28 C
Kerala
October 24, 2017
ഹോം ONAM 2017 Onam Tredition

Onam Tredition

മലയാളത്തിന് ഇന്ന് പൊന്നിന്‍ ചിങ്ങപുലരി; വസന്തം വിരിയിച്ച് ഓണത്തെ വരവേല്‍ക്കാനൊരുങ്ങി പ്രകൃതി

കൊച്ചി: ഇന്ന് ചിങ്ങം ഒന്ന്. മലയാളത്തിന്റെ പുതുവര്‍ഷാരംഭമാണ് ചിങ്ങപിറവി. കര്‍ക്കിടകത്തിന്റെ വറുതികളെ മറന്ന് കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും നാളുകളാണ് ഇനി മലയാളികള്‍ക്ക്. പഞ്ഞമാസമായ കര്‍ക്കിടകത്തിന് വിട. ഇനി സമ്പല്‍ സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങപുലരിയിലേക്ക്. ഞാറ്റുപാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ ഒരേസമയം ഉയരുന്ന മാസം. വിളഞ്ഞ് നില്ക്കുന്ന നെന്മണികളാല്‍ പറ നിറയുന്ന കാലം. ഉത്സവകാലം കൂടിയാണ് ചിങ്ങം. ഓണത്തിന്റെ വരവറിയിച്ച് പ്രകൃതിയില്‍ വസന്തം വിരിയും. കുട്ടിക്കൂട്ടങ്ങളുടെ പൂപ്പാട്ടിന്റെ താളത്തില്‍ ഇനി മുറ്റത്ത് പൂത്തറ ഒരുങ്ങും. ഒരു കാലത്തെ കാര്ഷിക പാരമ്പര്യത്തെ ഓര്മ്മപ്പെടുത്തി കര്ഷക ദിനം...

പൊന്നിന്‍ ചിങ്ങമാസത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍; വറുതിയുടെ കള്ളക്കര്‍കടകത്തിന് വിട..!

വറുതികളുടെ കള്ളക്കര്‍ക്കിടകം വിട പറയുന്നു. വീണ്ടും ഒരു ഓണക്കാലത്തിന്റെ വരവറിയിച്ച് പൊന്നിന്‍ ചിങ്ങം വരവായി. അറയും പറയും നിറയുന്ന ചിങ്ങമാസത്തില്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തിയാണ് ഒരു പൊന്നിന്‍ ചിങ്ങം കൂടി എത്തുന്നത്. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലിന്റേതും. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം...

Popular Articles