28 C
Kerala
October 24, 2017

ഐജിയുടെ ഓണാഘോഷത്തില്‍ ഡിജിപിയും ഭാര്യയും മുഖ്യാതിഥികള്‍; ഓണാഘോഷം ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി

കൊച്ചി: എറണാകുളം റേഞ്ച് ഐ.ജി. പി. വിജയന്‍ ഔദ്യോഗിക വസതിയില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടത്തിയ ഓണാഘോഷ പരിപാടിയില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയും ഭാര്യ മധുമിതയും മുഖ്യാതിഥികളായി പങ്കെടുത്തു. ഐ.ജി. പി. വിജയനും ഭാര്യ ഡോ. ബീന വിജയനും കുട്ടികള്‍ക്കും ഡി.ജി.പിക്കും ഓണസദ്യ വിളമ്പി. എറണാകുളം സ്മൃതി സ്‌പെഷ്യല്‍ സ്‌കൂള്‍, വി.കെ.എം. സ്‌പെഷ്യല്‍ സ്‌കൂള്‍ വാളാഞ്ചേരി എന്നീ സ്‌കൂളുകളില്‍ നിന്ന് നൂറോളം കുട്ടികള്‍ ഓണാഘോഷത്തിനെത്തി. ഡി.ജി.പി. കുട്ടികളോടൊപ്പമിരുന്ന് സദ്യ കഴിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ചടങ്ങില്‍ നടന്നു. മധുരപലഹാരങ്ങള്‍ നല്‍കിയാണ് കുട്ടികളെ യാത്രയയച്ചത്. ജില്ലാ കളക്ടര്‍...

രാമലീലയുടെ റിലീസ് അടുത്തമാസം, ദിലീപിന്റെ ജാമ്യവുമായി റിലീസിനു ബന്ധമില്ല; ഓണം റിലീസ് നീണ്ടുപോയതില്‍ വിശദീകരണവുമായി ടോമിച്ചന്‍ മുളകുപാടം

കൊച്ചി: രാമലീല അടുത്തമാസം റിലീസ് ചെയ്യും എന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. നവാഗതനായ അരുണ്‍ ഗോപി സംവിധാനം രാമലീലയുടെ റിലീസ് അനിശ്ചിതത്വത്തില്‍ നീളില്ല എന്ന് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സിനിമയാണ് ദിലീപിന്റെ രാമലീല. നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ സിനിമ രാമലീലയുടെ റിലീസ് വീണ്ടും നീളും എന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാമലീലയുടെ കാര്യത്തില്‍ ഒന്നും പറയാനാകില്ലെന്നും ഓണം റിലീസായി പ്ലാന്‍ ചെയ്തിരുന്നില്ലെന്നും ടോമിച്ചന്‍...

കേരള സമാജം വിയന്ന ഓണാഘോഷം 9ന്

വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം വിയന്നയുടെ ഓണാഘോഷം സെപ്റ്റംബര്‍ 9ന് നടക്കും. ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ കഗ്രാനിലുള്ള ഹൗസ് ദേര്‍ ബെഗെഗ്‌നുങിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഭാരതത്തിന്റെ 71-മത് സ്വാതന്ത്ര്യദിനാചരണവും, സംഘടനയുടെ 39-മത് വാര്‍ഷികവും ഓണത്തോടൊപ്പം സംയുക്തമായി ആഘോഷിക്കും. സെപ്റ്റംബര്‍ 9ന് (ശനി) വൈകിട്ട് 6 മണിയ്ക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തോട് അനുബന്ധിച്ച് ഓണ കാഴ്ചകളും കലാപരിപാടികളും നടത്തും. വര്‍ണ്ണശബളമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ കേരളിയ കകലാരൂപങ്ങളുടെ അവതരണവും, ഭാരതീയ നൃത്തനൃത്യങ്ങളും അരങ്ങേറും. ആകര്‍ഷകമായ സമ്മാനങ്ങളുമായി തമ്പോല മത്സരവും, ഇന്ത്യന്‍ രീതിയിലുള്ള ഭക്ഷണവും ഉണ്ടായിരിക്കും....

കോയിപ്രം ബ്ലോക്ക് പ്രവാസി അസോസിയേഷന്‍ ഓണാഘോഷം 21ന്

കുവൈത്ത് സിറ്റി: കോയിപ്രം ബ്ലോക്ക് പ്രവാസി അസോസിയേഷന്‍ ഓണാഘോഷം 21ന് വ്യാഴം രാവിലെ പത്തിന് അബ്ബാസിയയിലെ കേരള ആര്‍ട്ട് സര്‍ക്കിളില്‍ നടത്തും. കൂപ്പണ്‍ സന്തോഷ് കുമാറിന് നല്‍കി വി.വി. വര്‍ഗീസ് പ്രകാശനം ചെയ്തു.

