‍ നല്‍കുന്നത്....
സത്‌ന: മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്തുമസ് കാരള്‍ സംഘത്തെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. സത്ന സെന്റ് എഫ്രേം സെമിനാരിയില്‍ നിന്നും ഗ്രാമങ്ങളിലേക്ക് കാരള്‍ പോയ വൈദികരും വൈദിക വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘത്തെയാണ് തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. പിന്നീട് പുലര്‍ച്ചെ നാലോടെയാണ് ഇവരെ വിട്ടയച്ചത്. രാവിലെ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഇവരോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായവരെ...

Popular Articles