ഓണസദ്യയൊരുക്കല്‍ കണ്ണുനിറയ്ക്കും; ഉപ്പേരി വില 400ലേക്ക്

നാടെങ്ങും ഓണാഘോഷത്തിരക്കിലാണ്. മത്സരങ്ങളും ഓണസദ്യയരൊരുക്കലുമായി മലയാളികള്‍ എങ്ങും തിരക്കിലമര്‍ന്നു കഴിഞ്ഞു. എന്നാല്‍ മത്സരം വേറൊരു കാര്യത്തിലുമുണ്ട്. ഓണസദ്യയ്ക്കുള്ള വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്ന കാര്യത്തിലും മത്സരം നടക്കുന്നുവെന്ന് പറഞ്ഞാല്‍ തെറ്റില്ല. കാരണം ഇത്തവണ ഓണസദ്യയിലെ പ്രധാന ഇനമായ ഉപ്പേരി അല്‍പ്പം കയ്പ്പാകുമെന്നാണ് കരുതുന്നത്. തിരുവോണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉപ്പേരി വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. മാര്‍ക്കറ്റില്‍ ഒരു കിലോ ഏത്തക്ക ഉപ്പേരിക്ക് 375 രൂപ വിലയായിരിക്കുന്നു. ഇന്നും നാളെയുമായി വില ഇനിയും വര്‍ധിച്ചേക്കുമെന്നു വ്യാപാരികള്‍തന്നെ മുന്നറിയിപ്പ് നല്‍കുന്നു. അങ്ങനെ വന്നാല്‍ തിരുവോണ സദ്യയുണ്ണുമ്പോഴേക്കും...

ഓണത്തിരക്ക് ലക്ഷ്യമിട്ട് ടോള്‍ കമ്പനിക്കാരുടെ കൊള്ളയടി, പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു; സര്‍ക്കാര്‍ മൗനത്തില്‍

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. 95 രൂപ കാറുകള്‍ക്ക് ടോള്‍ നല്‍കിയിരുന്നത് ഇനി 105 രൂപ നല്‍കണം. ഇങ്ങനെ 5 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ വാഹനങ്ങള്‍ക്കായി വര്‍ധിപ്പിച്ചിരിക്കുന്നത്. കരാറിലെ വ്യവസ്ഥ അനുസരിച്ചാണ് വര്‍ദ്ധനവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. എന്നാല്‍ റോഡ് നിര്‍മ്മാണമുള്‍പ്പെടെ കരാറിലെ മറ്റ് വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കാതെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്. അഞ്ച് കൊല്ലം കൂടുമ്പോള്‍ റോഡ് റീടാറിംഗ് നടത്തണമെന്ന് കരാറുണ്ടെങ്കിലും കാലാവധി കഴിഞ്ഞ് മാസങ്ങളായിട്ടും റീ ടാറിംഗ് പൂര്‍ത്തിയായിട്ടില്ല. സര്‍വീസ് റോഡ്, വഴി...

ഓണം നല്ലോണം ഉണ്ണാം : സര്‍ക്കാര്‍ ഓണച്ചന്തകള്‍ക്കൊപ്പം കുടുംബശ്രീ ചന്തകളും

സാധനത്തിന്റെ വില കേട്ട് കണ്ണു തള്ളി ഓണം ആഘോഷിക്കാതിരിക്കണ്ട. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുത്തന ഉയരുമ്പോള്‍ പൊള്ളുന്ന ഓണത്തെ നല്ലോണമൊരുക്കി കേരള സര്‍ക്കാര്‍. സദ്യയ്ക്കുള്ള വട്ടമൊരുക്കാന്‍ കാണം വിറ്റ്തന്നെ ഓണമുണ്ണേണ്ടിവരുമെന്നിരിക്കെയാണ് സഹകരണ വകുപ്പിന്റെ സഹായത്തോടെ ഓണച്ചന്തകളുമായി സര്‍ക്കാരും ഒപ്പം കുടുംബശ്രീയും ചന്തകളൊരുക്കുന്നത്. ഈ ഓണവും ബക്രീദും കണ്‍സ്യൂമര്‍ ഫെഡിനൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സഹകരണ വകുപ്പ് ഓണച്ചന്തകള്‍ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം 3500 ഓണച്ചന്തകളാണ് തുടങ്ങിയത്. കിലോ 44 രൂപയുള്ള കുത്തരിക്ക് 24 രൂപയും 44 രൂപ വിലയുള്ള പഞ്ചസാരയ്ക്ക് 22 രൂപയുമാണ് ഓണച്ചന്തയില്‍ വില. പൊതുവിപണിയില്‍ കിലോഗ്രാമിന്...

നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാം, ഓണസമ്മാനങ്ങള്‍ വാങ്ങാം; ഓണക്കാലത്ത് വില്ലെജ് ടൂറിസം പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഓണക്കാലത്ത് വില്ലെജ് ടൂറിസം പദ്ധതി ന ടപ്പാക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാം, ഓണസമ്മാനങ്ങള്‍ വാങ്ങാം എന്ന പേരിലാണ് തദ്ദേശ - വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പദ്ധതി. ഓണം ഗ്രാമയാത്രകളും ഗ്രാമ ജീവിതം പരിചയപ്പെടുത്തുന്ന പാക്കെജുകളുമാണു പദ്ധതിയിലുള്ളത്. സെപ്റ്റംബര്‍ 30 വരെയാണ് പാക്കെജുകളുള്ളത്. കുമരകം, വയനാട്, കോവളം, ബേക്കല്‍, വൈക്കം എന്നീ സ്ഥലങ്ങളെ ബന്ധപ്പെടുത്തിയാണ് ഗ്രാമ ജീവിതം പരിചയപ്പെടുത്തുന്ന പാക്കെജുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഓണസദ്യയ്‌ക്കൊപ്പം വിവിധ സമ്മാനങ്ങളും സഞ്ചാരികള്‍ക്കു ലഭിക്കും. വയനാട്ടിലെ ചേകാടി, ചെറുവയല്‍, നെല്ലാറച്ചാല്‍,...

പച്ചക്കറികള്‍ പറന്നു; ഗള്‍ഫ് മലയാളികള്‍ക്ക് ഓണമാഘോഷിക്കാന്‍ കൊച്ചിയില്‍നിന്ന് പ്രത്യേക വിമാന സര്‍വീസ്

കൊച്ചി: ഗള്‍ഫ് മലയാളികളുടെ സദ്യ ഗംഭീരമാക്കാന്‍ കൊച്ചിയില്‍ നിന്ന് ഗള്‍ഫിലേക്ക് പച്ചക്കറികള്‍ പറന്നു. തിങ്കളാഴ്ച മുതലാണ് ഓണം പ്രമാണിച്ച് ഗള്‍ഫിലേക്ക് കൂടുതല്‍ പച്ചക്കറികള്‍ കയറ്റി അയയ്ക്കാന്‍ തുടങ്ങിയത്. സാധാരണ ദിവസങ്ങളില്‍ 130-150 ടണ്‍ പച്ചക്കറിയാണ് കൊച്ചിയില്‍ നിന്നു കയറ്റിപ്പോകുന്നത്. ഓണമെത്തിയതോടെതോടെ ഇത് 400 ടണ്ണായി. വെള്ളിയാഴ്ച്ചവരെ പച്ചക്കറി കൂടുതലായി കയറിപ്പോകും. ഓഗസ്റ്റിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ ഇന്ത്യയില്‍നിന്ന് 2,200 ടണ്‍ പഴങ്ങളും പച്ചക്കറികളുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്തിച്ചത്. ഇതില്‍ 1,700 ടണ്‍ വിവിധ മധ്യപൂര്‍വ രാജ്യങ്ങളിലേയ്ക്കായിരുന്നു. പെട്ടെന്നു ചീഞ്ഞുപോകുന്ന പഴങ്ങളും...

ഓണപ്പൂജകള്‍ക്കായി ശബരിമല നട ശനിയാഴ്ച തുറക്കും

പത്തനംതിട്ട: ഓണപ്പൂജകള്‍ക്കായി ശബരിമല നട സെപ്തംബര്‍ രണ്ടിനു തുറക്കും. വൈകിട്ട് അഞ്ചിനു തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണു നട തുറക്കുക. ഉത്രാടം നാളില്‍ മേല്‍ശാന്തിയുടെ വകയായി ഓണസദ്യ നടക്കും. തിരുവോണം, അവിട്ടം നാളുകളില്‍ ഭക്തരുടെ വകയായിട്ടാണ് സദ്യ. സന്നിധാനത്തെ ജീവനക്കാര്‍ ചതയദിനത്തില്‍ സദ്യ നല്‍കും. സെപ്തംബര്‍ ഒന്നിന് ശബരിമല വനത്തിലെ ആദിവാസികള്‍ക്ക് ദേവസ്വം ബോര്‍ഡ് സദ്യയും ഓണക്കോടിയും നല്‍കും. തിരുവോണനാളില്‍ സന്നിധാനത്ത് സെമിനാര്‍ നടക്കും. വാമനാവതാരവും മഹാബലിയുടെ പ്രസക്തിയും എന്നതാണ് വിഷയം. ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. എം.ജി. ശശിഭൂഷണ്‍...

Popular Articles